scorecardresearch

ഇത്തവണ കിരീടം തൂക്കണം; അസ്ഹറുദ്ദീൻ നയിക്കും; രഞ്ജി ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരളം

Kerala Cricket Team Ranji Trophy: സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഇത്തവണ കേരളം ഇറങ്ങുന്നത്. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ സഞ്ജു സാംസണിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്

Kerala Cricket Team Ranji Trophy: സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഇത്തവണ കേരളം ഇറങ്ങുന്നത്. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ സഞ്ജു സാംസണിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്

author-image
Sports Desk
New Update
Mohammed Azharuddhin Kerala Cricket Team Captain

Photograph: (Source: Kerala Cricket Association)

ഈ വരുന്ന രഞ്ജി ട്രോഫി സീസണിൽ കേരളത്തെ മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാണ് ഇത്തവണ കേരളം രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നത്. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ സഞ്ജു സാംസണിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് മറക്കാനാവാത്ത രഞ്ജി ട്രോഫി സീസണായിരുന്നു കടന്ന് പോയത്. ഫൈനൽ വരെ കേരളം പൊരുതി എത്തി. 

Advertisment

രഞ്ജി ട്രോഫിക്കുള്ള 15 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റൻ. സെപ്തംബർ 15ന് രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് തുടക്കമാവും. ആദ്യ മല്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആണ് മത്സരം. 

കഴിഞ്ഞ വട്ടം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി ചരിത്രമെഴുതിയ ടീമിലെ ഭൂരിഭാഗം കളിക്കാരും ഇത്തവണയും സ്ക്വാഡിൽ ഇടംപിടിച്ചു. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിനെ നയിച്ച പരിചയസമ്പത്ത് മുഹമ്മദ് അസ്ഹറുദ്ദീന് രഞ്ജി ട്രോഫിയിൽ കേരളത്തെ നയിക്കുമ്പോൾ തുണയാവും. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് അസറുദ്ദീൻ ആണ്.

Also Read: മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'

Advertisment

ക്യാപ്റ്റൻ അസറുദ്ദീനൊപ്പം സഞ്ജു സാംസനും രോഹൻ കുന്നുമ്മലും സൽമാൻ നിസാറും അഹ്മദ് ഇമ്രാനും ബാബ അപരാജിത്തും വത്സൽ ഗോവിന്ദും ഷോൺ റോജറുമടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. നിധീഷ് എംഡി, ബേസിൽ എൻ പി, അങ്കിത് ശർമ്മ, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന ബോളിങ് നിരയും കേരളത്തിന്റെ സാധ്യതകൾ കൂട്ടുന്നു.

Also Read: സഞ്ജുവിന്റെ നടത്തം അനുകരിച്ച് രോഹിത്;'ക്ലാസിക് രോഹിത് ശർമ ഹ്യൂമർ'; വിഡിയോ വൈറൽ

വൈസ് ക്യാപ്റ്റൻ ബാബ അപരാജിത് തമിഴ്നാട് താരമാണ്. മധ്യപ്രദേശിൻ്റെ ഇടംകയ്യൻ സ്പിന്നർ അങ്കിത് ശർമ്മയും ഇത്തവണത്തെ അതിഥി താരമായി കേരളത്തിന് വേണ്ടി കളിക്കുന്നു. ബാബ അപരാജിത്ത് കഴിഞ്ഞ സീസണിലും ടീമിനൊപ്പമുണ്ടായിരുന്നു.

Also Read: കിരീടമില്ലാതെ ആഘോഷിച്ചത് എന്തിന്? സഞ്ജുവിന്റേയും വരുണിന്റേയും മറുപടി

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, , കർണ്ണാടക, സൌരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്.

Also Read: ചാംപ്യൻസ് ട്രോഫി ജയത്തിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിന്; ഗംഭീറിനെ അവഗണിച്ച് രോഹിത് ശർമ

കേരള ടീം - മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൻ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.

Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: