/indian-express-malayalam/media/media_files/2025/10/09/rohit-sharma-imitates-sanju-samson-2025-10-09-15-35-05.jpg)
Screengrab
മുംബൈയിൽ നടന്ന സിയേറ്റ് ക്രിക്കറ്റ് അവാർഡ് ചടങ്ങിൽ രോഹിത് ശർമ ഉൾപ്പെടെ ക്രിക്കറ്റിലെ വമ്പന്മാരിൽ പലരും പങ്കെടുത്തിരുന്നു. ഈ പരിപാടിക്കിടയിൽ മലയാളി താരം സഞ്ജു സാംസണിന്റെ നടത്തം അനുകരിക്കുന്ന രോഹിത് ശർമയുടെ വിഡിയോയാണ് വൈറലായത്.
ശ്രേയസ് അയ്യരുടേയും രോഹിത് ശർമയുടേയും മുൻപിലൂടെയാണ് സഞ്ജു നടന്ന് പോകുന്നത്. ഈ സമയം സഞ്ജുവിന്റെ നടത്തം രസകരമായി അനുകരിക്കുകയാണ് രോഹിത്. ഇത് കണ്ട് ശ്രേയസിനും ചിരിയടക്കാൻ വയ്യ. ക്ലാസിക് രോഹിത് ശർമ ഹ്യൂമർ എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വിഡിയോ ആരാധകർ ഏറ്റെടുത്തു.
The way Rohit Sharma is having fun with Sanju Samson and imitating his walking style and show it to Shreyas Iyer.😂👌🏼
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) October 8, 2025
What a funny character Rohit is 😂🔥 pic.twitter.com/8EF6sVcyP0
Also Read: കിരീടമില്ലാതെ ആഘോഷിച്ചത് എന്തിന്? സഞ്ജുവിന്റേയും വരുണിന്റേയും മറുപടി
സിയാറ്റ് ക്രിക്കറ്റ് അവാർഡ്സിൽ രോഹിത് ശർമയിൽ നിന്ന് വാക്കുകളും ചർച്ചയായിരുന്നു. 2025ലെ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ജയത്തിന്റെ ക്രെഡിറ്റും മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിനാണ് രോഹിത് നൽകിയത്. ഗൗതം ഗംഭീറുമായുള്ള രോഹിത്തിന്റെ ഭിന്നതയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് എന്ന അഭിപ്രായം ഉയർന്നിരുന്നു.
Also Read: ചാംപ്യൻസ് ട്രോഫി ജയത്തിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിന്; ഗംഭീറിനെ അവഗണിച്ച് രോഹിത് ശർമ
"പല വട്ടം നമ്മൾ ഐസിസി കിരീടം നേടുന്നതിന് അടുത്തെത്തി. പക്ഷേ അവസാന വര കടക്കാൻ കഴിഞ്ഞിരുന്നില്ല. അതോടെയാണ് എല്ലാവരും തീരുമാനിച്ചത് നമ്മൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന്. ഒന്ന് രണ്ട് കളിക്കാരെ മാത്രം കൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാവില്ല. സ്ക്വാഡിലുള്ള എല്ലാവരും ആ ആശയത്തെ ഉൾക്കൊള്ളണം. സ്ക്വാഡിലുള്ള എല്ലാവർക്കും ഇണങ്ങുന്നതുമായിരിക്കണം അത്," 2024ലെ ട്വന്റി ലോകകപ്പ് ജയത്തിലേക്ക് ചൂണ്ടി രോഹിത് ശർമ പറഞ്ഞു.
Also Read: IND vs WI: വിൻഡിസിന്റെ ദയനീയ വീഴ്ച; ഇന്ത്യയുടെ കൂറ്റൻ ജയത്തിന് പ്രത്യേകതകളേറെ
ചാംപ്യൻസ് ട്രോഫി കളിച്ച ടീമും പിന്തുടർന്നത് 2024 ട്വന്റി20 ലോകകപ്പിൽ സ്വീകരിച്ച മനോഭാവം തന്നെയാണ്. എങ്ങനെ മത്സരം ജയിക്കാം. എങ്ങനെ നമുക്ക് നമ്മളെ തന്നെ വെല്ലുവിളിക്കാം എന്നാണ് എല്ലാ കളിക്കാരും ചിന്തിച്ചത്. വെറുതെ കിട്ടാനല്ല, നേടിയെടുക്കാനാണ് ആ ടീം ശ്രമിച്ചത് എന്നും രോഹിത് ശർമ പറഞ്ഞു.
Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.