/indian-express-malayalam/media/media_files/2025/10/10/abhishek-sharma-ferrari-2025-10-10-19-19-21.jpg)
Photograph: (Source: Instagram)
ഏഷ്യാ കപ്പിലെ തകർപ്പൻ ബാറ്റിങ്ങിന് പിന്നാലെ പുതുപുത്തൻ ഫെറാറിയിൽ കറങ്ങി ഇന്ത്യയുടെ ട്വന്റി20 ഓപ്പണർ അഭിഷേക് ശർമ. സ്കോറിങ്ങിന്റെ വേഗം റോക്കറ്റ് വേഗത്തിൽ ഉയർത്തുന്ന അഭിഷേക് ശർമ 5.2 കോടി രൂപ വിലമതിക്കുന്ന ഫെറാറിയാണ് സ്വന്തമാക്കിയത്.
പുതിയ ഫെറാറിയിൽ കറങ്ങുന്നതിന്റെ ചിത്രങ്ങൾ അഭിഷേക് ശർമ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെറാറി വി12 ആണ് അഭിഷേക് സ്വന്തമാക്കിയത്. വി12 എന്ന ക്യാപ്ഷനോടെയാണ് അഭിഷേക് തന്റെ പുത്തൻ ആഡംബര വാഹനത്തിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തത്.
ഫെറാറി വി12 എഞ്ചിനിന്റെ കരുത്ത് അത്ഭുതപ്പെടുത്തുന്ന ഡ്രൈവിങ് എക്സ്പീരിയൻസ് ആണ് നൽകുന്നത്. അഭിഷേക് സ്വന്തമാക്കിയ ഫെറാറി മോഡൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിമീ വേഗതയിലേക്ക് 2.85 സെക്കൻഡിൽ എത്തും. മണിക്കൂറിൽ 340കിമീ എന്നതാണ് ഈ മോഡലിന്റെ ടോപ് സ്പീഡ് എന്നാണ് റിപ്പോർട്ടുകൾ.
Also Read: മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
24 ട്വന്റി20 മത്സരങ്ങളാണ് അഭിഷേക് ശർമ ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചത്. രണ്ട് സെഞ്ചുറിയും അഞ്ച് അർധ ശതകവും ഇതിനോടകം അഭിഷേക് കണ്ടെത്തി. 849 റൺസ് ഇതുവരെ നേടിയ അഭിഷേകിന്റെ ബാറ്റിങ് ശരാശരി 36.91 ആണ്. 196 ആണ് അഭിഷേകിന്റെ സ്ട്രൈക്ക്റേറ്റ്.
Also Read: സഞ്ജുവിന്റെ നടത്തം അനുകരിച്ച് രോഹിത്;'ക്ലാസിക് രോഹിത് ശർമ ഹ്യൂമർ'; വിഡിയോ വൈറൽ
ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഏഴ് മത്സരങ്ങളിൽ നിന്ന് 314 റൺസ് ആണ് അഭിഷേക് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 44.86. 200 ആയിരുന്നു സ്ട്രൈക്ക്റേറ്റ്. മൂന്ന് തകർപ്പൻ അർധ ശതകങ്ങളും അഭിഷേകിൽ നിന്ന് വന്നു.
Also Read: കിരീടമില്ലാതെ ആഘോഷിച്ചത് എന്തിന്? സഞ്ജുവിന്റേയും വരുണിന്റേയും മറുപടി
പാക്കിിസ്ഥാനെതിരെ 39 പന്തിൽ നിന്ന് 74 റൺസും ബംഗ്ലാദേശിനെതിരെ 37 പന്തിൽ നിന്ന് 75 റൺസും കണ്ടെത്തി. ശ്രീലങ്കയ്ക്കെതിരെ 31 പന്തിൽ നിന്ന് 61 റൺസും അഭിഷേക് സ്കോർ ചെയ്തു.
Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.