/indian-express-malayalam/media/media_files/2025/10/10/hardik-pandya-rumord-girlfriens-2025-10-10-20-33-23.jpg)
Photograph: (Screengrab)
സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിച്ചുമായി പിരിഞ്ഞതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ വീണ്ടും പ്രണയത്തിലായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടിയായ മഹിക ശർമയും വിമാനത്താവളത്തിൽ ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം ഉയരുന്നത്. ഇവർ ഡേറ്റ് ചെയ്യുകയാണ് എന്ന അഭ്യൂഹം നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് മുംബൈ വിമാനത്താവളത്തിൽ ഹർദിക്കും മഹികയും ഒരുമിച്ചെത്തിയത്. ഇരുവരും ആദ്യമായാണ് പൊതു ഇടത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കറുത്ത വസ്ത്രം ആണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇരുവരും വരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Also Read: മുംബൈ ഇന്ത്യൻസിലേക്ക് എം എസ് ധോണി? മുംബൈ ലോഗോയുള്ള ടാങ്ക് ടോപ്പ് ധരിച്ച് 'തല'
ഹാർദിക്കിന്റെ ജഴ്സി നമ്പറായ 33 എന്നത് മഹികയുടെ ഒരു ഫോട്ടോയിൽ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്. മാത്രമല്ല രണ്ടുപേരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ഫോട്ടോകളിൽ പലതും ഒരേ സ്ഥലങ്ങളിൽ നിന്നുള്ളതാണ് എന്നും ആരാധകർ കണ്ടെത്തി.
Also Read: സഞ്ജുവിന്റെ നടത്തം അനുകരിച്ച് രോഹിത്;'ക്ലാസിക് രോഹിത് ശർമ ഹ്യൂമർ'; വിഡിയോ വൈറൽ
പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ വിവേക് ഒബ്റോയിക്കൊപ്പം മഹിക അഭിനയിച്ചിട്ടുണ്ട്. ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായാണ് മഹിക പഠനം പൂർത്തിയാക്കിയത്. നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാൻ മഹിക ശർമ എത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Also Read: കിരീടമില്ലാതെ ആഘോഷിച്ചത് എന്തിന്? സഞ്ജുവിന്റേയും വരുണിന്റേയും മറുപടി
ഏഷ്യാ കപ്പിന് ഇടയിൽ പരുക്കേറ്റതോടെ ഇന്ത്യൻ ടീമിന്റെ ഭാഗമല്ല ഹർദിക് പാണ്ഡ്യ. ഏഷ്യാ കപ്പ് ഫൈനലിന്റെ തൊട്ടുമുൻപാണ് ഹർദിക്ക് പരിക്കിന്റെ പിടിയിലേക്ക് വീണത്. ഇതോടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഹാർദിക്കിനെ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷമാണ് ഹർദിക്കും നടാഷയും വിവാഹമോചിതരായത്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിൽ 2020ലായിരുന്നു ഇവരുടെ വിവാഹം.മകൻ അഗസ്ത്യ നടാഷയ്ക്കൊപ്പമാണു താമസിക്കുന്നത്.
Read More: രോഹിത്തിനെ വെട്ടി; ഗിൽ ഏകദിന ക്യാപ്റ്റൻ; കടുത്ത തീരുമാനവുമായി സെലക്ടർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.