scorecardresearch

ക്രിക്കറ്റിൽ 66കാരിക്ക് ലോക റെക്കോർഡ്; സാലി മുത്തശ്ശിയും ധോണിയും തമ്മിലെ ബന്ധമെന്ത്?

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് താരമായി ലോക റെക്കോർഡ് സൃഷ്ടിച്ച ഈ മുത്തശ്ശി ആ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് താരമായി ലോക റെക്കോർഡ് സൃഷ്ടിച്ച ഈ മുത്തശ്ശി ആ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ്

author-image
Sports Desk
New Update
Sally Barton | World record | Oldest debut

(Photo: Instagram/ femalecricket)

ലോക ക്രിക്കറ്റിൽ പുതിയൊരു ലോക റെക്കോർഡ് പിറന്നിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരിക്കുകയാണ് ജിബ്രാൾട്ടർ സ്വദേശിനിയായ സാലി ബാർട്ടൺ. 66 വർഷവും 334 ദിവസവും പ്രായമുള്ള സാലി ബാർട്ടൺ ജിബ്രാൾട്ടർ ടീമിന് വേണ്ടിയാണ് കളിക്കുന്നത്.

Advertisment

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് താരമായി ലോക റെക്കോർഡ് സൃഷ്ടിച്ച ഈ മുത്തശ്ശി ആ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ്. വനിതാ ടി20യിൽ എസ്തോണിയയ്‌ക്കെതിരെ  ആയിരുന്നു സാലി മുത്തശ്ശി അരങ്ങേറ്റം കുറിച്ചത്.

Sally Barton | World record
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് താരമായ സാലി ബാർട്ടൺ ജിബ്രാൾട്ടർ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ്. (Photo: Instagram/ femalecricket)

ധോണിക്ക് തകർക്കാനാകുമോ ഈ റെക്കോർഡ്?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ സാലി മുത്തശ്ശി ഒരു സൂപ്പർ താരമാണ്. നിരവധി പേരാണ് സാലി ബാർട്ടണിന്റെ ഇച്ഛാശക്തിയേയും മനോധൈര്യത്തേയും സ്പോർട്സ്മാൻ സ്പിരിറ്റിനേയും പുകഴ്ത്തി രംഗത്തെത്തുന്നത്. "പ്രായം ഒരു സംഖ്യ മാത്രമാണ്... നിശ്ചയദാർഢ്യവും അർപ്പണബോധവുമുണ്ടെങ്കിൽ ആർക്കും ക്രിക്കറ്റ് കളിക്കാം. സാലി മുത്തശ്ശിക്ക് പിന്തുണ," ഒരാൾ മുത്തശ്ശിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisment

"ക്രിക്കറ്റിൽ എം.എസ്. ധോണിയുടെ അമ്മ," എന്നാണ് മറ്റൊരാൾ മുത്തശ്ശിയെ വിശേഷിപ്പിച്ചത്. "ധോണിക്ക് ഇവിടെ ഒരു കടുത്ത എതിരാളിയെ കിട്ടി," എന്നാണ് മറ്റൊരാൾ കമന്റിട്ടത്. "ഉറപ്പായും ഈ റെക്കോർഡ് ധോണി തകർക്കും," എന്നാണ് ഒരു ധോണി ഫാൻ കുറിച്ച കമന്റ്.

ജിബ്രാൾട്ടർ ഇപ്പോഴും ഒരു രാജ്യമാണോ?

സ്പെയിനിൻ്റെ തെക്കൻ മെഡിറ്ററേനിയൻ തീരത്ത്, ജിബ്രാൾട്ടർ കടലിടുക്കിന് വടക്കുകിഴക്കായി ഒരു ഇടുങ്ങിയ ഉപദ്വീപ് ഉൾക്കൊള്ളുന്ന ബ്രിട്ടീഷ് അധീനതയിലുള്ള, ഒരു സ്വയം ഭരണ പ്രദേശമാണ് ജിബ്രാൾട്ടർ. ജിബ്രാൾട്ടറിലെ രാജാവിന്റെ പ്രതിനിധി എന്ന നിലയിൽ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണറെയും കമാൻഡർ ഇൻ ചീഫിനെയും ചുമതലപ്പെടുത്തിയിരിക്കുന്നു. ജിബ്രാൾട്ടറിന്റെ വിദേശകാര്യ ഇടപെടലുകളുടെ ഉത്തരവാദിത്തം ഗവർണർക്കാണ്.

Read More Sports News Here

World Record Sally Barton Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: