/indian-express-malayalam/media/media_files/fv1gSNLxd5Oj7nt3LoxP.jpg)
റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് അമ്പയറിങ് പിഴവ് മൂലം പുറത്തായത് (Photo: X/ IPL 2024, IndianPremierLeague)
ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ആർസിബി-സിഎസ്കെ മത്സരത്തിനിടയിൽ റണ്ണൗട്ട് വിവാദം. റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് അമ്പയറിങ് പിഴവ് മൂലം പുറത്തായത്. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാറ്റിങ്ങിൽ നിർണായക റോളാണ് ഡുപ്ലെസി വഹിച്ചിരുന്നത്.
നായകന്റെ റണ്ണൗട്ട് റോയൽ ചലഞ്ചേഴ്സ് ടീമിനെ ഒന്നടങ്കം അത്ഭുതപ്പെടുത്തി. ആർസിബി നായകനെ പുറത്താകലിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക ട്രോളുകളും ഉയരുന്നുണ്ട്.
😭😭😭😭😭 pic.twitter.com/A6g3sAgQrh
— Prayag (@theprayagtiwari) May 18, 2024
മത്സരത്തിന്റെ 13ാം ഓവറിലെ അവസാന പന്തിലാണ് വിവാദമായ പുറത്താകൽ. മിച്ചൽ സാന്റനറുടെ പന്ത് രജത് പാട്ടിദാർ നോൺ സ്ട്രൈക്കിങ് എൻഡിലെ സ്റ്റമ്പിന് നേരെയാണ് അടിച്ചത്. പന്ത് സാന്റനറുടെ കൈയ്യിൽ തട്ടി സ്റ്റമ്പിൽ കൊണ്ടു.
ഇതോടെ തേഡ് അമ്പയർ റണ്ണൗട്ട് പരിശോധന നടത്തി. ടെലിവിഷൻ റിപ്ലേകളിൽ ഡുപ്ലെസിയുടെ ബാറ്റ് ക്രീസിലുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാൽ തേർഡ് അമ്പയറുടെ തീരുമാനം ആർസിബി നായകനെതിരായിരുന്നു.
മത്സരത്തിൽ ആദ്യ മൂന്ന് ഓവറിന് ശേഷം മഴ കളി മുടക്കിയിരുന്നു. പിന്നാലെ മത്സരം പുഃനരാരംഭിച്ചപ്പോൾ പിച്ച് സ്പിന്നിന് അനുകൂലമായി. ഈ സമയത്ത് വിരാട് കോഹ്‌ലിയുടെ ആക്രമണാത്മക ബാറ്റിങ്ങിന് ഡുപ്ലെസി ഉറച്ച പിന്തുണ നൽകി. കോഹ്‌ലി പുറത്തായപ്പോൾ ഡുപ്ലെസി ആക്രമണ ബാറ്റിങ്ങുമായി രം​ഗത്തെത്തി. എന്നാൽ അപ്രതീക്ഷിതമായി അമ്പയറിങ് പിഴവിനാൽ താരത്തിന് വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നു.
Read More
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- 'ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം': തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- 'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.