/indian-express-malayalam/media/media_files/2024/11/03/bT04M9js7Z9scF0alxhq.jpg)
എക്സ്‌പ്രസ് ഫൊട്ടോ
മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും തോറ്റതോടെ പരമ്പയിൽ സമ്പൂർണ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം തട്ടകത്തിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്നത്. 147 റണ്‍സ് എന്ന നിസാര വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം 121 റണ്‍സിന് തകർന്ന് അടിഞ്ഞു.
നാണംകെട്ട തോൽവിക്കു പിന്നാലെ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം നായകൻ രോഹിത് ശർമ്മ ഏറ്റെടുത്തു. മനസിലുണ്ടായിരുന്ന ആശയങ്ങൾ പുറത്തെടുക്കാൻ സാധിച്ചില്ലെന്ന് നായകൻ പറഞ്ഞു. സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് വേണമായിരുന്നു. അതുകൊണ്ടാണ് തുടക്കത്തിലെ അടിക്കാന്‍ ശ്രമിച്ചത്. അത് കണക്ട് ആയിരുന്നെങ്കില്‍ നന്നായേനെ, പക്ഷെ അത് മികച്ചതായില്ല.
ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ചില ആശയങ്ങള്‍ മനസില്‍ ഉണ്ടായിരുന്നു. എന്നാൽ ഈ സീരീസിൽ അതു പുറത്തെടുക്കാനായില്ല. അതെന്നെ നിരാശപ്പെടുത്തി. നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. അത് എന്നെ തളർത്തുന്നു,' മത്സര ശേഷം രോഹിത് ശർമ പറഞ്ഞു.
മാറ്റ് ഹെന്‍റിക്കെതിരെ കൂറ്റനടിക്ക് ശ്രമിച്ചാണ് രോഹിത് പുറത്തായത്. ഉയർന്ന പന്ത് മിഡ് വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സ് കൈയ്യിലൊതുക്കി. ഒന്നാം ഇന്നിങ്സിൽ 18 പന്തിൽ 18 റൺസും, രണ്ടാം ഇന്നിങ്സിൽ 11 പന്തിൽ 11 റൺസുമാണ് നായകന്റെ നേട്ടം.
57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മയും 12 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നവര്‍. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 235, 174, ഇന്ത്യ 263, 121. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 3-0ന് തൂത്തുവാരി.
മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് സന്ദര്‍ശകരുടെ രണ്ടാമിന്നിങ്‌സ് 174 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഒമ്പതിന് 171 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച കിവീസിന് 14 പന്തുകള്‍ നേരിട്ട് കേവലം മൂന്നു റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
Read More
- തലതാഴ്ത്തി ടീം ഇന്ത്യ; ചരിത്രനേട്ടവുമായി കീവീസ്
- വാങ്കഡെയിൽ വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ഒരുകാര്യം പ്രധാനം: ശുഭ്മാൻ ഗിൽ
- ആ ഇന്ത്യൻ താരങ്ങൾക്ക് പാക്കിസ്ഥാനിലും ആരാധകർ: വസീം അക്രം
- ധോണി ചെന്നൈയിൽ തുടരും;സഞ്ജുവിനെ നിലനിർത്തി രാജസ്ഥാൻ റോയൽസ്
- മൂന്നാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം; ലക്ഷ്യം ഇനി മറ്റൊന്ന്
- കീറിയ ഷൂസും ജേഴ്സിയുമായി കളിക്കളത്തിലെത്തി; കരിയർ മാറിയത് അവിടെനിന്ന്: ആദരം ഏറ്റുവാങ്ങി പി. ആർ ശ്രീജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.