/indian-express-malayalam/media/media_files/2025/06/04/ZmHwSh3wTuwUWvraf5wh.jpg)
Bhuvaneshwar Kumar Photograph: (Bhuvaneshwar Kumar, Instagram)
RCB wins IPL 2025, Bhuveneshwar Kumar: 2016ലെ ഐപിഎൽ ഫൈനൽ. അന്ന് ഹൃദയം തകർന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ ചിന്നസ്വാമി സ്റ്റേഡിയം വിട്ടത്. 209 റൺസ് പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഹൈദരാബാദിന് എതിരെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 18 റൺസ്. ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ പന്ത് നൽകിയത് ഭുവനേശ്വർ കുമാറിലേക്ക്. കിരീടത്തിൽ നിന്ന് എട്ട് റൺസ് അകലെ ആർസിബി വീണു. എട്ട് വർഷങ്ങൾക്കിപ്പുറം അതേ ഭുവനേശ്വർ കുമാർ ആർസിബിയെ കിരീടത്തിലേക്ക് എത്തിക്കുന്നു.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സ് 17ാം ഓവറിൽ 136-4 എന്ന നിലയിലായിരുന്നു. ശശാങ്ക് സിങ് ഒരുവശത്ത് നിൽക്കുമ്പോൾ മറുവശത്ത് നെഹാൽ വധേര. 369 റൺസ് ആണ് വധേര സീസണിൽ കണ്ടെത്തിയത്. എന്നാൽ ഫൈനലിൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനാവാതെ സമ്മർദത്തിൽ നിൽക്കുന്ന സമയം വധേരയെ ഭുവി 17ാം ഓവറിലെ രണ്ടാമത്തെ പന്തിൽ മടക്കി.
Also Read: Virat Kohli IPL: എത്രമാത്രം ത്യാഗം അനുഷ്ക സഹിച്ചെന്നറിയുമോ? വികാരാധീനനായ കോഹ്ലി
വധേരയെ മടക്കിയത് കൊണ്ടും ഭുവി നിർത്തിയില്ല. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ പ്രാപ്തനായ താരമാണ് സ്റ്റോയ്നിസ്. അതേ ഓവറിലെ നാലാമത്തെ പന്തിൽ സ്റ്റോയ്നിസിനേയും ഭുവി മടക്കി. ഇതോടെ പഞ്ചാബ് കിങ്സ് തോൽവിയും ഉറപ്പിച്ചു. സ്റ്റോയ്നിസിന്റെ വിക്കറ്റ് വീണ സമയം പഞ്ചാബ് ഡഗൗട്ടിൽ പ്രകടമായ നിരാശ വ്യക്തമാക്കുന്നു ഈ വിക്കറ്റിന്റെ വില. 2016ൽ ആർസിബിയിൽ നിന്ന് കിരീടം തട്ടിയകറ്റിയതിന് ഇന്ന് ഭുവിയുടെ പ്രായശ്ചിത്തം.
ഇത്തവണത്തെ ഐപിഎൽ സീസണിൽ 14 കളിയിൽ നിന്ന് 17 വിക്കറ്റ് ആണ് ഭുവനേശ്വർ കുമാർ വീഴ്ത്തിയത്. ഒരിക്കൽ എതിർനിര ബാറ്റർമാരുടെ ചെണ്ട എന്ന പരിഹാസമാണ് ബെംഗളൂരുവിന്റെ ബോളർമാർ നേരിട്ടത്. എന്നാൽ ബോളിങ്ങിലെ ആ ചീത്തപ്പേര് ആർസിബി മാറ്റിയെടുത്തത് ഭുവിയെ കൂടി ടീമിലെത്തിച്ചതാണ്.
ഹെയ്സൽവുഡും ഭുവനേശ്വർ കുമാറും ക്രുനാൽ പാണ്ഡ്യയും സുയാഷും യഷുമെല്ലാം സാഹചര്യത്തിനൊത്ത് ഉയർന്ന് കളിച്ചു. വമ്പൻ ബാറ്റിങ് ലൈനപ്പ് കൊണ്ടുമാത്രം ഐപിഎൽ കിരീടം നേടാനാവില്ല എന്ന ആർസിബി മാനേജ്മെന്റിന് തിരിച്ചറിവ് വന്നതോടെയാണ് ബോളിങ് വിഭാഗത്തിലേക്ക് കൂടുതൽ ശ്രദ്ധ വന്നത്. ഹെയ്സൽവുഡും ഭുവിയും ക്രുനാലും സുയാഷും യഷും മുൻപ് കളിച്ച തങ്ങളുട ഫ്രാഞ്ചൈസികൾക്കൊപ്പം കിരീടം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
193 വിക്കറ്റാണ് ഐപിഎല്ലിൽ ഭുവനേശ്വർ കുമാർ വീഴ്ത്തിയത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പേസ് ബോളറാണ് ഭുവി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.