/indian-express-malayalam/media/media_files/2025/06/04/Ckr6PtpnLhGPgmMwfVFw.jpg)
Virat Kohli and Anushka Sharma Hugging Photograph: (X)
നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ കോഹ്ലി വിളികൾ ഉയരുമ്പോഴും കോഹ്ലിയുടെ കണ്ണ് പായുന്നത് തന്റെ പ്രിയപ്പെട്ടവളെ തേടിയാണ്. വർഷങ്ങൾക്കിപ്പുറവും അതിന് ഒരു മാറ്റവുമില്ല. ഈ കിരീടത്തിനായി ഞാൻ എത്ര ആഗ്രഹിച്ചിരുന്നുവോ അതേ തീവ്രതയിൽ ഞാനത് നേടുന്നത് കാണാൻ അനുഷ്കയും ആഗ്രഹിച്ചിരുന്നതായാണ് കോഹ്ലി പറയുന്നത്. ഐപിഎൽ കിരീടം കോഹ്ലി സമർപ്പിക്കുന്നത് അനുഷ്കയ്ക്ക്.
"11 വർഷമായി അനുഷ്കയും ഈ സ്വപ്നത്തിനൊപ്പമാണ്. തുടരെ മത്സരം കാണാൻ എത്തുന്നു. പ്രയാസമേറിയ മത്സരങ്ങളിൽ ഞങ്ങൾ തോൽവിയിലേക്ക് വീഴുന്നത് കാണേണ്ടി വരുന്നു. കളി തുടരാൻ പ്രാപ്തമാക്കുകയാണ് അനുഷ്ക ചെയ്തത്. അനുഷ്ക അതിനായി സഹിച്ച ത്യാഗങ്ങൾ, ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നു..വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല അത്," ഐപിഎൽ കിരീട നേട്ടത്തിന് പിന്നാലെ അനുഷ്കയെ ചേർത്ത് നിർത്തി കോഹ്ലി പറഞ്ഞു.
ആർസിബി കിരീടം ഉറപ്പിച്ചതിന് പിന്നാലെ സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടുന്ന അനുഷ്കയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെ കോഹ്ലിയുടെ അടുത്തേക്ക് എത്തി എല്ലാ സന്തോഷവും ആശ്വാസവും നിറച്ച ആലിംഗനം. എത്രമാത്രം ഇരുവരും ഈ നിമിഷത്തിനായി കാത്തിരുന്നു എന്ന് വ്യക്തം.
virat running to anushka, after winning everything 🥹🪬pic.twitter.com/r4bH2cDAfx
— T. ࣪ ִֶָ☾. (@iklamhaa) June 3, 2025
അനുഷ്കയും ബാംഗ്ലൂർ ഗേൾ ആണെന്ന് കോഹ്ലി പറയുന്നു. "വൈകാരികമായി അനുഷ്ക കടന്നു പോയ അവസ്ഥയും പറയാതിരിക്കാനാവില്ല, എന്റെ അവസ്ഥ കണ്ട്, പലപ്പോഴും നിരാശപ്പെട്ട്..ബാംഗ്ലൂരുമായി അനുഷ്കയ്ക്കും ഏറെ അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ ഈ നേട്ടം അനുഷ്കയ്ക്കും ഏറെ സ്പെഷ്യലാണ്. ഈ നേട്ടത്തിൽ അനുഷ്ക ഏറെ അഭിമാനിക്കുന്നുണ്ടാവും," കോഹ്ലി പറഞ്ഞു.
VIRAT kohli & Anushka Sharma pic.twitter.com/yFlesKYR4j
— Devilal Bangra (@devilalbangra3) June 3, 2025
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.