/indian-express-malayalam/media/media_files/2025/06/04/tIKdAeUabcveXSV4cwkf.jpg)
Royal Challengers Bengaluru Wins IPL Trophy, Harry Kane With Kohli Photograph: (IPL, Instagram)
Royal Challengers Bengaluru Wins IPL: "ഈ സാലാ കപ്പ് നംദെ"...എല്ലാ ഐപിഎൽ സീസണുകളിലും ആർസിബി ആരാധകർ എത്തുന്നത് ഇങ്ങനെ പറഞ്ഞായിരുന്നു. എന്നാൽ കഴിഞ്ഞ പതിനേഴ് സീസണിലും അവർ മടങ്ങിയത് പരിഹാസങ്ങൾ കേട്ട് നിരാശയോടെ. എന്നിട്ടും ആർസിബിയോടുള്ള സ്നേഹം ഈ ആരാധക കൂട്ടം വിട്ടില്ല. പലപ്പോഴും ഭാഗ്യം തിരിച്ചടിയായിട്ടുണ്ട്. മറ്റ് പലപ്പോഴും സ്ക്വാഡ് സെലക്ഷൻ പിഴച്ചിട്ടുണ്ട്. വമ്പൻ താരങ്ങളെ എത്തിച്ചിട്ടും ഇവരാരും ക്ലിക്ക് ആവാതെ വന്നതിലെ നിരാശയിൽ ആരാധകർ മുഖം പൊത്തിയത് പലവട്ടം. എന്നാൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആ ഏഴ് റൺസ് ജയം ഇക്കാലമത്രയും മനസിൽ പേറിയ ആർസിബി ആരാധകരുടെ കാത്തിരിപ്പ് സന്തോഷത്തിന്റെ കണ്ണുനീരായി ഒഴുകി. ഈ സാലാ കപ്പ് നംദേയിൽ നിന്ന് നംദുവിലേക്കും മാറി.
രാഹുൽ ദ്രാവിഡിനും കുംബ്ലേയ്ക്കും വെറ്റോറിക്കും കോഹ്ലിക്കും ഡുപ്ലെസിസിനും സാധിക്കാതിരുന്നത് രജത് പാടിദാർ നേടിയെടുക്കുമ്പോൾ എല്ലാ കോണുകളിൽ നിന്നും ആർസിബിക്ക് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ മുതൽ ഇംഗ്ലണ്ട് ഫുട്ബോളർ ഹാരി കെയ്ന് വരെയുണ്ട് കോഹ്ലിയേയും കൂട്ടരേയും അഭിനന്ദിച്ച് എത്തുന്നവരിൽ .
കോഹ്ലിയും ഹാരി കെയ്നും കിരീട വരൾച്ച അവസാനിപ്പിച്ച സീസൺ
കോഹ്ലിയെ കണ്ടപ്പോഴുള്ള പഴയ ഫോട്ടോ പങ്കുവെച്ചാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ആർസിബിക്ക് കയ്യടിച്ച് എത്തുന്നത്. കോഹ്ലിയെ പോലെ തന്നെയാണ് ഹാരി കെയ്നിനും ഈ സീസൺ. ക്ലബ് ഫുട്ബോളിൽ ഹാരി കെയ്ൻ ഒരു പ്രധാന കിരീടത്തിലേക്ക് എത്തിയത് ഈ സീസണിലാണ്, ബയേൺ ബുണ്ടസ് ലീഗ കിരീടം നേടിയപ്പോൾ.
Also Read: ഒടുവിൽ ആ നിമിഷം എത്തി; ഐപിഎൽ കിരീടത്തിൽ ആദ്യമായി കോഹ്ലിയുടെ മുത്തം
"ആ 18ാം നമ്പർ ജഴ്സി 18ാം സീസണിൽ കിരീടം ഉയർത്തുന്നു. ആർസിബി അർഹിച്ച വിജയം. പഞ്ചാബും അതിമനോഹരമായി പോരാടിയ സീസൺ," സച്ചിൻ ടെണ്ടുൽക്കർ എക്സിൽ കുറിച്ചു.
Congratulations to @RCBTweets on their first-ever IPL title. Fitting that jersey no. 18 lifts the trophy in the 18th edition.
— Sachin Tendulkar (@sachin_rt) June 3, 2025
Well played and well deserved! 🏆 👏🏽
Well played to @PunjabKingsIPL as well for a well-fought season.
മന്ഥാന കിരീടം ഉയർത്തിയത് ചൂണ്ടിയും പരിഹാസം
വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ഥാന ആർസിബിയെ കിരീടത്തിലേക്ക് നയിച്ചപ്പോഴും കോഹ്ലിയുടെ ആർസിബിക്ക് ആ നേട്ടം തൊടാനാവാത്തതിന്റെ പേരിലെ പരിഹാസം ശക്തമായിരുന്നു. എന്നാൽ ഏറ്റവും മോശം സമയങ്ങളിലും തങ്ങൾക്കൊപ്പം നിന്ന് ടീമിൽ വിശ്വാസം വെച്ച ആരാധകർക്ക് നന്ദി പറയുകയാണ് കോഹ്ലി ഇപ്പോൾ. ഹൃദയം തകർന്ന് നിരാശയോടെ നമ്മൾ മടങ്ങിയ സീസണുകൾക്കെല്ലാമുള്ള പ്രതിഫലമാണ് ഇത്, കോഹ്ലി ആരാധകരോട് പറഞ്ഞത് ഇങ്ങനെ.
Also Read: Rohit Sharma IPL: വൈകാരികമായി വിടപറഞ്ഞ് രോഹിത്; ഇനി മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങി എത്തുമോ?
"ആർസിബിക്ക് അഭിനന്ദനങ്ങൾ. 18 വർഷം 18ാം നമ്പർ. മഹത്തായ കഥയാണ് ഇത്. നീണ്ട യാത്രയായിരുന്നു അവർക്കിത്. പക്ഷേ ആ കാത്തിരിപ്പ് വെറുതെയായില്ല," ഇയാൻ ബിഷപ്പ് എക്സിൽ കുറിച്ചത് ഇങ്ങനെ.
Congratulations to @RCB on their first IPL title. Year 18 and number 18, a great story. The journey has been long but surely worth the wait.
— Ian Raphael Bishop (@irbishi) June 3, 2025
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.