/indian-express-malayalam/media/media_files/2025/06/03/bn3I3xjdlakSFz22Dg9W.jpg)
Rohit Sharma, Arjun Tendulkar Photograph: (Screengrab)
Rohit Sharma IPL Mumbai Indians: രണ്ടാം ക്വാളിഫയറിൽ 200ന് മുകളിൽ വിജയ ലക്ഷ്യം വെച്ചിട്ടും മുംബൈയുടെ കരുത്തുറ്റ ബോളിങ് നിരയ്ക്ക് പഞ്ചാബിനെ പിടിച്ചുകെട്ടാനായില്ല. സീസണിൽ മുംബൈയ്ക്കെതിരെ 200ന് മുകളിൽ ചെയ്സ് ചെയ്ത് ജയിക്കുന്ന ആദ്യ ടീമുമായി പഞ്ചാബ്. ഫൈനലിൽ എത്താതെ മുംബൈയുടെ പോരാട്ടം അവസാനിച്ചതോടെ വൈകാരികമായി സഹതാരങ്ങളോട് വിടപറയുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.
സഹതാരങ്ങൾക്ക് തന്റെ ഓട്ടോഗ്രാഫോട് കൂടിയ ബാറ്റ് രോഹിത് ശർമ സമ്മാനമായി നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇനി തന്റെ പക്കൽ ബാറ്റ് ഇല്ല എന്ന് ചിരി കലർത്തി രോഹിത് പറയുകയും ചെയ്യുന്നു. ഇപ്പോൾ വിമാനത്താവളത്തിൽ നിന്നുള്ള രോഹിത്തിന്റെ ദൃശ്യങ്ങളാണ് വരുന്നത്.
Also Read: IPL Final: ആര് ജയിച്ചാലും നമ്മുടെ ഹൃദയം തകരും; കാരണം ചൂണ്ടി രാജമൗലി
അർജുൻ ടെണ്ടുൽക്കറിന് കൈ കൊടുത്ത് തലകുനിക്കുന്ന രോഹിത്തിന്റെ വിഡിയോയാണ് പ്രധാനമായും ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള കളിക്കാരോട് രോഹിത് യാത്ര പറയുന്ന ദൃശ്യങ്ങളും വരുന്നുണ്ട്.
The way Rohit Sharma is meeting everyone from Mumbai Indians players to the smallest support staff before going home.🥹💙
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) June 2, 2025
The most humble and down-to-earth man @ImRo45 🐐 pic.twitter.com/3cGUAbQoyY
Also Read: PBKS vs MI: 'മുംബൈ ജാവോ'; കന്നിക്കിരീടത്തിൽ കണ്ണുനട്ട് പഞ്ചാബും ബെംഗളൂരുവും
ഐപിഎല്ലിൽ ഈ സീസണിൽ 15 മത്സരങ്ങളാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസിനായി കളിച്ചത്. ഇംപാക് പ്ലേയറായാണ് രോഹിത്തിനെ മുംബൈ സീസണിൽ ഉപയോഗിച്ചത്. 418 റൺസ് ആണ് സീസണിൽ രോഹിത് ശർമ കണ്ടെത്തിയത്. 81 ആണ് സീസണിലെ രോഹിത്തിന്റെ ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി 29.85. 22 സിക്സും 41 ഫോറും ഈ സീസണിൽ രോഹിത് ശർമയുടെ ബാറ്റിൽ നിന്ന് വന്നു.
Rohit Sharma met Suryakumar Yadav and said goodbye to him while returning home from the airport.🧿🫂
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) June 2, 2025
The pure brothers bond between RO & SKY ❤️ pic.twitter.com/C3xy7slVh4
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.