/indian-express-malayalam/media/media_files/uploads/2023/10/maxwell.jpg)
Glenn Maxwell (File Photo)
Glenn Maxwell Odi Retirement: 291 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് 2023ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങിയ ഓസ്ട്രേലിയ 91-7ലേക്ക് വീണു. അഫ്ഗാനിസ്ഥാൻ തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ജയത്തിലേക്ക് എത്തുമെന്ന് ആ നിമിഷം എല്ലാവരും കരുതി. എന്നാൽ പിന്നെ അവിടെ കണ്ടത് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്ത ഒരു ഒറ്റയാൾ പോരാട്ടം. ഹാംസ്ട്രിങ് ഇഞ്ചുറി കാരണം കാലനക്കാൻ പറ്റാതിരിക്കുമ്പോൾ ഫുട്ട് മൂവ്മെന്റ്സ് ഇല്ലാതെ തന്നെ കൂറ്റനടികളുമായി അയാൾ ലോകത്തെ വിസ്മയിപ്പിച്ചു. ആ ഒരൊറ്റ ഇന്നിങ്സ് മാത്രമല്ല. 2025 ജൂൺ രണ്ടിന് മാക്സ്വെൽ ഏകദിനം മതിയാക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന് മുൻപിലേക്കെത്തുന്ന ഓർമകൾ നിരവധിയുണ്ട്...
അഫ്ഗാനിസ്ഥാന് എതിരെ അന്ന് 128 പന്തിൽ നിന്ന് 21 ഫോറും 10 സിക്സും പറത്തിയാണ് മക്സ്വെൽ 201 റൺസ് എടുത്തത്. 68 പന്തുകൾ നേരിട്ട് മാക്സ്വെല്ലിന് ക്യാപ്റ്റൻ കമിൻസിന്റെ പിന്തുണ. ഒരുപാട് അത്ഭുത നിമിഷങ്ങൾ പിറന്ന മണ്ണാണ് വാങ്കഡെ. അവിടെ ഒരു ഓസ്ട്രേലിയക്കാരന്റെ ഏറ്റവും മികച്ച വീരേതിഹാസമായി അത് മാറി. അഫ്ഗാൻ സ്പിന്നർ മുജീബ് ഉർ റഹ്മാനെ 6,6,4,6 എന്നിങ്ങനെയാണ് മാക്സ്വെൽ അടിച്ചു പറത്തിയത്.
Also Read: PBKS vs MI: 'മുംബൈ ജാവോ'; കന്നിക്കിരീടത്തിൽ കണ്ണുനട്ട് പഞ്ചാബും ബെംഗളൂരുവും
ചെയ്സ് ചെയ്തിറങ്ങിയ ടീമിനായി ഏകദിനത്തിൽ ഇരട്ട ശതകം നേടുന്ന ആദ്യ താരമാണ് ഓസ്ട്രേലിയയുടെ ഈ ഓൾറൗണ്ടർ. ഏകദിനത്തിൽ ഓപ്പണർ അല്ലാത്തൊരു താരം ഇരട്ട ശതകം നേടുന്നതിനും ക്രിക്കറ്റ് ലോകം ആദ്യമായി അവിടെ സാക്ഷിയായി. എട്ടാം വിക്കറ്റിൽ കമിൻസിനൊപ്പം 202 റൺസിന്റെ കൂട്ടുകെട്ട്. അതിൽ കമിൻസിൽ നിന്ന് വന്നത് 12 റൺസ് മാത്രം.
"ഇരുണ്ട ദിനങ്ങളിലാണ് ഞാൻ", തുറന്ന് പറയാൻ ഭയപ്പെട്ടില്ല
വിസ്മയിപ്പിക്കുന്ന ഇന്നിങ്സുകളിലൂടെ മാത്രമല്ല. ഹൃദയം തൊടുന്ന വാക്കുകളും ലോകം കേട്ടിരിക്കേണ്ട തുറന്നു പറച്ചിലുകളും വന്നിട്ടുണ്ട് മാക്സെല്ലിൽ നിന്ന്. "ഇനിയും എനിക്ക് വേണമെങ്കിൽ കുറച്ച് ഏകദിന പരമ്പര കൂടി കളിക്കാം. പക്ഷേ അത്രയും സ്വാർഥനല്ല ഞാൻ," ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കൊണ്ടുള്ള മാക്സ് വെല്ലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
2019ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മാർക്ക് വുഡിന്റെ പന്തിൽ പുറത്തായത് മാക്സ് വെല്ലിനെ കുറച്ചൊന്നുമല്ല മാനസികമായി തകർത്തത്. പരിശീലന സെഷനുകൾക്കിടയിൽ സഹതാരങ്ങളിൽ നിന്ന് വന്ന വിമർശനം മാക്സ് വെല്ലിന്റെ ആങ്സൈറ്റിയും വിഷാദവും വർധിപ്പിച്ചു. സൈക്കോളജിസ്റ്റിന്റെ സഹായം തേടാൻ മാക്സ്വെൽ മടിച്ചില്ല. ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുന്നതായി മാക്സ് വെൽ പ്രഖ്യാപിച്ചു. ലോക ക്രിക്കറ്റിൽ നിന്ന്, ടീമിലെ തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് പോലും ചിന്തിക്കാതെ, തന്റെ ഹൃദയം പറയുന്നത് കേട്ട് ഇടവേള എടുക്കാൻ മക്സ് വെൽ ഭയപ്പെട്ടില്ല.
Also Read: കോഹ്ലിയുടെ 18ാം നമ്പർ ജഴ്സിക്ക് അവകാശിയായി; നെറ്റിചുളിച്ച് ആരാധകർ
"അന്നത്തെ കടുത്ത ദിനങ്ങളെ പറ്റി മാക്സ്വെൽ പറഞ്ഞത് ഇങ്ങനെ, "ഞാനൊരു ഇരുണ്ട ഇടത്തിലായിരുന്നു. എന്നിൽ എനിക്ക് വിശ്വാസമില്ലാതെയായി. എല്ലാവരേയും ഞാൻ നിരാശപ്പെടുത്തുന്നതായി എനിക്ക് തോന്നി. എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്ന് എനിക്ക് പറയാൻ സാധിക്കാതെയായി."
മാക്സ് വെല്ലിന്റെ മനക്കരുത്തിൽ ഓസീസ് ജയിച്ച നിമിഷങ്ങൾ
ചെയ്സിങ്ങിൽ ഓസ്ട്രേലിയയെ മാക്സ്വെൽ തോളിലേറ്റിയത് നിരവധി വട്ടമാണ്. 2016ൽ മെൽബണിൽ ചെയ്സിങ്ങിലെ മാക്സ്വെല്ലിന്റെ ചൂട് ഇന്ത്യയും അറിഞ്ഞിട്ടുണ്ട്. കോഹ്ലിയുടെ സെഞ്ചുറി ബലത്തിൽ ഇന്ത്യ കണ്ടെത്തിയത് 295 റൺസ്. അവിടെ 96 റൺസ് എടുത്ത മാക്സ്വെല്ലിന്റെ അഗ്രസീവ് ഇന്നിങ്സ് ആണ് ഇന്ത്യയുടെ കയ്യിൽ നിന്ന് ജയവും പരമ്പരയും തട്ടിയെടുത്തത്.
Also Read: കോഹ്ലിയുടെ 'വാട്ടർ ബോയ്' സ്ലെഡ്ജ്; മകനൊപ്പം കളിക്കുമ്പോഴും ഇങ്ങനെയാവും; ന്യായീകരിച്ച് മുൻ താരം
2022ൽ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ചെയ്സിങ്ങിൽ വന്ന 80 റൺസ് ഇന്നിങ്സ്. പാക്കിസ്ഥാനെതിരെ 2015ൽ വന്ന 76 റൺസ് ഇന്നിങ്സ്. ഇങ്ങനെ എണ്ണം പറഞ്ഞ നിരവധി ഇന്നിങ്സുകളുണ്ടാവും മാക്സ്വെല്ലിന്റേതായി നമ്മുടെ ഓരോരുത്തരുടേയും ഓർമകളിൽ.
Read More
സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.