scorecardresearch

Virat Kohli Jersey: കോഹ്ലിയുടെ 18ാം നമ്പർ ജഴ്സിക്ക് അവകാശിയായി; നെറ്റിചുളിച്ച് ആരാധകർ

Virat Kohli Jersey: അണ്ടർ 19 ക്രിക്കറ്റ് ഇന്ത്യക്കായി കളിക്കുമ്പോൾ മുതൽ കോഹ്ലി 18ാം നമ്പർ ജഴ്സിയാണ് ധരിച്ചിരുന്നത്. 18 നമ്പറിനോട് തനിക്ക് കോസ്മിക് കണക്ഷൻ ഉണ്ട് എന്നാണ് കോഹ്ലി പറഞ്ഞിരുന്നത്

Virat Kohli Jersey: അണ്ടർ 19 ക്രിക്കറ്റ് ഇന്ത്യക്കായി കളിക്കുമ്പോൾ മുതൽ കോഹ്ലി 18ാം നമ്പർ ജഴ്സിയാണ് ധരിച്ചിരുന്നത്. 18 നമ്പറിനോട് തനിക്ക് കോസ്മിക് കണക്ഷൻ ഉണ്ട് എന്നാണ് കോഹ്ലി പറഞ്ഞിരുന്നത്

author-image
Sports Desk
New Update
Virat Kohli Jersey

Virat Kohli Photograph: (X)

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. ഇനിയും റെഡ് ബോൾ ക്രിക്കറ്റിൽ തുടരാനുള്ള ഫിറ്റ്നസ് ഉണ്ടായിട്ടും എന്തുകൊണ്ട് കോഹ്ലി ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് എല്ലാ കോണുകളിൽ നിന്നും ചോദ്യം ഉയർന്നു. കോഹ്ലിയുടെ വിരമിക്കൽ അലയൊലികൾ അവസാനിക്കുന്നതിന് ഇടയിൽ ആരാവും ഇന്ത്യൻ റൺ മെഷീനിന്റെ 18ാം നമ്പർ ജഴ്സി ഇനി അണിയുക എന്ന ചോദ്യവും ഉയർന്നു. 

Advertisment

ഇംഗ്ലണ്ട് ലയേൺസിന് എതിരായ അനൗദിക ചതുർദിന ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് വേണ്ടി ഇറങ്ങിയ മുകേഷ് കുമാർ 18ാം നമ്പർ ജഴ്സിയാണ് അണിഞ്ഞത്. നേരത്തെ 49 ആയിരുന്നു മുകേഷ് കുമാറിന്റെ ഇന്ത്യൻ ടീമിലേയും ഐപിഎല്ലിലേയും ജഴ്സി നമ്പർ. എന്നാൽ ഇന്ത്യ എയുടെ രണ്ട് മത്സരങ്ങളിലും 18ാം നമ്പർ ജഴ്സിയാണ് വലംകയ്യൻ പേസർ അണിയുന്നത്. 

Also Read: സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്

Advertisment

മുകേഷ് കുമാർ തന്റെ ജഴ്സി നമ്പർ 18ലേക്ക് മാറ്റിയോ അതോ ഈ രണ്ട് മത്സരങ്ങളിൽ മാത്രമാണോ താരം ഈ ജഴ്സി നമ്പർ ഉപയോഗിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. മുകേഷ് കുമാർ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. മൂന്ന് ടെസ്റ്റുകളാണ് മുകേഷ് കുമാർ ഇതുവരെ ഇന്ത്യക്കായി കളിച്ചത്. ആറ് ഏകദിനവും 17 ട്വന്റി20യും കളിച്ചിട്ടുണ്ട്. 

Also Read: കോഹ്ലിക്കും രോഹിത്തിനും പിന്നാലെ ബുമ്രയും വിരമിച്ചാലോ? പേസറുടെ പ്രതികരണം

അണ്ടർ 19 ക്രിക്കറ്റ് ഇന്ത്യക്കായി കളിക്കുമ്പോൾ മുതൽ കോഹ്ലി 18ാം നമ്പർ ജഴ്സിയാണ് ധരിച്ചിരുന്നത്. 18 നമ്പറിനോട് തനിക്ക് കോസ്മിക് കണക്ഷൻ ഉണ്ട് എന്നാണ് കോഹ്ലി പറഞ്ഞിരുന്നത്. തന്റെ പേരും നമ്പറും ഉള്ള ജഴ്സി അണിഞ്ഞ് ആളുകൾ നിൽക്കുന്നത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് എന്നും കോഹ്ലി ഒരിക്കൽ പ്രതികരിച്ചിരുന്നു. 

Read More

Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: