/indian-express-malayalam/media/media_files/2025/06/01/Xv4jK9bEiEr8kYxaJ3Vk.jpg)
Virat Kohli Sledge Against Punjab Kings Player Photograph: (IPL, Instagram)
Virat Kohli Royal Challengers Bengaluru IPL 2025: ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിന് ഒരു അവസരവും നൽകാതെയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ജയിച്ച് കയറിയത്. പഞ്ചാബ് തകരുന്നതിന് ഇടയിൽ വിരാട് കോഹ്ലിയിൽ നിന്ന് യുവ താരത്തിന് നേർക്ക് വന്ന വാക്കുകൾ ഇതിനിടയിൽ വിവാദമായിരുന്നു. പഞ്ചാബിനായി അരങ്ങേറ്റ മത്സരം കളിച്ച മുഷീർ ഖാനാണ് കോഹ്ലിയുടെ ദയയില്ലാത്ത സ്ലെഡ്ജിങ്ങിന് ഇരയായത്. ഇതിന്റെ പേരിൽ കോഹ്ലിക്ക് നേരെ വിമർശനം ശക്തമായെങ്കിലും കോഹ്ലിയെ ന്യായീകരിച്ച് വിചിത്ര വാദവുമായി എത്തുകയാണ് ഇന്ത്യൻ മുൻ താരം.
തങ്ങളുടെ ബാറ്റിങ് നിര തകരുന്നതിന് ഇടയിലാണ് മുഷീർ ഖാനെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരം കളിക്കാൻ പഞ്ചാബ് ഗ്രൗണ്ടിലേക്ക് വിട്ടത്. ഇംപാക്ട് സബ് ആയിട്ടാണ് മുഷീർ വന്നത്.എന്നാൽ മുഷീർ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ ഫസ്റ്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്ലിയിൽ നിന്ന് വന്ന വാക്കുകൾ ഇങ്ങനെ, "അവൻ വെള്ളം കൊണ്ടുവരുന്നവനാണ്."
Also Read: സായ്-വാഷിങ്ടൺ കൂട്ടുകെട്ട് തകർത്ത യോർക്കർ; ഗുജറാത്ത് അതോടെ തോറ്റു; ഇനി മുംബൈ-പഞ്ചാബ് പോര്
യുവ താരത്തെ ഈ വിധം അധിക്ഷേപിക്കുന്ന വാക്കുകൾ കോഹ്ലിയിൽ നിന്ന് വരരുതായിരുന്നു എന്നാണ് വിമർശനം ഉയർന്നത്. എന്നാൽ ഇന്ത്യൻ മുൻ പേസർ അതുൽ വാസൻ കോഹ്ലിയെ ന്യായീകരിക്കാൻ പറയുന്ന വാദം ഇങ്ങനെ, "സ്വന്തം മകനെതിരെ ആണെങ്കിലും കോഹ്ലി ഇങ്ങനെയാവും കളിക്കുക."
Kohli saying "Ye to Pani pilata hai" to young Musheer Khan. Kohli is such a creep and shameless person. pic.twitter.com/Zs2GGDUGBN
— RISHIT SHARMA (@Rishit_264) May 29, 2025
"വിരാട് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത കളിക്കാരനാണ്. സ്വന്തം മകനെതിരെ കളിക്കുമ്പോൾ പോലും ജയിക്കാനാണ് കോഹ്ലി ആഗ്രഹിക്കുക. അത് മോശമായി കാണേണ്ട കാര്യമില്ല. ഒരു മത്സരം കളിക്കുമ്പോൾ എല്ലാ കളിക്കാരും തുല്യരാണ്. ഒരിഞ്ച് പോലും വിട്ടുവീഴ്ച ഉണ്ടാവില്ല," ഒടിടിപ്ലേയിലെ ബെയിൽസ് ആൻഡ് ബാന്തെറിൽ അതുൽ വാസൻ പറഞ്ഞു.
Also Read: കോഹ്ലിക്കും രോഹിത്തിനും പിന്നാലെ ബുമ്രയും വിരമിച്ചാലോ? പേസറുടെ പ്രതികരണം
"അതിര് കടക്കാതെയാണ് ഇത്തരം പ്രതികരണങ്ങൾ വരുന്നത് എങ്കിൽ പിന്നെ അതിൽ പ്രശ്നമൊന്നുമില്ല. സ്ലെഡ്ജിങ് എന്നത് പരിഹാസവും നർമവും കൂടി ഉൾപ്പെട്ടതാണ്. സ്ലെഡ്ജിങ് അതിരുകടക്കാതിരുന്നാൽ പിന്നെ അതിൽ പ്രശ്നമില്ല. എന്നാൽ കയ്യാങ്കളിയിലേക്ക് എത്തരുത്. പരിധിക്കുള്ളിൽ നിന്ന് പ്രതികരണങ്ങൾ നടത്താൻ കളിക്കാരെ അനുവദിക്കേണ്ടതുണ്ട്," ഇന്ത്യൻ മുൻ താരം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us