/indian-express-malayalam/media/media_files/2025/06/02/ptF8gKy5bO3xuF7yuaVq.jpg)
Photo Credit: BCCI
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് ഫൈനലിൽ ഇടംപിടിച്ചു. മുംബൈ ഉയർത്തിയ 204 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് ഒരു ഓവർ ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 207 റൺസ് ആണ് പഞ്ചാബ് നേടിയത്.
ഇന്നലെ മഴ മൂലം രണ്ടര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. രണ്ടാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയും തിലക് വര്‍മയും പടുത്തുയർത്തിയ കൂട്ടുകെട്ടാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് അഞ്ചാമത്തെ ഓവറിൽ സ്കോർനില 50 ൽ കടത്തി.
Also Read: കോഹ്ലിയുടെ 18ാം നമ്പർ ജഴ്സിക്ക് അവകാശിയായി; നെറ്റിചുളിച്ച് ആരാധകർ
24 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത് ബെയർസ്റ്റോ പുറത്തായെങ്കിലും, പിന്നാലെ എത്തിയ സൂര്യകുമാർ യാദവ് ബാറ്റിങ്ങിൽ വെടിക്കെട്ട് തീർത്തു. തിലക് വർമ്മയുമായി ചേർന്ന് സ്കോർ 100 കടത്തി. 44 റൺസെടുത്ത് സൂര്യകുമാർ യാദവിനെ ചാഹൽ പുറത്താക്കിയത് മുംബൈയ്ക്ക് തിരിച്ചടിയായി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ(15), നമാന്‍ ധിര്‍(37) എന്നിവരുടെ ഇന്നിങ്‌സുകളാണ് മുംബൈയെ 200 ലേക്ക് എത്തിച്ചത്.
Also Read: വമ്പൻ ഫോമിൽ മെസി; ഗോൾ വേട്ടയിൽ ചരിത്ര നേട്ടം; ക്ലബ് ലോകകപ്പിൽ തകർക്കും
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെ മികച്ച ഇന്നിങ്സാണ് വിജയത്തിന് കളമൊരുക്കിയത്. ശ്രേയസ് അയ്യര്‍ പുറത്താകാതെ 87 റണ്‍സെടുത്തു. നെഹല്‍ വധേര (48), ജോഷ് ഇന്‍ഗ്ലിസ് (38) എന്നിവരും പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുത്തു. ചൊവ്വാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികൾ. ഇരുടീമുകളും കന്നി കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നതിനാൽ ഫൈനൽ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.