scorecardresearch

Cristiano Ronaldo: റൊണാൾഡോയേയും മോഡ്രിച്ചിനേയും റാഞ്ചാൻ ലാ ലീഗ ക്ലബ്; ഉറ്റുനോക്കി ആരാധകർ

Cristiano Ronaldo Transfer: സൗദിയിൽ നിന്ന് തന്നെ റൊണാൾഡോയ്ക്കും മോഡ്രിച്ചിനും ഓഫറുകൾ മുൻപിലുണ്ട്. മാത്രമല്ല എംഎൽഎസും റൊണാൾഡോയ്ക്കും മോഡ്രിച്ചിനും ചേക്കേറാൻ സാധിക്കുന്ന ഇടമാണ്

Cristiano Ronaldo Transfer: സൗദിയിൽ നിന്ന് തന്നെ റൊണാൾഡോയ്ക്കും മോഡ്രിച്ചിനും ഓഫറുകൾ മുൻപിലുണ്ട്. മാത്രമല്ല എംഎൽഎസും റൊണാൾഡോയ്ക്കും മോഡ്രിച്ചിനും ചേക്കേറാൻ സാധിക്കുന്ന ഇടമാണ്

author-image
Sports Desk
New Update
Cristiano Ronaldo, Luka Modric

Cristiano Ronaldo, Luka Modric Photograph: (Cristiano Ronaldo, Luka Modric, Instagram)

Cristiano Ronaldo Transfer News: ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ തുടരുമോ അതോ മറ്റൊരു ക്ലബിലേക്ക് ചേക്കേറുമോ? ഈ ചോദ്യത്തിന് ഒപ്പം റയൽ മാഡ്രിഡ് താരം ലൂക്കാ മോഡ്രിച്ചിന്റെ ട്രാൻസ്ഫറിലേക്കും ആരാധകരുടെ ശ്രദ്ധ വരുന്നുണ്ട്. എന്നാൽ ഇരുവരും സ്പെയ്നിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. റയൽ മാഡ്രിഡിലേക്കല്ല തിരിച്ചുവരവ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

Advertisment

സ്പാനിഷ് ക്ലബായ റയോ വയ്യെക്കാനോ റൊണാൾഡോയേയും മോഡ്രിച്ചിനേയും സ്വന്തമാക്കാൻ തയ്യാറാണെന്നാണ് സ്പാനിഷ് മാധ്യമമായ ഫുട്ബോൾ എസ്പാന റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ജെയിംസ് റോഡ്രിഗസ്, റഡാമൽ ഫാൽകോ എന്നീ താരങ്ങളെയെല്ലാം സൈൻ ചെയ്ത ചരിത്രം വയ്യെക്കാനോയാക്കുണ്ട്. 

Also Read: ഡെംബെലെ, കരുൺ! തിരിച്ചുവരവുകൾ എത്ര മനോഹരമെന്ന് യൂറോപ്പിലെ ഈ ഒരു രാത്രി പറയും

റൊണാൾഡോയേയും മോഡ്രിച്ചിനേയും ക്ലബിലെത്തിക്കാൻ തയ്യാറാണ് എന്ന് വയ്യെക്കാനോ പ്രസിഡന്റ് റൗൾ പ്രെസ പറഞ്ഞതായാണ് റിപ്പോർട്ട്. "ഫാൽകോയ്ക്ക് മാഡ്രിഡിൽ കഴിയാനായിരുന്നു ആഗ്രഹം. അതിനാൽ ഫാൽകോ വയ്യെക്കാനോയ്ക്കൊപ്പം ചേർന്നു. വയ്യെക്കാനോയ്ക്ക് ഒപ്പം ചേർന്നാൽ റൊണാൾഡോയ്ക്കും മോഡ്രിച്ചിനും മാഡ്രിഡിൽ തുടരാം. എന്നാൽ ഇതുവരെ അവർക്ക് ലഭിച്ചത് പോലൊരു പ്രതിഫലം ഇവിടെ ലഭിക്കില്ല," വയ്യെക്കാനോ പ്രസിഡന്റ് പറഞ്ഞു. 

Advertisment

ലാ ലീഗയിൽ പോയിന്റ് പട്ടികയിൽ വയ്യെക്കാനോ എട്ടാം സ്ഥാനത്താണ് സീസൺ ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളിൽ നിന്ന് ജയിച്ചത് 13 എണ്ണത്തിൽ മാത്രം. എന്നാൽ റയോ വയ്യെക്കാനോയിലേക്ക് റൊണാൾഡോയും മോഡ്രിച്ചും എത്താനുള്ള സാധ്യത ഏറെ വിദൂരതയിലാണ്. 

Also Read: സന, തിളങ്ങുന്നൊരു നക്ഷത്രമായി നിന്ന് നീ കണ്ടില്ലേ? ആ മുറിവ് ഒരു ടിഫോയിലൂടെ തണുപ്പിച്ച് പിഎസ്ജി

സൗദിയിൽ നിന്ന് തന്നെ റൊണാൾഡോയ്ക്കും മോഡ്രിച്ചിനും ഓഫറുകൾ മുൻപിലുണ്ട്. മാത്രമല്ല എംഎൽഎസും റൊണാൾഡോയ്ക്കും മോഡ്രിച്ചിനും ചേക്കേറാൻ സാധിക്കുന്ന ഇടമാണ്. സ്പെയ്നിലേക്ക് റൊണാൾഡോയും മോഡ്രിച്ചും മടങ്ങാനുള്ള സാധ്യതയില്ലെന്നാണ് ആരാധകരിൽ നിന്നുയരുന്ന പ്രതികരണവും. 

അതേസമയം, അൽ നസർ വിടാനുള്ള തീരുമാനം റൊണാൾഡോ മാറ്റി എന്ന നിലയിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫൂട്ട് മെർക്കാറ്റോയാണ് റൊണാൾഡോ അൽ നസറുമായി കരാർ പുതുക്കാനുള്ള ധാരണയിൽ എത്തിയതായി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ റൊണാൾഡോയോ അൽ നസറോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read: Kerala Blasters: 'കേരളത്തിലെ ജനങ്ങൾക്ക് നന്ദി'; മൂന്ന് കളിക്കാർ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

ക്ലബ് ലോകകപ്പ് കളിക്കുന്നതിനായി തത്കാലത്തേക്ക് മറ്റേതെങ്കിലും ക്ലബിലേക്ക് ചേക്കേറിയാലും സൗദി പ്രോ ലീഗിൽ തന്നെയായിരിക്കും അടുത്ത സീസൺ റൊണാൾഡോ കളിക്കുക എന്ന് ഏറെക്കുറെ ഉറപ്പാണ്. അൽ നസറുമായി കരാർ പുതുക്കിയതിന് ശേഷം ലോണിൽ അൽ ഹിലാലിലേക്ക് പോയി ക്ലബ് ലോകകപ്പ് കളിക്കാം എന്ന ഓഫർ റൊണാൾഡോയ്ക്ക് മുൻപിൽ അൽ നസർ വെച്ചതായും സൂചനയുണ്ട്.

Read More

La Liga Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: