scorecardresearch

Cristiano Ronaldo: റൊണാൾഡോയ്ക്കായി വിചിത്ര ഓഫർ വെച്ച് അൽ നസർ; ചിരവൈരികൾക്കായി കളിക്കാം

Cristiano Ronaldo Al Nassr contract talks: നൈജീരിയൻ സ്ട്രൈക്കർ വിക്ടറിനെ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റൊണാൾഡോയ്ക്ക് വേണ്ടി അൽ ഹിലാൽ വാതിൽ തുറക്കുമോ എന്ന ചോദ്യവും ഉയരുന്നു

Cristiano Ronaldo Al Nassr contract talks: നൈജീരിയൻ സ്ട്രൈക്കർ വിക്ടറിനെ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റൊണാൾഡോയ്ക്ക് വേണ്ടി അൽ ഹിലാൽ വാതിൽ തുറക്കുമോ എന്ന ചോദ്യവും ഉയരുന്നു

author-image
Sports Desk
New Update
Al nassr | Cristiano Ronaldo

Cristiano Ronaldo (File Photo)

Cristiano Ronaldo Al Nassr Contract: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുൻപിൽ അൽ നസർ പുതിയൊരു ഓഫർ മുൻപോട്ട് വെച്ചതായി റിപ്പോർട്ട്. ലോണിലൂടെ അൽ ഹിലാലിലേക്ക് ക്ലബ് ലോകകപ്പ് കളിക്കാനായി പോയതിന് ശേഷം അൽ നസറിലേക്ക് തിരികെ എത്തി കരാർ പുതുക്കുക എന്ന ഓഫറാണ് അൽ നസർ റൊണാൾഡോയ്ക്ക് മുൻപിൽ വെച്ചത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 

Advertisment

സ്പോർട്സ് മാധ്യമപ്രവർത്തകനായ ബെൻ ജേകബ്സ് ആണ് അൽ നസർ റൊണാൾഡോയ്ക്ക് മുൻപിൽ ഇത്തരം ഒരു നിർദേശം മുൻപോട്ട് വെച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെടുന്നത്. എന്നാൽ അൽ ഹിലാൽ നൈജീരിയൻ സ്ട്രൈക്കർ വിക്ടറിനെ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റൊണാൾഡോയ്ക്ക് വേണ്ടി അൽ ഹിലാൽ വാതിൽ തുറക്കുമോ എന്ന ചോദ്യവും ഉയരുന്നു. 

Also Read: Cristiano Ronaldo: രണ്ട് സാധ്യതകൾ റൊണാൾഡോയ്ക്ക് മുൻപിൽ; ക്രിസ്റ്റൽ പാലസിന്റെ ഓഫറും; ട്വിസ്റ്റ് ഇങ്ങനെ

ജൂൺ 30ന് ആണ് റൊണാൾഡോയുടെ അൽ നസറിലെ കരാർ അവസാനിക്കുന്നത്. സൗദി പ്രോ ലീഗ് സീസൺ കഴിഞ്ഞതിന് പിന്നാലെ ഈ അധ്യായം അവസാനിച്ചു എന്നുള്ള റൊണാൾഡോയുടെ വാക്കുകളാണ് താരം അൽ നസർ വിട്ടേക്കും എന്ന വിലയിരുത്തൽ ഉയരാൻ കാരണമായത്. എന്നാൽ റൊണാൾഡോയെ അൽ നസറിൽ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതായി അൽ നസർ സ്പോർട്ടിങ് ഡയറക്ടർ വ്യക്തമാക്കിയിരുന്നു. 

Advertisment

Also Read: Cristiano Ronaldo: തകർപ്പൻ നേട്ടം ഒരു ഗോൾ അകലെ; റെക്കോർഡ് വേണ്ടെന്ന് വെച്ച് പടിയിറക്കം?

ക്ലബ് ലോകകപ്പ് കളിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇപ്പോൾ റൊണാൾഡോയ്ക്ക് മുൻപിലുള്ളത്. ബ്രസീൽ, മെക്സിക്കൻ, പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്നുൾപ്പെടെ ക്ലബ് ലോകകപ്പ് കളിക്കാൻ റൊണാൾഡോയ്ക്ക് ഓഫർ വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ടകൾ ഓരോ ദിവസവം വരുന്നത്. ക്ലബ് ലോകകപ്പിനെ തുടർന്നള്ള പ്രത്യേക ട്രാൻസ്ഫർ വിൻഡോയിലൂടെ രണ്ട് കളിക്കാരെയാണ് താത്കാലത്തേക്ക് ടീമിന് സ്വന്തമാക്കാനാവുന്നത്. 

റൊണാൾഡോയ്ക്ക് മുൻപിൽ അൽ നസർ 168 മില്യൺ പൗണ്ടിന്റെ ഓഫർ വെച്ചതായും സൂചനയുണ്ട്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ റൊണാൾഡോ അൽ നസറിൽ തുടരുന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി പ്രോ ലീഗ് കിരീടം ജയിക്കാൻ പാകത്തിൽ ടീമിൽ അഴിച്ചുപണികൾ നടത്തി മികച്ച കളിക്കാരെ കൊണ്ടുവന്നാൽ അൽ നസറിൽ തുടരാമെന്നാണ് റൊണാൾഡോയുടെ നിലപാട്. കോച്ചിനേയും സ്പോർട്ടിങ് ഡയറക്ടറേയും ടീമിനെ പകുതിയോളം കളിക്കാരേയും മാറ്റി അഴിച്ചുപണി വേണം എന്നാണ് റൊണാൾഡോയുടെ ആവശ്യം. 

Also Read: Lionel Messi: നിറഞ്ഞാടി മെസി; 25 വാര അകലെ നിന്ന് തകർപ്പൻ ഗോൾ; സുവാരസും കട്ടയ്ക്ക് ഒപ്പം

പ്രീമിയർ ലീഗിലും സ്പാനിഷ് ലീഗിലും സീരി എയിലും കിരീടം ചൂടിയ റൊണാൾഡോയ്ക്ക് സൗദിയിലേക്ക് എത്തിയപ്പോൾ മാത്രമാണ് കിരീടത്തിലേക്ക് എത്താനാവാതെ വന്നത്. ഇത് താരത്തെ അസ്വസ്ഥനാക്കുന്നു. 109 മത്സരങ്ങളാണ് റൊണാൾഡോ അൽ നസറിന് വേണ്ടി ഇതുവരെ കളിച്ചത്. 93 ഗോളും 19 അസിസ്റ്റും താരത്തിൽ നിന്ന് വന്നു. 

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: