scorecardresearch

Lamine Yamal: ലാമിനെ റാഞ്ചാൻ സ്വപ്നം കാണേണ്ട; റിലീസ് ക്ലോസ് തുക ഞെട്ടിപ്പിക്കുന്നത്

Lamine Yamal Barcelona Contract: സീസണിൽ 17 മില്യൺ ഡോളറാണ് കരാർ പ്രകാരം ബാഴ്സയുടെ സ്പാനിഷ് താരത്തിന്റെ അടിസ്ഥാന സാലറി. അത് ബോണസിലൂടെ 23 മില്യൺ ഡോളർ വരെ ഉയരും

Lamine Yamal Barcelona Contract: സീസണിൽ 17 മില്യൺ ഡോളറാണ് കരാർ പ്രകാരം ബാഴ്സയുടെ സ്പാനിഷ് താരത്തിന്റെ അടിസ്ഥാന സാലറി. അത് ബോണസിലൂടെ 23 മില്യൺ ഡോളർ വരെ ഉയരും

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lamine Yamal Barca

Lamine Yamal Photograph: (lamine Yamal, Instagram)

Lamine Yamal Barcelona New Contract: ബാഴ്സയെ ലാമിൻ യമാൽ തോളിലേറ്റാൻ പോകുന്ന നാളുകളാണ് ഫുട്ബോൾ ലോകം ഇനി കാണാൻ പോകുന്നത്. 106 മത്സരങ്ങൾ ബാഴ്സയ്ക്കായി 17 വയസിലേക്ക് എത്തിയപ്പോൾ തന്നെ ലാമിൻ കളിച്ചു കഴിഞ്ഞു. ഇപ്പോഴിതാ 2031 വരെയാണ് ലാമിൻ യമാലുമായി ബാഴ്സ കരാർ പുതുക്കുന്നത്. മെസിയുടെ യഥാർഥ പിൻഗാമി എന്ന വിശേഷണവുമായി പന്തുതട്ടുന്ന ലാമിനെ മറ്റ് ക്ലബുകളുടെ റഡാറിൽ നിന്ന് മാറ്റി നിർത്താൻ പാകത്തിലുള്ള കരാറാണ് ബാഴ്സ മുൻപിൽ വെച്ചത്.

Advertisment

ഓരോ സീസണിലും 17 മില്യൺ ഡോളറാണ് കരാർ പ്രകാരം ബാഴ്സയുടെ സ്പാനിഷ് താരത്തിന്റെ അടിസ്ഥാന സാലറി. അത് ബോണസിലൂടെ 23 മില്യൺ ഡോളർ വരെ ഉയരും.ഇതിനർഥം പ്രതിവാരം ബാഴ്സയിൽ ലാമിൻ യമാലിന്റെ പ്രതിഫലം 325,00 പൗണ്ടാണ്. 

Also Read: Cristiano Ronaldo: 'ഈ അധ്യായം അവസാനിച്ചു,' അൽ നസറിൽ നിന്ന് പടിയിറക്കം? വലിയ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

വമ്പൻ റിലീസ് ക്ലോസ്

മറ്റ് ക്ലബുകൾക്ക് ലാമിൻ യമാലിനെ എളുപ്പം സ്വന്തമാക്കാൻ സാധിക്കില്ല. കാരണം വമ്പൻ തുകയാണ് റിലീസ് ക്ലോസായി കരാറിൽ ബാഴ്സ വെച്ചിരിക്കുന്നത്. 1.1 ബില്യൺ ഡോളറാണ് ലാമിൻ യമാലിന്റെ റിലീസ് ക്ലോസ് തുക. 

Advertisment

നമ്പർ 10 ജഴ്സിയും ലാമിൻ യമാലിലേക്ക്

മെസി വർഷങ്ങളോളും നൗകാമ്പിൽ അണിഞ്ഞ് പന്തുതട്ടിയ പത്താം നമ്പർ ജഴ്സിയും ലാമിൻ യമാലിന്റെ കൈകളിലേക്ക് വരുന്നു. അൻസു ഫാത്തി ബാഴ്സ വിടുന്നതോടെ അടുത്ത സീസൺ മുതൽ ലാമിൻ പത്താം നമ്പർ ജഴ്സി അണിഞ്ഞ് കളിക്കും. 

Also Read:  'ഒരുനാൾ നിങ്ങളെന്നെ മനസിലാക്കും; നെഞ്ചിൽ കൈവെച്ച് ഞാൻ പറയുന്നു'; കരൾ പിളർന്ന് പടിയിറക്കം

പിഎസ്ജി ഉൾപ്പെടെയുള്ള ക്ലബുകൾ ലാമിൻ യമാലിനായി ഓഫർ മുൻപിൽ വെച്ചെന്ന് ബാഴ്സ സ്പോർട്ടിങ് ഡയറക്ടർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2026 വരെ ലാമിന് ബാഴ്സയുമായി കരാറുണ്ടായിരുന്നു. എന്നാൽ ബാഴ്സ ഈ സീസണിൽ ട്രെബിളിലേക്ക് എത്തുക കൂടി ചെയ്തതോടെ ലാമിൻ ബാഴ്സ വിടുന്ന തരത്തിൽ ഒരുതരത്തിലുമുള്ള ചർച്ചകൾ പോലും ഉയരാതിരിക്കാനായാണ് ബാഴ്സ 2031 വരെയുള്ള കരാറുമായെത്തിയത്. 

ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാണ് ലാമിൻ യമാൽ. ഇത്തവണത്തെ ബാലൺ ഡി ഓർ സാധ്യത പട്ടികയിലും മുന്നിലുണ്ട്. സ്പെയിനിനായി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള ലാമിൻ യമാൽ ബെർലിനിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് തോൽപ്പിച്ച് യൂറോ 2024 നേടിയ ടീമിന്‍റെ ഭാഗമായിരുന്നു. 

Read More

Barcelona Lamine Yamal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: