scorecardresearch

Cristiano Ronaldo: 'ഈ അധ്യായം അവസാനിച്ചു,' അൽ നസറിൽ നിന്ന് പടിയിറക്കം? വലിയ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അൽ-ഫത്തേഹിനോട് തോൽവി നേരിട്ട ശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്

അൽ-ഫത്തേഹിനോട് തോൽവി നേരിട്ട ശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cristiano Ronaldo, cr7

ചിത്രം: എക്സ്

സൗദി പ്രോ ലീഗ് സീസൺ അവസാനിച്ചതിനു പിന്നാലെ അൽ നസർ വിട്ടേക്കുമെന്ന സൂചനയുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലീഗിലെ അവസാന മത്സരത്തിൽ അൽ-ഫത്തേഹിനോട് തോൽവി നേരിട്ട ശേഷം, താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.

Advertisment

"ഈ അധ്യായം അവസാനിച്ചു. പക്ഷേ കഥയോ? അതിപ്പോഴും എഴുതപ്പെടുകയാണ്. എല്ലാവർക്കും നന്ദി," എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. അൽ നസർ ജഴ്സിയിലുള്ള ചിത്രത്തോടൊപ്പമായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്.

Advertisment

സൗദി പ്രോ ലീഗിൽ അൽ നസറിന് മൂന്നാം സ്ഥാനത്ത് ഫിനിഷു ചെയ്യേണ്ടിവന്നെങ്കിലും 24 ഗോളുകളുമായി റൊണാൾഡോ ഗോൾ നേട്ടത്തിൽ ഒന്നാമതാണ്. ടീമിനായി 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ താരം നേടിയിട്ടുണ്ട്. അവസാന മത്സരത്തിൽ അൽ നസർ 3-1 ന് ആണ് അൽ ഫതഹിനോട് കീഴടങ്ങിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടിയിരുന്നു.

Also Read: ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ കുതിച്ചുയർന്ന് ബ്രാൻഡ് സിആർ7

32 ടീമുകളുള്ള ടൂർണമെന്റിലേക്ക് അൽ നാസർ യോഗ്യത നേടിയില്ല. പക്ഷേ ജൂണിൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഒരു ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ റൊണാൾഡോയ്ക്ക് മറ്റൊരു ക്ലബ്ബിൽ കളിക്കാൻ കഴിയും. ജൂൺ 1 മുതൽ 10 വരെ പുതിയ കളിക്കാരെ സൈൻ ചെയ്യുന്നതിനായി ഫിഫ ഒരു പ്രത്യേക വിൻഡോ സ്ഥാപിച്ചതോടെ റൊണാൾഡോയെ ഏതെങ്കിലും ഒരു ടീം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: ഞെട്ടിക്കുന്ന ട്രാൻസ്ഫറിനൊരുങ്ങി റൊണാൾഡോ; ചരടുവലിക്കുന്നത് റാമോസ്

അതേസമയം, അൽ നസർ വിട്ടാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബിലേക്ക് ചേക്കേറും എന്നതാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ ചൂടുള്ള ചർച്ച. ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന ട്രാൻസ്ഫറായി മെക്സിക്കൻ ക്ലബിലേക്ക് റൊണാൾഡോ ചേക്കേറും എന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

മെക്സിക്കൻ ക്ലബായ മോണ്ടെറി റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി സ്വന്തമാക്കുമെന്ന് ഡയറീയോ എഎസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. റയൽ മാഡ്രിഡിലെ റൊണാൾഡോയുടെ മുൻ സഹതാരം റാമോസ് ഈ ട്രാൻസ്ഫറിന്റെ ചരടുവലികൾ നടത്തുമെന്നാണ് സൂചന.

Read More : റൊണാൾഡോയ്ക്ക് വേണ്ടി ബ്രസീൽ ക്ലബ്; വമ്പൻ ഓഫർ മുൻപിൽ

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: