scorecardresearch

Cristiano Ronaldo: റൊണാൾഡോ ഇല്ലാതെ എന്ത് ക്ലബ് ലോകകപ്പ്! സൂചനയുമായി ഫിഫ പ്രസിഡന്റ്

Cristiano Ronaldo Club World Cup: ഇന്റർ മയാമി റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി ടീമിലേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതോടെ മെസിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നത് ആരാധകർ സ്വപ്നം കണ്ടു

Cristiano Ronaldo Club World Cup: ഇന്റർ മയാമി റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി ടീമിലേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതോടെ മെസിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നത് ആരാധകർ സ്വപ്നം കണ്ടു

author-image
Sports Desk
New Update
Cristiano Ronaldo | Al Nassr

Cristiano Ronaldo (File Photo)

Cristiano Ronaldo Club World Cup: ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കുമോ? ഫുട്ബോൾ ലോകം ഈ ചോദ്യത്തിന് ഉത്തരം തേടി ആകാംക്ഷയോടെ കാത്തിരിക്കുന്നതിന് ഇടയിൽ നിർണായക പ്രതികരണവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളാണ് ഫിഫ പ്രസിഡന്റിൽ നിന്ന് വരുന്നത്. 

Advertisment

"ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് ലോകകപ്പ് കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബിന്റെ ഭാഗമാവാൻ സാധ്യതയുണ്ട്. ചില ക്ലബുകളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഏതെങ്കിലും ക്ലബുകൾ റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി സ്വന്തമാക്കാൻ താത്പര്യപ്പെടുന്നുണ്ടാകാം," ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

Also Read:  വൈകാരികമായി ഗുഡ്ബൈ പറഞ്ഞ് റൊണാൾഡോ; അൽ നസർ വിടാൻ ഉറപ്പിച്ചു?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ടീമിന് ക്ലബ് ലോകകപ്പിന് യോഗ്യത നേടാനായില്ല. എന്നാൽ അൽ ഹിലാൽ ക്ലബ് ലോകകപ്പ് കളിക്കുന്നുണ്ട്. അതിനാൽ റൊണാൾഡോ അൽ ഹിലാലിലേക്ക് ക്ലബ് ലോകകപ്പിന് മുൻപായി വരുന്ന താത്കാലിക ട്രാൻസ്ഫർ വിൻഡോയിലൂടെ പോയേക്കും എന്ന റിപ്പോർട്ടുകൾ ശക്തമാണ്. 

Advertisment

ക്ലബ് ലോകകപ്പിന് മാത്രമായി ട്രാൻസ്ഫർ വിൻഡോ

ക്ലബ് ലോകകപ്പിന് വേണ്ടി മാത്രമായി കളിക്കാരെ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ വരുന്നത്. രണ്ട് കളിക്കാരെയാണ് ക്ലബുകൾക്ക് ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ തത്കാലത്തേക്കായി സ്വന്തമാക്കാനാവുക. 

Also Read: 40കാരനായ റൊണാൾഡോയുടെ ശരീരം 28 വയസുകാരന്റേത്; പഠന റിപ്പോർട്ട്

അൽ ഹിലാലിന് പുറമെ പ്രീമിയർ ലീഗ് ക്ലബായ ചെൽസി, ബ്രസീലിയൻ ക്ലബ് എന്നിവരും ക്ലബ് ലോകകപ്പ് മുൻപിൽ കണ്ട് റൊണാൾഡോയ്ക്കായി താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ ഏത് ബ്രസീലിയൻ ക്ലബാണ് റൊണാൾഡോയ്ക്ക് മുൻപിൽ വമ്പൻ ഓഫർ വെച്ചത് എന്ന് പുറത്തുവന്നിട്ടില്ല. 

മെസിയുടെ ഇന്റർ മയാമി റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി ടീമിലേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങൾ ഒരു സമയം ശക്തമായിരുന്നു. ഇതോടെ മെസിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നത് ആരാധകർ സ്വപ്നം കണ്ടു. എന്നാൽ പിന്നെ അതിനെ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും വന്നില്ല.

Also Read: റൊണാൾഡോയ്ക്ക് വേണ്ടി ബ്രസീൽ ക്ലബ്; വമ്പൻ ഓഫർ മുൻപിൽ

32 ക്ലബുകൾ ഭാഗമാവുന്ന ക്ലബ് ലോകകപ്പ് ജൂൺ 14ന് ആണ് ആരംഭിക്കുന്നത്. നാല് വട്ടം റൊണാൾഡോ ക്ലബ് ലോകകപ്പ് ജയിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനൊപ്പം മൂന്ന് വട്ടമായിരുന്നു ഇത്. അൽ നസറിൽ നിന്ന് റൊണാൾഡോയ്ക്ക് ക്ലബ് ലോകകപ്പിനായി മറ്റൊരു ടീമിലേക്ക് മാറാൻ തടസങ്ങളൊന്നുമില്ല. 

അതേസമയം അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ പുതുക്കില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അൽ നസറിൽ വന്നതിന് ശേഷം ഇതുവരെ ഒരു കിരീടം നേടാൻ സാധിക്കാത്തത് ആണ് റൊണാൾഡോയെ നിരാശപ്പെടുത്തുന്നത്. കരാർ പുതുക്കണം എങ്കിൽ പരിശീലകനേയും ടീമിലെ പകുതിയോളം കളിക്കാരേയും പുറത്താക്കി അഴിച്ചുപണി നടത്തണം എന്ന ആവശ്യം റൊണാൾഡോ മുൻപോട്ട് വെച്ചതായും സൂചനയുണ്ട്. 

Read More

Al Nassr Club Football Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: