scorecardresearch

'ഒരുനാൾ നിങ്ങളെന്നെ മനസിലാക്കും; നെഞ്ചിൽ കൈവെച്ച് ഞാൻ പറയുന്നു'; കരൾ പിളർന്ന് പടിയിറക്കം

Trent Alexander Arnold Left Liverpool: സ്വന്തം നഗരത്തേയും ജനങ്ങളേയും പ്രതിനിധീകരിക്കുന്നതിന്റെ വൈകാരികത എന്നും റെഡ്സ് കുപ്പായം അണിഞ്ഞപ്പോഴെല്ലാം ട്രെന്റിൽ നിറഞ്ഞു നിന്നു

Trent Alexander Arnold Left Liverpool: സ്വന്തം നഗരത്തേയും ജനങ്ങളേയും പ്രതിനിധീകരിക്കുന്നതിന്റെ വൈകാരികത എന്നും റെഡ്സ് കുപ്പായം അണിഞ്ഞപ്പോഴെല്ലാം ട്രെന്റിൽ നിറഞ്ഞു നിന്നു

author-image
Sports Desk
New Update
Trent Alexander Arnold

Trent Alexander Arnold Photograph: (Trent Alexander Arnold, Instagram)

Trent Alexander Arnold Liverpool: ആൻഫീൽഡിന്റെ തണലിലായിരുന്നു ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ കുട്ടിക്കാലം.. ആൻഫീൽഡിൽ നിന്ന് മിനിറ്റുകൾ മാത്രം അകലെയുള്ള വെസ്റ്റ് ഡെർബിയിൽ. അങ്ങനെയുള്ള ലിവർപൂളിന്റെ 'ലോക്കൽ ബോയി' റെഡ്സിനെ അല്ലാതെ മറ്റേത് ക്ലബിനെ നെഞ്ചിലേറ്റാനാണ്. ലിവർപൂൾ അക്കാദമിയിലൂടെ വളർന്ന താരം റെഡ്സിന്റെ സ്വപ്നങ്ങൾക്കൊപ്പം ജീവിച്ചത് 20 വർഷം. ഒടുവിൽ ആൻഫീൽഡിനോട് വിട പറയുമ്പോൾ അത് ട്രെന്റ് അലക്സാണ്ടർ അർനോൾഡിനും ആരാധകർക്കും വൈകാരികമാണ്. 

Advertisment

കുട്ടിക്കാലം മുഴുവൻ കൊണ്ടുനടന്ന സ്വപ്നം സാക്ഷാത്കരിച്ചാണ് ലിവർപൂൾ അക്കാദമിയിലേക്കും പിന്നാലെ സീനിയർ ടീമിലും അർനോൾഡ് സ്ഥാനം ഉറപ്പിച്ചത്. സ്വന്തം നഗരത്തേയും ജനങ്ങളേയും പ്രതിനിധീകരിക്കുന്നതിന്റെ വൈകാരികത എന്നും ട്രെന്റിൽ നിറഞ്ഞു നിന്നു. വമ്പൻ ട്രാൻസ്ഫർ ഓഫറുകളെല്ലാം അർനോൾ തള്ളിക്കളഞ്ഞുകൊണ്ടിരുന്നു. കാരണം അത്രയും വൈകാരികമായിരുന്നു ലിവർപൂളുമായുള്ള അർനോൾഡിന്റെ ബന്ധം. 

Also Read: Cristiano Ronaldo: ഞെട്ടിക്കുന്ന ട്രാൻസ്ഫറിനൊരുങ്ങി റൊണാൾഡോ; ചരടുവലിക്കുന്നത് റാമോസ്

പക്ഷേ ലിവർപൂൾ വിടുന്നതായി അർനോൾഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന മത്സരത്തിൽ തങ്ങൾ വളർത്തി വലുതാക്കിയ താരത്തിന് നേർക്ക് ആൻഫീൽഡിൽ കൂവലുകൾ ഉയർന്നു. എന്നാൽ കൂവലുകളോടെയുള്ള യാത്രയയപ്പ് അല്ലല്ലോ അർനോൾഡ് അർഹിക്കുന്നത്. അത് മറ്റാരേക്കാളും നന്നായി ആൻഫീൽഡിനറിയാം. അതുകൊണ്ട് തന്നെ അവസാന മത്സരത്തിൽ അർനോൾഡിന് മറക്കാനാവാത്ത യാത്രയയപ്പ് തന്നെ ലിവർപൂൾ നൽകി. നെഞ്ചിൽ കൊണ്ടുനടന്ന ആൻഫീൽഡും ആ ചുവന്ന കുപ്പായവും ഇനി തന്റേതല്ലെന്ന ചിന്തയിൽ അർനോൾഡിനും കണ്ണീരടക്കാനായില്ല. 

Advertisment

"ആൻഫീൽഡ് വിടുന്നതോടെ എന്താണ് സംഭവിക്കുക എന്നെനിക്ക് അറിയില്ലായിരുന്നു. ഈ ക്ലബിന് വേണ്ടി ഒരിക്കൽ കൂടി എനിക്ക് കളക്കണമായിരുന്നു. ആർനെ സ്ലോട്ട് എന്നിൽ വിശ്വാസം വെച്ചു. ഈ യാത്രയയപ്പ് എനിക്ക് മറ്റെന്തിനേക്കാളും വലുതാണ്. ലിവർപൂളിനായി ഞാൻ നൂറുകണക്കിന് മത്സരം കളിച്ചു. പക്ഷെ ഇന്ന് കളിച്ചപ്പോൾ ലഭിച്ച അത്രയും സ്നേഹവും കരുതലും മുൻപൊരിക്കലും ലഭിച്ചിട്ടില്ല. എന്റെ നെഞ്ചിൽ കൈവെച്ച് ഞാൻ പറയുന്നു, എന്നെങ്കിലും ഒരിക്കൽ ആരാധകർ മനസിലാക്കും, ലിവർപൂളിനായി ഞാൻ ഒഴുക്കിയ വിയർപ്പ് എത്രയെന്ന്..കഠിനാധ്വാനം എത്രമാത്രം എന്ന്," ട്രെന്റ് അലക്സാണ്ടർ അർനോൾഡ് പറയുന്നു. 

Also Read: റൊണാൾഡോയേയും ബെക്കാമിനേയും വെട്ടി; അമ്പരപ്പിക്കുന്ന ഫ്രീകിക്ക് ഗോളോടെ റെക്കോർഡിട്ട് മെസി

കൗമാര താരമായി അരങ്ങേറ്റം കുറിച്ച അർനോൾഡ് ലിവർപൂളിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തുടക്കത്തിൽ തന്നെ സ്ഥിരമായി ഇടം കണ്ടെത്തി. ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചു, പ്രീമിയർ ലീഗ് കിരീടത്തിലേക്ക് എത്തി. അർനോൾഡിന്റെ പ്രകടനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടു. ആ സമ്മർദം താരത്തിന് മേൽ ശക്തമായിരുന്നു. 

പൊസിഷൻ മാറ്റിയ ക്ലോപ്പിന്റെ തന്ത്രം

2020-21 സീസൺ ആയിരിക്കും കരിയറിൽ അർനോൾഡ് ഏറ്റവും മറക്കാൻ ആഗ്രഹിക്കുന്നത്. അർനോൾഡിന്റെ ഡിഫൻസിവ് കഴിവുകൾക്ക് നേരെ ചോദ്യം ശക്തമായി. ഇംഗ്ലണ്ട് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. എന്നാൽ എന്നും അർനോൾഡിനെ പിന്തുണച്ചിരുന്ന ക്ലോപ്പിന്റെ വാക്കുകളുടെ കരുത്തിൽ പക്വതയാർന്ന പ്രകടനങ്ങളോടെ അർനോൾഡ് ഫോമിലേക്ക് തിരികെ എത്തി. ക്ലോപ്പുമായുള്ള വൈകാരിക ബന്ധം കുറച്ചൊന്നുമല്ല അർനോൾഡിനെ തുണച്ചത്. ഹൈബ്രിഡ് റൈറ്റ് ബാക്കായും മിഡ് ഫീൽഡിലും ട്രെന്റിനെ ക്ലോപ്പ് ഉപയോഗിച്ചു. ഇതോടെ പ്ലേമേക്കറായി ട്രെന്റ് ഉയർന്നു. 

Also Read: എല്ലാ താരങ്ങളും വിൽപ്പനയ്ക്ക്; മാഞ്ചസ്റ്റർ യുനൈറ്റഡ് അറ്റകൈക്ക്; റിപ്പോർട്ട്

ആൻഫീൽഡിന്റെ തണലിൽ പന്ത് തട്ടി വളർന്ന ആ പയ്യൻ 2023ൽ ക്ലബിന്റെ വൈസ് ക്യാപ്റ്റനായി. ക്ലബിന്റെ നെടുംതൂണുകളിലൊന്നായി അർനോൾഡ് മാറിയതിന്റെ തെളിവായി ഇത്. ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ കാലുകളിലൂടെ ഇത്രയും കാലം പാഞ്ഞ പന്തുകൾ ഒരു നഗരത്തിന്റെയൊന്നാകെ പ്രതീക്ഷകളായിരുന്നു. ലീഡ്സിനെ 6-1ന് തോൽപ്പിച്ച മത്സരത്തിൽ, 10 മത്സരങ്ങളിൽ നിന്ന് ഏഴ് അസിസ്റ്റുമായി ട്രെന്റ് നിറഞ്ഞാടിയപ്പോൾ ലിവർപൂളിന്റെ കളിമെനയലിന്റെ ഹൃദയതുടിപ്പായിരുന്നു ട്രെന്റ് അലക്സാണ്ടർ അർനോൾഡ്. 

Read More

Liverpool

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: