/indian-express-malayalam/media/media_files/2025/04/23/nx4K5Hf26wSh42Wc5oMQ.jpg)
Mbappe, Lewandowski Photograph: (file photo)
La Liga Live Streaming In india: സാങ്കേതിക പ്രശ്നങ്ങളും പേയ്മെന്റ് പ്രശ്നങ്ങളും എല്ലാമായി ജിഎക്ആറിന്റെ ലാ ലീഗ ലൈവ് സ്ട്രീമിങ് പലപ്പോഴും തടസപ്പെട്ടിരുന്നു. എന്നാൽ ഈ കല്ലുകടികൾ ഇനി ഇന്ത്യയിലെ സ്പാനിഷ് ലീഗ് ആരാധകർക്കുണ്ടാവില്ല. ഫാൻ കോഡിൽ ഇനി ലാ ലീഗ മത്സരങ്ങൾ ഇന്ത്യയിൽ കാണാം.
ഇതുവരെ ജിഎക്സ്ആർ ആയിരുന്നു ഇന്ത്യയിൽ ലാ ലീഗ മത്സരങ്ങൾ ലൈവ് സ്ട്രീം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ലാ ലീഗ ലൈവ് സ്ട്രീമിന്റെ അവകാശം അഞ്ച് വർഷത്തേക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഫാൻകോഡ്. ഇത്തവണത്തെ ലാ ലീഗ സീസണിലെ ഇനി ബാക്കിയുള്ള മത്സരങ്ങൾ മുതൽ ഫാൻകോഡിൽ കാണാം.
ഇത്തവണത്തെ എൽക്ലാസിക്കോ പോരും ഫാൻകോഡിൽ കാണാം എന്നത് ഇന്ത്യയിലെ ലാ ലീഗ ആരാധകരെ സന്തോഷിപ്പിക്കുന്നു. എംബാപ്പെയും വിനിഷ്യസും ലാമിൻ യമാലും ലെവൻഡോസ്കിയും ഗ്രീസ്മാനും അൽവാരസും എല്ലാം പന്തുതട്ടുന്ന ലാലീഗയ്ക്ക് വലിയ ആരാധകരാണ് ഇന്ത്യയിലുള്ളത്.
ഇന്ത്യയിൽ ആരാധകർ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന ഫുട്ബോൾ ടൂർണമെന്റിൽ റയലും ബാഴ്സയും അത്ലറ്റിക്കോ മാഡ്രിഡും വലെൻസിയയും സെവിയയുമെല്ലാമാണ് കൂടുതൽ ഫാൻ ഫോളോയിങ് ഉള്ള ടീമുകൾ.
🚨It's Official! @LaLiga is now streaming LIVE & EXCLUSIVE on FanCode — for the next 5 seasons.
— FanCode (@FanCode) May 10, 2025
The world's best football, now closer than ever.
Welcome to the new home of Spanish football in India 🏆⚽#LaLiga#FanCode#LaLigaOnFanCodepic.twitter.com/iSB95h3MtU
ലാ ലിഗയിൽ പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാമത് ബാഴ്സയാണ്. 34 കളിയിൽ നിന്ന് 79 പോയിന്റ് ആണ് ബാഴ്സയ്ക്കുള്ളത്. 34 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി റയൽ രണ്ടാം സ്ഥാനത്തുണ്ട്. ഞായറാഴ്ചയാണ് സീസണിലെ അവസാന എൽ ക്ലാസിക്കോ പോര്. ഇന്ത്യൻ സമയം രാത്രി 7.45ന് ആണ് മത്സരം.
Read More
- Kerala Blasters: ലൂണയെ പുറത്താക്കി പകരം കൊണർ ഷീൽഡ്സ്? മറ്റൊരു ദുരന്ത നീക്കമായേക്കും
- അൽ നസർ പെട്ടു; റൊണാൾഡോ പ്രായശ്ചിത്തം ചെയ്യുമോ? ഇനി ലക്ഷ്യം 1000 ഗോൾ; കിരീടം വേണ്ട!
- റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?
- 'ജ്യോതിയും വന്നില്ല തീയും വന്നില്ല' അവസ്ഥയാകുമോ? അർജന്റീന കേരളത്തിൽ വരുന്നതിൽ അവ്യക്തത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.