/indian-express-malayalam/media/media_files/eojodz4qYJLJYfocx0dx.jpg)
File Photo
Argentina Football Team: അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ വരുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ആശയക്കുഴപ്പം. കേരളത്തിൽ മെസിയും സംഘവും വരുമെന്ന് പറഞ്ഞ സമയത്ത് അർജന്റീന ഖത്തറിലും ചൈനയിലും എത്തുമെന്ന് അര്‍ജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അർജന്റീന ടീം കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച സൂചനകള്‍ മാധ്യമങ്ങള്‍ നല്‍കുന്നുമില്ല. ഇതാണ് കേരളത്തിലെ ആരാധകർക്കുമേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തുന്നത്.
ഒക്ടോബർ, നവംബര്‍ മാസങ്ങളിലായി അർജന്റീന നാല് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണ് റിപ്പോർട്ട്. അര്‍ജന്റീനന്‍ മാധ്യമങ്ങളും പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഗാസ്റ്റൊണ്‍ എഡ്യൂളും ആണ് അർജന്റീനയുടെ ഷെഡ്യൂൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നത്. ഒക്ടോബറില്‍ ചൈനയിലെത്തുന്ന അർജന്റീന അവിടെ രണ്ട് മത്സരങ്ങള്‍ കളിക്കും.
അംഗോളയ്ക്കെതിരേയും അർജന്റീന കളിക്കും. നവംബറില്‍ അംഗോളയുടെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഒരു മത്സരം അർജന്റീന അവര്‍ക്കെതിരെ കളിക്കുന്നത്. നാലാമത്തെ മത്സരമാണ് ഖത്തറില്‍ നടക്കുക.
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ സെപ്തംബറിലാണ് പൂര്‍ത്തിയാകുന്നത്. അർജന്റീന ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഒക്ടോബറില്‍ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിലെത്തുമെന്നാണ് കായികമന്ത്രി വി. അബ്ദദുറഹ്മാന്‍ പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന ഷെഡ്യൂളിൽ കേരളത്തിലേക്കുള്ള അർജന്റീനയുടെ വരവിനെ കുറിച്ച് പറയുന്നില്ല.
Read More
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒളിയമ്പുമായി താരം; ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദത്തിൽ
- റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞ സംഭവം;റുഡിഗർക്ക് ഒരു വർഷം വരെ വിലക്ക് വന്നേക്കും
- Kerala Blasters: വാക്കും പ്രവൃത്തിയും ഒന്നായിരിക്കണം; മാനേജ്മെന്റിനെതിരെ മഞ്ഞപ്പട
- ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us