/indian-express-malayalam/media/media_files/2025/02/22/Vtalq0deble4mnIV0kir.jpg)
കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ Photograph: (കേരള ബ്ലാസ്റ്റേഴ്സ്, ഫെയ്സ്ബുക്ക്)
Kerala Blasters Super Cup: സൂപ്പർ കപ്പിലും തോറ്റ് നിരാശയോടെ സീസൺ അവസാനിപ്പിക്കേണ്ടി വന്നതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് എതിരെ ആരാധക കൂട്ടമായ മഞ്ഞപ്പട. പറഞ്ഞ വാക്കിനൊത്ത പ്രവൃത്തിക്ക് വേണ്ടിയാണ് ഇപ്പോഴും കാത്തിരിക്കുന്നതെന്ന് മഞ്ഞപ്പട സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാന് എതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെയാണ് മഞ്ഞപ്പട രൂക്ഷമായ വാക്കുകളുമായി മനേജ്മെന്റിനെതിരെ തിരിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജിയെ ടാഗ് ചെയ്താണ് മഞ്ഞപ്പടയുടെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം.
"സൂപ്പർ കപ്പ്, സൂപ്പർ പെർമോൻസ്,
നൽകിയ വാക്കുകളും പ്രകടനവും: ഇതിൽ ഏതാണ് ജയിച്ചത്? പറഞ്ഞ വാക്കു പാലിക്കുന്നതിനായി ഇപ്പോഴും കാത്തിരിക്കുന്നു," മഞ്ഞപ്പട സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നിരാശപ്പെടുത്തുന്ന പ്രകടനം. തോൽവി എന്നതൊരു ഓപ്ഷൻ അല്ല എന്നെല്ലാമുള്ള ഹാഷ്ടാഗുകളുമാണ് മഞ്ഞപ്പട തങ്ങളുടെ നയം വ്യക്തമാക്കി കുറിച്ചിരിക്കുന്നത്.
ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഐഎസ്എൽ ചാംപ്യന്മാരായ മോഹൻ ബഗാനോട് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. മുൻ​ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിൽ മോഹൻ ബഗാൻ ലീഡെടുക്കുകയായിരുന്നു. മോഹൻ ബഗാന്റെ രണ്ടാം നിര ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നെങ്കിലും ഗോളാക്കി മാറ്റാനായില്ല.
ആദ്യ പകുതിയുടെ 22ാം മിനിറ്റിൽ മനോഹരമായ ഫിനിഷിലൂടെ മോഹൻ ബഗാനെ സഹൽ ലീഡിലേക്ക് എത്തിച്ചു. പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നോവയുടെ മുന്നേറ്റമുണ്ടായി. എന്നൽ നോവയുടെ വല കുലുക്കാനുള്ള ശ്രമം ധീരജ് തടഞ്ഞു. 51ാം മിനിറ്റിൽ സുഹൈിലൂടെ മോഹൻ ബഗാൻ ലീഡ് 2-0 ആയി ഉയർത്തി. മലയാളി താരം ആശിഖ് കുരുണിയന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.
ഇഞ്ചുറി ടൈമിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ എത്തിയത്. ശ്രീകുട്ടനിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ഐഎസ്എല്ലിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിലും ക്വാർട്ടറിൽ തോറ്റ് പുറത്തായതോടെ മറ്റൊരു നിരാശാജനകമായ സീസൺ ആണ് അവസാനിക്കുന്നത്.
Read More
- Kerala Blasters: ലൂണയുമായുണ്ടായ കയ്യാങ്കളിയൊന്നും പ്രശ്നമല്ല; നയം വ്യക്തമാക്കി നോവ സദൂയി
- ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
- La Liga: ലാ ലീഗ കിരീട പോര് ഇഞ്ചോടിഞ്ച്; ബാഴ്സയ്ക്ക് ഇനി എത്ര ജയം വേണം?
- റൊണാൾഡോയുടെ പേര് അവഗണിച്ച് മെസി; കുട്ടികൾ അനുകരിക്കുന്നത് ഇവരെയെന്ന് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us