/indian-express-malayalam/media/media_files/59D4Rt6Q8j9Tr3KyHIxY.jpg)
Kerala Blasters (File Photo)
സൂപ്പർ കപ്പിൽ മോഹൻ ബഗാന്റെ രണ്ടാം നിര ടീമിന് മുൻപിൽ വീണ് പുറത്തായതിന്റെ നിരാശയിലാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിക്കുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിലെ വഴിയടച്ചത്. സൂപ്പർ കപ്പിലും തോറ്റ് പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
"അഭിനന്ദിക്കാൻ ഒരുപാട് പേരുണ്ടാവും. എന്നാൽ മോശം സമയങ്ങളിൽ പിന്തുണയ്ക്കാൻ ആരുമുണ്ടാവില്ല," ഇൻസ്റ്റഗ്രാമിൽ കേരള ബ്ലാസ്റ്റേഴ്സ് താരം മിലോസ് ഡ്രിങ്കിച്ച് കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പിന്തുണ ലഭിക്കാതിരുന്നതാണോ മോണ്ടിനെഗ്രെനിയൻ പ്രതിരോധനിര താരം ഈ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയാൻ ശ്രമിക്കുന്നത് എന്ന് ചോദിക്കുകയാണ് ആരാധകർ.
Milos Drincic via Instagram 🫠 pic.twitter.com/0PJheOXeX9
— Abdul Rahman Mashood (@abdulrahmanmash) April 29, 2025
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് മുൻപായി മിലോസിനെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. 21 ഐഎസ്എൽ മത്സരങ്ങളാണ് മിലോസ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ഒരു ഗോളും നേടിയിരുന്നു.
സീസണിൽ ഒരു മത്സരത്തിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ സാധിക്കാതെ വന്നതിന് പിന്നാലെയും മിലോസിൽ നിന്ന് സമാനമായ സ്റ്റോറി വന്നിരുന്നു. ഇതും ചർച്ചയായിരുന്നു. എന്നാൽ ആരാധകരുടെ പിന്തുണ നേടാനും മിലോസിന് സാധിച്ചിരുന്നില്ല. പന്ത് റിക്കവർ ചെയ്യുന്നതിലുൾപ്പെടെ മിലോസിൽ നിന്ന് വന്ന പിഴവുകൾ ആരാധകരെ അലോസരപ്പെടുത്തിയിരുന്നു.
Read More
- Kerala Blasters: ലൂണയുമായുണ്ടായ കയ്യാങ്കളിയൊന്നും പ്രശ്നമല്ല; നയം വ്യക്തമാക്കി നോവ സദൂയി
- ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
- La Liga: ലാ ലീഗ കിരീട പോര് ഇഞ്ചോടിഞ്ച്; ബാഴ്സയ്ക്ക് ഇനി എത്ര ജയം വേണം?
- റൊണാൾഡോയുടെ പേര് അവഗണിച്ച് മെസി; കുട്ടികൾ അനുകരിക്കുന്നത് ഇവരെയെന്ന് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us