scorecardresearch

ഇന്ത്യൻ കളിക്കാരെ വളർത്തിയെടുക്കുക എന്റെ ഉത്തരവാദിത്വം അല്ല; അലോസരപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

Kerala Blasters Coach David Catala: ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണ് ഐഎസ്എൽ ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യൻ കളിക്കാരെ മെച്ചപ്പെടുത്തുക തന്റെ ലക്ഷ്യമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നത് ആരാധകരെ അലോസരപ്പെടുത്തുന്നുണ്ട്

Kerala Blasters Coach David Catala: ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയാണ് ഐഎസ്എൽ ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യൻ കളിക്കാരെ മെച്ചപ്പെടുത്തുക തന്റെ ലക്ഷ്യമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നത് ആരാധകരെ അലോസരപ്പെടുത്തുന്നുണ്ട്

author-image
Sports Desk
New Update
KBFC, Blasters, David Catala

Kerala Blasters Coach David Catala

Kerala Blasters Coach David Catala: സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകൻ ഡേവിഡ് കാറ്റലയ്ക്ക് കീഴിൽ പോസിറ്റീവായി ഒത്തിണക്കത്തോടെ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ കണ്ടത്. എങ്കിലും സീസണിൽ ട്രബിൽ ലക്ഷ്യമിട്ട് ചരിത്രമെഴുതാൻ ഇറങ്ങുന്ന മോഹൻ ബഗാനെ വീഴ്ത്തുക കേരള ബ്ലാസ്റ്റേഴ്സിന് എളുപ്പമല്ല. മോഹൻ ബഗാന് എതിരായ മത്സരത്തിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനിൽ നിന്ന് വന്ന ഒരു പ്രതികരണമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 

Advertisment

ഇന്ത്യൻ കളിക്കാരെ വളർത്തിക്കൊണ്ടുവരിക എന്നത് തന്റെ ഉത്തരവാദിത്വം അല്ല എന്നാണ് ഡേവിഡ് കാറ്റല പറയുന്നത്. സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് കാറ്റലയുടെ വാക്കുകൾ. "ഇന്ത്യൻ കളിക്കാർ മെച്ചെപ്പെടാനും വളരാനുമുണ്ട് എന്നത് സത്യമാണ്. എന്നാൽ അത് എന്റെ ഉത്തരവാദിത്വമാണോ എന്ന് ചോദിച്ചാൽ അല്ല. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന പ്ലേയിങ് ഇലവനെ കണ്ടെത്തുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം," ഡേവഡ് കാറ്റല പറഞ്ഞു. 

'ഇതെല്ലാം ക്ലബിന്റെ ഉത്തരവാദിത്വം'

"കളിക്കാരുടെ പ്രായം 17 വയസ് ആണോ 36 വയസ് ആണോ എന്നതും ഞാൻ ശ്രദ്ധിക്കുന്ന കാര്യമല്ല. കളിക്കാരെ വളർത്തിയെടുക്കുക എന്നത് ക്ലബിന്റെ ഉത്തരവാദിത്വമാണ്. അതിന് വേണ്ടി പ്രാഥമികമായി ചെയ്യേണ്ടത് അക്കാദമികളിൽ നിക്ഷേപിക്കുക എന്നതാണ്. വലിയ ജനസംഖ്യ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഉറപ്പായും കഴിവുള്ള കളിക്കാരും ഉണ്ടാവും. എന്നാൽ അവർക്ക് വളരാനുള്ള പ്രാഥമിക കാര്യങ്ങൾ ലഭ്യമാക്കണം," കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കാറ്റല ചൂണ്ടിക്കാണിച്ചു. 

Advertisment

യുവ താരങ്ങൾക്കൊപ്പം നിന്ന് അവരെ വളരാൻ സഹായിക്കാൻ എനിക്ക് ഇഷ്ടമാണ്. നന്നായി കളിക്കാനാവും എന്ന് അവർ എനിക്ക് കാണച്ച് തന്നാൽ, അവർക്ക് ആദ്യം അവസരം നൽകുന്നത് താനായിരിക്കും എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ചിന്താഗതിയിൽ മാറ്റം കൊണ്ടുവന്ന് പോസിറ്റീവ് റിസൽറ്റ് കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. സീസൺ മധ്യത്തിൽ വെച്ച് പരിശീലകൻ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. തുടർ തോൽവികളിലേക്ക് ടീം വീണതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് താത്കാലിക പരിശീലകൻ പുരുഷോത്തമന് കീഴിൽ പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് മികവ് കാണിച്ചെങ്കിലും  അവസാന ഘട്ടത്തിൽ വമ്പന്മാരെ തുടരെ നേരിടേണ്ടി വന്നതോടെ ബ്ലാസ്റ്റേഴ്സ് നിരാശയോടെയാണ് സീസൺ അവസാനിപ്പിച്ചത്. 

Read More

Super Cup Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: