/indian-express-malayalam/media/media_files/2025/03/06/C1hLMK2jbdOyrg4wnR7q.jpg)
അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സ് Photograph: (അഡ്രിയാൻ ലൂണ, ഇൻസ്റ്റഗ്രാം)
Adrian Luna Kerala Blasters Super Cup: ഐഎസ്എല്ലിലേറ്റ നിരാശ സൂപ്പർ കപ്പിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മറികടക്കുമോ? സൂപ്പർ കപ്പിൽ നിലവിലെ ചാംപ്യന്മാരെ വീഴ്ത്തി ക്വാർട്ടർ ഫൈനലിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ഉയരുകയാണ്. എന്നാൽ ക്വാർട്ടർ ഫൈനൽ മുൻപിൽ നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്ന വാർത്തയാണ് വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ അഡ്രിയാൻ ലൂണയ്ക്ക് ക്വാർർട്ടർ ഫൈനൽ മത്സരം നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മോഹൻ ബഗാന് എതിരായ ക്വാർട്ടർ പോരിൽ ലൂണയ്ക്ക് പരുക്കിനെ തുടർന്ന് കളിക്കാനായേക്കില്ല എന്ന് റേവ്സ്പോർട്സ് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഏപ്രിൽ 26ന് ആണ് മോഹൻ ബഗാനെ ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ കിരീടവും നേടി കരുത്ത് കാണിച്ച് നിൽക്കുന്ന മോഹൻ ബഗാനെ സൂപ്പർ കപ്പ് ക്വാർട്ടറിൽ അതിജീവിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് തീരെ എളുപ്പമാവില്ല. എന്നാൽ പുതിയ പരിശീലകൻ ഡേവിഡ് കാറ്റലയ്ക്ക് കീഴിൽ ഒത്തിണക്കത്തോടെ കളിക്കുന്ന ടീമിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. പക്ഷേ ലൂണയ്ക്ക് കളിക്കാനായില്ലെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായേക്കും.
ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിനിടയിലാണ് ലൂണയ്ക്ക് പരുക്കേറ്റത്. പിന്നാലെ ലൂണയെ സ്കാനിങ്ങിന് വിധേയനാക്കി. ഇതിന്റെ ഫലം വന്നതിന് ശേഷമാവും ലൂണ കളിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ഈസ്റ്റ് ബംഗാളിന് എതിരെ നോവയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായത്. മത്സരത്തിന് ശേഷം നോവ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. ടീം ഒരുമിച്ച് പ്രതിരോധിക്കുകയും ആക്രമിക്കുതയും ചെയ്യുന്നതായും ഇതുപോലെ ടീം കളിക്കുന്നത് ആദ്യമായിട്ടാണെന്നുമാണ് നോവ ചൂണ്ടിക്കാണിച്ചത്. അങ്ങനെ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തി നിൽക്കുമ്പോൾ ലൂണയ്ക്ക് കളിക്കാനായില്ലെങ്കിൽ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻപോട്ട് പോക്കിനെ ബാധിക്കും.
🚨Adrian Luna doubtful for Mohun Bagan clash | Super Cup 2025@Rahul_01Giri reports @ShrachiSports#MohunBaganSG#AdrianLuna#KBFC#MBSG#MohunBagan#KeralaBlasters#KalingaSuperCuppic.twitter.com/t7nttYzIa5
— RevSportz Global (@RevSportzGlobal) April 21, 2025
Read More
- Kerala Blasters: സൂപ്പർ കപ്പിനായി കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്ക്വാഡിനെ പ്രഖ്യാപിച്ചു
- '2026 ലോകകപ്പ് മനസിലുണ്ട്; ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും'; നിർണായക വാക്കുകളുമായി മെസി
- മാർച്ചിൽ പരുക്കേറ്റു; ഏപ്രിലിൽ വീണ്ടും പരുക്ക്; കണ്ണീരണിഞ്ഞ് മടങ്ങി നെയ്മർ; വിരമിക്കൽ മുറവിളി ശക്തം
- പ്രീമിയർ ലീഗ്; കിരീടത്തിനായി ലിവർപൂളിന് എത്ര മത്സരങ്ങൾ കൂടി കാത്തിരിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us