/indian-express-malayalam/media/media_files/2025/03/01/Vs1Jcs1ycSBCeyVvZFhT.jpg)
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആഘോഷം Photograph: (കേരള ബ്ലാസ്റ്റേഴ്സ്, ഇൻസ്റ്റഗ്രാം)
സൂപ്പർ കപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 27 അംഗ സ്ക്വാഡിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 20ന് ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം.
പുതിയ പരിശീലകൻ ഡേവിഡ് കാറ്റലയ്ക്ക് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റാണിത്. ഐഎസ്എല്ലിൽ നേരിട്ട തിരിച്ചടികൾക്ക് കാറ്റലയ്ക്ക് കീഴിൽ സൂപ്പർ കപ്പിലെ ജയങ്ങളിലൂടെ മറുപടി നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ എന്നതിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നിലവിലെ സൂപ്പർ കപ്പ് ചാംപ്യന്മാരാണ് ഈസ്റ്റ് ബംഗാൾ. അതുകൊണ്ട് തന്നെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോര് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാണ്. സിംഗിൾ എലിമിനേഷൻ ഫോർമാറ്റിലാണ് സൂപ്പർ കപ്പ് നടത്തുന്നത് എന്നതിനാൽ ഓരോ ജയവും പ്രധാനപ്പെട്ടതാണ്.
16 ക്ലബ്ബുകളാണ് സൂപ്പർ കപ്പിൽ കളിക്കുന്നത്. 13 ടീമുകൾ ഐഎസ്എല്ലിൽ നിന്നും 3 ടീമുകൾ ഐ-ലീഗിൽ നിന്നുമാണ് സൂപ്പർ കപ്പ് കളിക്കാൻ എത്തുന്നത്. ഐഎസ്എല്ലിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ ഫിനിഷ് ചെയ്തത്. 24 മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് എട്ട് കളിയിൽ മാത്രം. 11 മത്സരങ്ങളിൽ തോൽവിയിലേക്ക് വീണു.
തുടർ തോൽവികളിലേക്ക് വീണതോടെ ഇടയ്ക്ക് വെച്ച് പരിശീലകൻ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. പിന്നാലെ ഇടക്കാല പരിശീലകൻ പുരുഷോത്തമന് കീഴിൽ ജയങ്ങളിലേക്ക് എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും ആദ്യ നാലിൽ ഇടം നേടാൻ സാധിച്ചില്ല.
Read More
- പ്രീമിയർ ലീഗ്; കിരീടത്തിനായി ലിവർപൂളിന് എത്ര മത്സരങ്ങൾ കൂടി കാത്തിരിക്കണം?
- കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ ഒഴിവാക്കിയേക്കും; പകരം താരത്തെ കണ്ടെത്താൻ ശ്രമം; റിപ്പോർട്ട്
- തടയാൻ കരുത്തുള്ളവരുണ്ടോ? അമ്പരപ്പിക്കുന്ന വോളിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ബെംഗളൂരുവിന്റെ നെഞ്ചുപിളർത്തി മക്ലാരന്റെ ഗോൾ; ഐഎസ്എൽ കിരീടം മോഹൻ ബഗാന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.