scorecardresearch

കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ ഒഴിവാക്കിയേക്കും; പകരം താരത്തെ കണ്ടെത്താൻ ശ്രമം; റിപ്പോർട്ട്

Adrian Luna Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് ജനറൽ ക്ലബ് വിടുന്നു എന്നത് ആരാധകരെ സംബന്ധിച്ച് പ്രയാസകരമായ കാര്യമായിരിക്കും.

Adrian Luna Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് ജനറൽ ക്ലബ് വിടുന്നു എന്നത് ആരാധകരെ സംബന്ധിച്ച് പ്രയാസകരമായ കാര്യമായിരിക്കും.

author-image
Sports Desk
New Update
kerala blasters adrian luna

അഡ്രിയാൻ ലൂണ, കേരള ബ്ലാസ്റ്റേഴ്സ് Photograph: (അഡ്രിയാൻ ലൂണ, ഇൻസ്റ്റഗ്രാം)

Adrian Luna Kerala Blasters ISL: സൂപ്പർ കപ്പിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ പരിശീലകൻ കാറ്റലയ്ക്ക് കീഴിൽ ജയങ്ങളിലേക്ക് എത്താനാവുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. അതിനിടയിൽ പുതിയ സീസൺ ലക്ഷ്യമിട്ട് പുത്തൻ കളിക്കാരെ ടീമിലെത്തിക്കുന്നതിനുള്ള ചരടുവലികൾ മറ്റ് ഐഎസ്എൽ ക്ലബുകളെ പോലെ ബ്ലാസ്റ്റേഴ്സും തുടങ്ങി കഴിഞ്ഞു. അടുത്ത ട്രാൻസ്ഫർ വിൻഡോയിലൂടെ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ വരുന്നു. 

Advertisment

കേരള ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസൺ കളിക്കുമോ എന്ന കാര്യത്തിൽ അഡ്രിയാൻ ലൂണ വ്യക്തമായൊരു ഉത്തരം നൽകിയിരുന്നില്ല. ഇതുപോലൊരു മോശം സീസണിന് ശേഷം ക്ലബും പുനരാലോചന നടത്തേണ്ടതുണ്ട് എന്നാണ് ലൂണ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരങ്ങൾക്കിടയിൽ പ്രതികരിച്ചത്. 

വിദേശ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയിട്ടുണ്ട്. നായകനായ അഡ്രിയാൻ ലൂണക്ക്‌ പകരം പുതിയൊരു സൂപ്പർ താരത്തെ ക്ലബിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതായാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് ജനറൽ ക്ലബ് വിടുന്നു എന്നത് ആരാധകരെ സംബന്ധിച്ച് പ്രയാസകരമായ കാര്യമായിരിക്കും. 

2027 വരെയാണ് ലൂണയുടെ കരാർ

നാല് സീസണുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അഡ്രിയാൻ ലൂണ കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സുമായി 2027 വരെ ലൂണയ്ക്ക് കരാറുണ്ട്. എന്നാൽ ലൂണയ്ക്ക് പകരം മറ്റൊരു താരത്തെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചാൽ പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സും അഡ്രിയാൻ ലൂണയും പിരിയാനാണ് സാധ്യത. 

Advertisment

സീസണിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. 24 മത്സരങ്ങളിൽ ജയിച്ചത് എട്ടെണ്ണത്തിൽ മാത്രം. 11 മത്സരങ്ങളിൽ തോൽവിയിലേക്ക് വീണു. അഞ്ച് മത്സരങ്ങൾ സമനിലയിലായി. 

Read More

Kerala Blasters Fc adrian luna Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: