scorecardresearch

ബെംഗളൂരുവിന്റെ നെഞ്ചുപിളർത്തി മക്ലാരന്റെ ഗോൾ; ഐഎസ്എൽ കിരീടം മോഹൻ ബഗാന്

Mohun Bagan vs Bengaluru fc: ബെംഗളൂരുവിൽ നിന്നും മോഹൻ ബഗാനിൽ നിന്നും മുന്നേറ്റങ്ങൾ വന്നെങ്കിലും ഇരുടീമിന്റേയും പ്രതിരോധനിര മികവ് പുറത്തെടുത്തതോടെ ആദ്യ പകുതിയിൽ സോൾട്ട്ലേക്കിൽ വല കുലുങ്ങിയില്ല

Mohun Bagan vs Bengaluru fc: ബെംഗളൂരുവിൽ നിന്നും മോഹൻ ബഗാനിൽ നിന്നും മുന്നേറ്റങ്ങൾ വന്നെങ്കിലും ഇരുടീമിന്റേയും പ്രതിരോധനിര മികവ് പുറത്തെടുത്തതോടെ ആദ്യ പകുതിയിൽ സോൾട്ട്ലേക്കിൽ വല കുലുങ്ങിയില്ല

author-image
Sports Desk
New Update
Mohun Bagan Players

Mohun Bagan Players Againts Bengaluru FC Photograph: (Mohun Bagan, Instagram)

MBSG vs BFC ISL Final 2024-25: സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന തീപാറും പോരാട്ടത്തിനൊടുവിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി രണ്ടാം വട്ടം ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ട് മോഹൻ ബഗാൻ. ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കിരീടവും ഒരു സീസണിൽ പിടിച്ചെടുക്കുന്ന ആദ്യ ടീമായി മാറി ബോഹൻ ബഗാൻ ചരിത്രമെഴുതുകയും ചെയ്തു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു​ഗോളുകൾക്ക് ബെംഗളൂരുവിനെ കീഴടക്കിയാണ് മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ചൂടുന്നത്. ആദ്യം ലീഡ് സ്വന്തമാക്കി ബെംഗളൂരു മറ്റൊരു ഐഎസ്എൽ കിരീടത്തിലേക്ക് ഞങ്ങളെത്തുന്നു എന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും ലീഗ് ഘട്ടത്തിൽ ഉടനീളം കാണിച്ച കരുത്ത് ഫൈനലിലും പുറത്തെടുത്ത് മോഹൻ ബഗാൻ തിരികെ കയറി കലാശപ്പോരിലും ജയം പിടിച്ചു. 96ാം മിനുട്ടില്‍ ജാമി മക്ലാരനിൽ നിന്ന് വന്ന തകർപ്പൻ ഗോളിലൂടെയാണ് മോഹന്‍ ബഗാന്‍ കിരീടം നേടിയെടുത്തത്.

Advertisment

നിശ്ചിത സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ​​ഗോൾ വീതം നേടി സമനിലയിലായിരുന്നു. ബെംഗളൂരുവിൽ നിന്നും മോഹൻ ബഗാനിൽ നിന്നും മുന്നേറ്റങ്ങൾ വന്നെങ്കിലും ഇരുടീമിന്റേയും പ്രതിരോധനിര മികവ് പുറത്തെടുത്തതോടെ ആദ്യ പകുതിയിൽ സോൾട്ട്ലേക്കിൽ വല കുലുങ്ങിയില്ല. ആദ്യ പകുതിയിൽ ബെംഗളൂരുവിന്റെ ആക്രമണത്തിന് മുൻപിൽ മോഹൻ ബഗാൻ കുറച്ചൊന്ന് ആടിയുലഞ്ഞിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് പിന്നാലെ മോഹൻ ബഗാൻ ഓൺ ഗോളിലൂടെ ലീഡ് വഴങ്ങി. മോഹൻ ബഗാന്‍ പ്രതിരോധതാരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ പിഴവിൽ നിന്നാണ് സെൽഫ് ഗോൾ വന്നത്. ക്രോസിനെ പ്രതിരോധിക്കാനുള്ള റോഡ്രിഗസിന്റെ ശ്രമമാണ് ബെംഗളൂരുവിന് ലീഡ് നേടിക്കൊടുത്തത്.

 എന്നാൽ 72ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി കമ്മിങ്സ് മോഹൻ ബഗാനായി സമനില പിടിച്ചു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.അധിക സമയം ആരംഭിച്ച് ആറാം മിനിറ്റിൽ മക്ലാരനിൽ നിന്ന് ഐഎസ്എല്ലിൽ പുതുചരിത്രമെഴുതുന്ന ഗോൾ പിറന്നു. ബോക്സിനുള്ളിൽ നിന്നായിരുന്നു കിടിലൻ ഷോട്ടിലൂടെ മക്ലാരന്റെ വിജയ ഗോൾ. അതോടെ കിരീടപ്പോരിൽ ബെംഗളൂരു ഒരിക്കൽ കൂടി കാലിടറി വീണു. 

Advertisment

തിരികെ കയറി വരാൻ ബെംഗളൂരു ശ്രമിച്ചെങ്കിലും മോഹൻ ബഗാന്റെ പ്രതിരോധകോട്ട അതിന് അനുവദിച്ചില്ല. 2022-23 സീസൺ ഫൈനലിലെ കണക്ക് തീർക്കാൻ ഒരുങ്ങി വന്ന ബെംഗളൂരുവിന് വീണ്ടും മോഹൻ ബഗാന് മുൻപിൽ കീഴടങ്ങേണ്ടി വന്നു. കലാശപ്പോരിൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ടീം ഇതുവരെ കിരീടം നേടിയിട്ടില്ല എന്ന ചരിത്രം കൂടിയാണ് മോഹൻ ബഗാൻ ഇവിടെ തിരുത്തി എഴുതുന്നത്. സീസണിൽ സോൾട്ട്ലേക്കിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് മോഹൻ ബഗാൻ കിരീടം ചൂടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലീഗ് ഘട്ടത്തിൽ ജോസ് മൊളീനയുടെ കീഴിൽ 24 മത്സരങ്ങളിൽ 17 എണ്ണത്തിലും ജയിച്ചാണ് മോഹൻ ബഗാൻ കരുത്ത് കാണിച്ചത്. തോറ്റത് രണ്ടെണ്ണത്തിൽ മാത്രം.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: