/indian-express-malayalam/media/media_files/2025/04/07/FS5XVFt00q06YC6bQfdi.jpg)
Kerala Blasters Transfer News Photograph: (X)
Kerala Blasters ISL Transfer News: സ്പാനിഷ് പരിശീലകൻ ദവീദ് കറ്റാലയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ 'വീട്ടാനുള്ള കടങ്ങളുടെ' എണ്ണം കുറയ്ക്കാനാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുതിയ പരിശീലകന് മുൻപിൽ എത്തുന്ന ആദ്യ പരീക്ഷണം സൂപ്പർ കപ്പും. ഇതിന് ഇടയിൽ അടുത്ത ഐഎസ്എൽ സീസൺ മുൻപിൽ കണ്ട് ടീമുകൾ പല കളിക്കാരേയും ഇപ്പോഴെ ലക്ഷ്യമിട്ട് കഴിഞ്ഞു. അങ്ങനെ അഞ്ചോളം ഐഎസ്എൽ ടീമുകളുടെ റഡാറിലെത്തി നിൽക്കുകയാണ് ഒരു സ്റ്റാർ റൈറ്റ് ബാക്ക്.
മുഹമ്മദൻസ് എസ് സിയുടെ യുവ താരം വൻലാൽസുയിഡിക ചക്ചുവാക്കിനെ സ്വന്തമാക്കാനാണ് ഐഎസ്എൽ ക്ലബുകൾ തമ്മിൽ പോര്. എഫ്സി ഗോവ, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി, പഞ്ചാബ് എഫ്സി ക്ലബുകളാണ് നിലവിൽ വൻലാൽസുയിഡിക ചക്ചുവാക്കിനെ റാഞ്ചാനുള്ള പോരിൽ മുൻപിലുള്ളത്.
എന്നാൽ വൻലാൽസുയിഡിക ചക്ചുവാക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിലും ഉണ്ടായിരുന്ന താരമാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയേക്കും എന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ സംബന്ധിച്ച ചർച്ചകൾ കൂടുതൽ മുൻപോട്ട് പോയില്ല.
𝙀𝙭𝙘𝙡𝙪𝙨𝙞𝙫𝙚 🚨
— All india Football (@AllIndiaFtbl) April 7, 2025
Vanlalzuidika Chhakchhuak, the talented right-back currently playing for Mohammedan SC, has attracted interest from multiple Indian Super League (ISL) clubs, according to our sources. #allindiafootball
Stay tuned for more updates 😉 pic.twitter.com/EjXaZ6cvG9
നിലവിൽ റൈറ്റ് ബാക്ക് പൊസിഷനിൽ അമെയിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ വൻലാൽസുയിഡിക ചക്ചുവാക്കിനെ സ്വന്തമാക്കാൻ ഇനി ട്രാൻസ്ഫർ വിപണിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങാൻ സാധ്യത ഇല്ല. വമ്പൻ ഓഫർ ലഭിച്ചാൽ വൻലാൽസുയിഡിക ചക്ചുവാക്കിനെ മുഹമ്മദൻസ് വിൽക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്.
Read More
- ബയേണിനും ജർമനിക്കും കനത്ത തിരിച്ചടി; മുസിയാലയ്ക്ക് സീസൺ നഷ്ടം
- Cristiano Ronaldo: 1000 ഗോളിന് അടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇനി അധിക സമയം വേണ്ട
- Kerala Blasters: വിദേശ സൂപ്പർ താരം നാട്ടിലേക്ക് മടങ്ങുന്നു? കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായേക്കും
- ഗുഡ്ബൈ സിറ്റി; ഞെട്ടിച്ച് ഡി ബ്രൂയ്ൻ; 10 വർഷത്തിനൊടുവിൽ ക്ലബ് വിടുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.