scorecardresearch

ബയേണിനും ജർമനിക്കും കനത്ത തിരിച്ചടി; മുസിയാലയ്ക്ക് സീസൺ നഷ്ടം

Jamal Musiala Injury Update: ബയേൺ ഇനി ചാംപ്യൻസ് ലീഗ് ഫൈനലിൽ എത്തിയാലും ജർമനി യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ എത്തിയാലും മാത്രമാവും മുസിയാലയ്ക്ക് ഈ സീസണിൽ ഇനി കളിക്കാനാവുക

Jamal Musiala Injury Update: ബയേൺ ഇനി ചാംപ്യൻസ് ലീഗ് ഫൈനലിൽ എത്തിയാലും ജർമനി യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ എത്തിയാലും മാത്രമാവും മുസിയാലയ്ക്ക് ഈ സീസണിൽ ഇനി കളിക്കാനാവുക

author-image
Sports Desk
New Update
Jamal Musiala

Jamal Musiala Photograph: (Jamal Musiala, Instagram)

ബയേണിന് മുൻപിൽ ചാംപ്യൻസ് ലീഗും ജർമനിക്ക് മുൻപിൽ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളും നിൽക്കുന്നതിന് ഇടയിൽ പരുക്കിന്റെ പിടിയിലേക്ക് വീണ് അറ്റാക്കിങ് മിഡ് ഫീൽഡർ  ജമാൽ മുസിയാല. ബുണ്ടസ് ലീഗയിലെ ഓഗ്സ്ബർഗഗിനെതിരായ മത്സരത്തിന് ഇടയിലാണ് മുസിയാലയ്ക്ക് പരുക്കേറ്റത്. ഇതോടെ ഈ സീസൺ ബയേണിന്റെ യുവ താരത്തിന് നഷ്ടമാവും. 

Advertisment

ഓഗ്സ്ബർഗിന് എതിരെ ബയേൺ 3-1ന് ജയം പിടിച്ചപ്പോൾ മുസിയാലയും ഗോൾവല കുലുക്കിയിരുന്നു. പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് മുസിയാലയ്ക്ക് ഗ്രൗണ്ട് വിടേണ്ടി വന്നു. എട്ട് ആഴ്ചത്തെ വിശ്രമം മുസിയാലയ്ക്ക് വേണ്ടിവരും. 

ചൊവ്വാഴ്ച ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്റർ മിലാനെ നേരിടാൻ നിൽക്കെ മുസിയാലയുടെ പരുക്ക് ബയേണിന് കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരെ നിർണായക മത്സരവും ബയേണിനുണ്ട്. പിന്നാലെ ചാംപ്യൻസ് ലീഗിലെ ഇന്റർ മിലാന് എതിരായ രണ്ടാം പാദ ക്വാർട്ടർ പോരും.

ഓഗ്സ്ബർഗിനെതിരെ സമനില പിടിച്ചതിന് ശേഷം ഗോൾകീപ്പറുടെ ലോങ് ക്ലിയറൻസ് തടസപ്പെടുത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് മുസിയാലയ്ക്ക് പരുക്കേൽക്കുന്നത്. ഒക്ടോബറിലും പരുക്കിനെ തുടർന്ന് മുസിയാലയ്ക്ക് ബയേണിന്റെ മത്സരങ്ങൾ നഷ്ടമായിരുന്നു. 

Advertisment

ബയേൺ ഇനി ചാംപ്യൻസ് ലീഗ് ഫൈനലിൽ എത്തിയാലും ജർമനി യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ എത്തിയാലും മാത്രമാവും മുസിയാലയ്ക്ക് ഈ സീസണിൽ ഇനി കളിക്കാനാവുക. മുസിയാലയ്ക്ക് പരുക്കേൽക്കുന്നതിന് മുൻപ് ഹിരേക്കി ഇറ്റോ, അൽഫോൻസോ ഡേവീസ്, ഉപമെകാനോ എന്നിവരും ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് വിട്ടുനിൽക്കുന്നത് ബയേണിന് തിരിച്ചടിയായിരുന്നു. 

Read More

Germany Champions League Bayern Munich Jamal Musiala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: