scorecardresearch

503 ഗ്രാം ഭാരം; മറഡോണയുടെ ഹൃദയത്തിന് അസാധാരണ വലിപ്പം; വിദഗ്ധർ കോടതിയിൽ

Diego Maradona: മറഡോണയെ പരിചരിച്ചിരുന്ന ഏഴ് ആരോഗ്യപ്രവർത്തകരാണ് ചികിത്സാ പിഴവ് ഉണ്ടായി എന്ന് ആരോപിക്കപ്പെട്ട് വിചാരണ നേരിടുന്നത്. തലയിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോഴായിരുന്നു മറഡോണയുടെ മരണം

Diego Maradona: മറഡോണയെ പരിചരിച്ചിരുന്ന ഏഴ് ആരോഗ്യപ്രവർത്തകരാണ് ചികിത്സാ പിഴവ് ഉണ്ടായി എന്ന് ആരോപിക്കപ്പെട്ട് വിചാരണ നേരിടുന്നത്. തലയിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോഴായിരുന്നു മറഡോണയുടെ മരണം

author-image
Sports Desk
New Update
Maradona, Messi

Maradona, Messi Photograph: (File Photo)

അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മറഡോണയുടെ ഹൃദയത്തിന് 503 ഗ്രാം വരെ ഭാരമുണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി  ഫോറൻസിക് വിദഗ്ധർ കോടതിയെ അറിയിച്ചു. മറഡോണയുടെ മരണത്തിൽ ഏഴ് ആരോഗ്യ പ്രവർത്തകരാണ് വിചാരണ നേരിടുന്നത്. 

Advertisment

250 മുതൽ 300 ഗ്രാം വരെയാണ് ഹൃദയത്തിന്റെ ഭാരം ശരാശരി വരുന്നത്. എന്നാൽ മറഡോണയുടെ ഹൃദയത്തിന്റെ ഭാരം കൂടുതലായിരുന്നതായും അദ്ദേഹം ഏറെ നാളായി ഇസ്കെമിയ ബാധിതനായിരുന്നതായും ഫോറൻസിക് വിദഗ്ധൻ അലസാന്ദ്രോ വേഗ കോടതിയെ അറിയിച്ചു. ഇസ്കെമിയയെ തുടർന്ന് ഹൃദയത്തിലേക്കള്ള രക്തയോട്ടത്തിലും ഓക്സിജൻ അളവിലും വലിയ കുറവുണ്ടായി. 

ലിവർ സിറോസിസ് ബാധിതനായിരുന്നു മറഡോണ. എന്നാൽ മൃതദേഹത്തിൽ മദ്യത്തിന്റേയോ മയക്കുമരുന്നിന്റേയോ സാന്നിധ്യം കണ്ടെത്താനായില്ല. 2020 നവംബർ 25ന് ആണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് എത്തുന്നത്. 60ാമത്തെ വയസിലാണ് മറഡോണ വിടപറഞ്ഞത്. പിന്നാലെ അദ്ദേഹത്തെ പരിചരിച്ചിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നു. 

തലയിൽ ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ബ്യൂണസ് ഐറിസിലെ വസതിയിൽ വിശ്രമത്തിൽ കഴിയുമ്പോഴാണ് മറഡോണയുടെ മരണം സംഭവിക്കുന്നത്. ശ്വാസകോശത്തിൽ ഫ്ലുയിഡ് നിറഞ്ഞുണ്ടാകുന്ന പൾമണറി എഡിമ ആണ് മറഡോണയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പൾമണറി എഡിമ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കി. 

Advertisment

ഒരു ന്യൂറോ സർജൻ, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡോക്ടേഴ്സ്, നഴ്സുമാൾ എന്നിവർ ഉൾപ്പെടെ ഏഴ് പേരാണ് വിചാരണയ്ക്ക് വിധേയരാവുന്നത്. മറഡോണയ്ക്ക് വേണ്ട പരിചരണവും ശ്രദ്ധയും നൽകുന്നതിൽ ഇവർക്ക് പിഴവ് സംഭവിച്ചതായും ഇതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്നുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 

Read More

Diego Maradona Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: