/indian-express-malayalam/media/media_files/2025/03/30/5kUrrm2XYH7kPmyhJqfA.jpg)
Ronaldinho, Vijayan Photograph: (Screengrab)
ബ്രസീൽ ഇതിഹാസ താരങ്ങൾക്ക് മുൻപിൽ തോൽവി സമ്മതിച്ച് ഐഎം വിജയനും കൂട്ടരും. ബ്രസീൽ ലെജൻഡ്സ് ഇന്ത്യ ഓൾ സ്റ്റാർസിനെ 2-1ന് ആണ് തോൽപ്പിച്ചത്. വിയോള, റിക്കാർഡോ ഒലിവേരിയ എന്നിവരാണ് ബ്രസീലിനായി ഗോൾ സ്കോർ ചെയ്തത്. ബിബിയാനോ ഫെർണാണ്ടസിലൂടെയായിരുന്നു ഓൾ ഇന്ത്യ സ്റ്റാർസിന്റെ ഗോൾ. 35 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായിട്ടായിരുന്നു മത്സരം.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ റിവാൽഡോ ഇന്ത്യൻ ഗോൾകീപ്പർ സുഭാഷിഷ് റോയ് ചൗധരിയുടെ നെഞ്ചിടിപ്പ് കൂട്ടി ഷോട്ടുതിർത്തു. ഓരോ വട്ടവും റൊണാൾഡീഞ്ഞോ പന്ത് തട്ടുമ്പോൾ കണികൾ ആരവം മുഴക്കിക്കൊണ്ടിരുന്നു. 23ാം മിനിറ്റിൽ ബ്രസീൽ ലെജൻഡ്സ് ലീഡ് എടുക്കും എന്ന് തോന്നിച്ചു. ഫെർനാൻഡോ സിക്സ് യാർഡിനുള്ളിലേക്ക് ബോൾ എത്തിച്ചെങ്കിലും റികാർഡോയ്ക് പന്ത് വലയിലാക്കാനായില്ല.
എൻ മോഹൻരാജും അൽവിറ്റോയും തുടരെ ബ്രസീൽ ഗോൾകീപ്പറെ പരീക്ഷിച്ചെങ്കിലും ഇന്ത്യൻ സൂപ്പർ താരങ്ങൾക്ക് വലയ്ക്കകത്തേക്ക് പന്തെത്തിക്കാനായില്ല. ഐഎം വിജയന്റെ ഫ്രീകിക്കും കാണികളെ വിസ്മയിപ്പിച്ചാണ് കടന്ന് പോയത്. എൻപി പ്രദീപിൽ നിന്നും മികച്ച മുന്നേറ്റമുണ്ടായി. ഇന്ത്യൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് വിയോള ബ്രസീലിനായി ആദ്യ ഗോൾ നേടി. ഒലിവേരിയയാണ് ബ്രസീലിനായി രണ്ടാമത്തെ ഗോൾ സ്കോർ ചെയ്തത്.
1994ലേയും 2002ലേയും ലോക കിരീടത്തിൽ മുത്തമിട്ട ബ്രസീൽ ടീമിലെ ഇതിഹാസ താരങ്ങൾ ഇന്ത്യയുടെ പടക്കുതിരകൾക്കെതിരെ ഇറങ്ങുന്നു എന്നത് തന്നെ വലിയ ആ ആകാംക്ഷയോടെയാണ് ആരാധകർ കണ്ടത്. ഐഎം വിജയനാണ് ബ്രസീലിന്റെ പേരുകേട്ട വമ്പൻ നിരയ്ക്കെതിരെ ഇന്ത്യ ഓൾ സ്റ്റാർസ് ടീമിനെ നയിച്ചത്. 25000ളം കാണികളാണ് മത്സരം കാണാൻ എത്തിച്ചത്.
Read More
- ISL: ഒരു മയത്തിലൊക്കെ വേണ്ടേ!മുംബൈയെ വീഴ്ത്തി; ബെംഗളൂരു സെമിയിൽ
- പൊന്നും പണം തന്നാൽ എടുത്തോ! ഹോർമിപാമിനെ വിൽക്കാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്സ്; റിപ്പോർട്ട്
- മെസിയും ലാമിൻ യമാലും നേർക്കുനേർ; ഫൈനലിസിമ പോര് എന്ന്?
- Kerala Blasters: ലൊബേറയ്ക്കായി രണ്ട് കോടി; കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച് ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us