scorecardresearch

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ ഇനി കോഴിക്കോടും; വലിയ സൂചനയുമായി സിഇഒ

ആരാധകരുടെ സൗകര്യാര്‍ത്ഥം കോഴിക്കോട്ടും വേദി പരിഗണിക്കുന്നുണ്ടെന്ന് ക്ലബ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു

ആരാധകരുടെ സൗകര്യാര്‍ത്ഥം കോഴിക്കോട്ടും വേദി പരിഗണിക്കുന്നുണ്ടെന്ന് ക്ലബ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു

author-image
Sports Desk
New Update
Kerala Blasters, Blasters Management

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയ്ക്ക് പുറമേ കോഴിക്കോട്ടും നടത്തുമെന്ന സൂചനയുമായി ടീം മാനേജ്‌മെന്‍റ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചുകള്‍ കോഴിക്കോടും നടത്തുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കുന്നുണ്ട്ന്ന് ക്ലബ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹെഡ് കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ആരാധകരുടെ സൗകര്യാര്‍ത്ഥമാണ് കോഴിക്കോടും വേദി പരിഗണിക്കുന്നതെന്ന് അഭിക് ചാറ്റർജി പറഞ്ഞു. ക്ലബും ആരാധകരുമായുള്ള ആശയവിനിമയം കൂടുതല്‍ വ്യക്തവും സുതാര്യവുമാക്കുന്നതിനായി ഫാന്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡേവിഡ് കറ്റാലെ മുഖ്യപരിശീലകനായി ടീമിനൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്ന ആത്മവിശ്വാസം ക്ലബിനുണ്ടെന്നും പരിശീലകനെ സ്വാഗതം ചെയ്തുകൊണ്ട് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും വീക്ഷണവും ക്ലബിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ സുതാര്യതയോടെ  ആരാധകരുമായും മാധ്യമങ്ങളുമായും പങ്ക് വയ്ക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പര്‍ കപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുവാനും വിജയകരമായ ഐഎസ്എല്‍ സീസണുമാണ് ക്ലബ് ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. നിലവിലുള്ള സ്‌ക്വാഡ് മികച്ചത് തന്നെയാണ്. ഭാവിയിലെ കരാറുകള്‍ കോച്ച് ഡേവിഡ് കറ്റാലയുടെ തന്ത്രപരമായ കാഴ്ചപ്പാടിനും ടീമിന്റെ ആവശ്യകതകള്‍ക്കും അനുസൃതമായിരിക്കുമെന്നും മാനേജ്‌മെന്‍റ് അറിയിച്ചു.

Read More

Advertisment
Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: