/indian-express-malayalam/media/media_files/2025/04/02/Ay0OeX0cyomWZxRimY7Z.jpg)
RCB vs GT Photograph: (IPL, Instagram)
RCB vs GT IPL 2025: ജോസ് ബട്ട്ലറിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ ബലത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ അനായാസം ജയം പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുൻപിൽ വെച്ച 170 റൺസ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 13 പന്തുകൾ ശേഷിക്കെ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സീസണിലെ ആദ്യ തോൽവിയാണ് ഇത്. ഗുജറാത്ത് ടൈറ്റൻസിന്റെ രണ്ടാമത്തെ ജയവും. 39 പന്തിൽ നിന്ന് 73 റൺസ് ആണ് ജോസ് ബട്ട്ലർ അടിച്ചെടുത്തത്. അഞ്ച് ഫോറും ആറ് സിക്സുമാണ് ബട്ട്ലറുടെ ബാറ്റിൽ നിന്ന് വന്നത്. ഇംപാക്ട് പ്ലേയറായ റുതർഫോർഡ് 18 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ഓപ്പണർ സായ് സുദർശൻ 49 റൺസ് എടുത്ത് പുറത്തായി. സായ് സുദർശനും ജോസ് ബട്ട്ലറും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റർമാർ നിരാശപ്പെടുത്തിയതാണ് ആർസിബിക്ക് തിരിച്ചടിയായത്. ആർസിബിയെ 42-4ലേക്ക് വീഴ്ത്താൻ ഗുജറാത്ത് ടൈറ്റൻസിനായി. ലിവിങ്സ്റ്റണും ജിതേഷ് ശർമയും ചേർന്നുള്ള കൂട്ടുകെട്ട് ആണ് ആർസിബിയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 52 റൺസ് ആണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
ലിവിങ്സ്റ്റൺ 40 പന്തിൽ നിന്ന് 54 റൺസ് എടുത്തു. ജിതേഷ് ശർമ 21 പന്തിൽ നിന്ന് 33 റൺസ് നേടി. അവസാന ഓവറുകളിൽ ടിം ഡേവിഡിന്റെ കാമിയോ വന്നതോടെയാണ് ആർസിബി സ്കോർ 170ലേക്ക് എത്തിയത്. 18 പന്തിൽ നിന്നാണ് ജിതേഷ് ശർമ 32 റൺസ് നേടിയത്.
Read More
- PBKS vs LSG: ഓയ് ബല്ലേ ബല്ലേ..പവറില്ലാതെ ലക്നൗ; പഞ്ചാബിന് തുടരെ രണ്ടാം ജയം
- Rishabh Pant IPL: 27 കോടി വെള്ളത്തിലായി; മൂന്ന് മത്സരം 17 റൺസ്; മാക്സിയെ പേടിച്ച് ഋഷഭ് പന്ത്
- Ashwani Kumar: അശ്വനിക്ക് അഞ്ചാം വിക്കറ്റ് നിരസിച്ചത് ഹർദിക്; ആഞ്ഞടിച്ച് ഹർഭജൻ സിങ്
- Virat Kohli: പ്രായം 39 ആവും; 2027 ലോകകപ്പ് വരെ കളിക്കുമെന്ന് വിരാട് കോഹ്ലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us