/indian-express-malayalam/media/media_files/2025/04/01/XKrmilyl38BCgW7dcNIn.jpg)
ഋഷഭ് പന്ത് Photograph: (എക്സ്)
Rishabh Pant IPL 2025: ഐപിഎൽ പതിനെട്ടാം സീസണിലെ തുടരെ മൂന്നാമത്തെ മത്സരത്തിലും നിരാശപ്പെടുത്തി ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. 27 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കിയ ഋഷഭ് പന്ത് ആദ്യ മൂന്ന് മത്സങ്ങളിൽ നിന്ന് കണ്ടെത്തിയത് 17 റൺസ് മാത്രമാണ്. ഗ്ലെൻ മാക്സ്വെല്ലിന് മുൻപിൽ മുട്ടുവിറച്ച് വീഴുന്ന പതിവ് പഞ്ചാബിനെതിരായ ഇന്നത്തെ മത്സരത്തിലും ഋഷഭ് പന്ത് ആവർത്തിച്ചു.
സീസണിലെ ലക്നൗ ക്യാപിറ്റൽസിന്റെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആറ് പന്തിൽ ആണ് ഋഷഭ് പന്തിനെ ഡക്കാക്കി മടക്കിയത്. രണ്ടാമത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ 15 പന്തിൽ നിന്ന് 15 റൺസ് കണ്ടെത്തി പന്ത് മടങ്ങി. മൂന്നാമത്തെ കളിയിൽ പഞ്ചാബിന് എതിരെ അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് എടുത്തും പന്ത് കൂടാരം കയറി.
ഋഷഭ് പന്തും ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലും തമ്മിലുള്ള നേർക്കുനേർ കണക്ക് നോക്കിയാൽ മാക്സ്വെല്ലിന്റെ തട്ട് താണ് തന്നെ ഇരിക്കും. ലക്നൗവിന്റെ ഇന്നിങ്സിലെ അഞ്ചാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിൽ ആണ് ഋഷഭ് പന്തിനെ മക്സ്വെൽ വീഴ്ത്തിയത്. ഷോർട്ട് ഫൈൻ ലെഗ്ഗിൽ ചഹലിന് ക്യാച്ച് നൽകിയാണ് പന്ത് മടങ്ങിയത്.
Rishabh Pant has scored only 17 runs in his first 3 matches as LSG captain. He is insanely talented, but currently, his T20 game is in tatters! Meanwhile, Sanjeev Goenka is preparing a list of things he could buy for INR 27 crore. #LSGvsPBKSpic.twitter.com/axctJurkul
— Madhav Sharma (@HashTagCricket) April 1, 2025
ഐപിഎല്ലിൽ ഋഷഭ് പന്തിന് എതിരെ 16 ബോളുകളാണ് മാക്സ് വെൽ എറിഞ്ഞത്. വഴങ്ങിയത് 12 റൺസ്. മൂന്ന് വട്ടം പന്തിന്റെ വിക്കറ്റ് വീഴ്ത്താൻ ഓസീസ് ഓൾറൗണ്ടർക്ക് ഐപിഎല്ലിൽ സാധിച്ചു. നാല് മാതമാണ് മാക്സ് വെല്ലിന് എതിരെ പന്തിന്റെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 75.
Rishab PANT wicket video💥✅#LSGvsPBKS#LSGvPBKSpic.twitter.com/g9Znhy2KGb
— Darshan Sharma🇮🇳 (@AAP_DarshanS) April 1, 2025
തുടരെ മൂന്നാമത്തെ കളിയിലും ബാറ്റിങ്ങിൽ ഋഷഭ് പന്ത് നിരാശപ്പെടുത്തിയതോടെ സഞ്ജയ് ഗോയങ്കയുടെ 27 കോടി രൂപ വെള്ളത്തിലായി എന്ന ട്രോളുമായാണ് ആരാധകർ എത്തുന്നത്. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ച് ലക്നൗ ഉടമയുടെ ശകാരം പന്തിന് കേൾക്കേണ്ടി വരുമോ എന്നും ആരാധകർ ചോദിക്കുന്നു.
Read More
- MI vs KKR: കൊൽക്കത്ത ചാരമായി; ആദ്യ ജയം ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്
- Ashwani Kumar IPL: ഉച്ചഭക്ഷണം കഴിച്ചില്ല; സമ്മർദമായിരുന്നു; വിക്കറ്റ് വേട്ടയെ കുറിച്ച് അശ്വനി
- MI vs KKR: മുംബൈയുടെ മറ്റൊരു കണ്ടുപിടുത്തം; കൊൽക്കത്തയുടെ തലയറുത്തു; ആരാണ് അശ്വനി കുമാർ?
- IPL 2025: ഗ്രൗണ്ട് സ്റ്റാഫിന്റെ ഫോൺ എറിഞ്ഞ് റിയാൻ പരാഗ്; അഹങ്കാരി എന്ന് വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.