/indian-express-malayalam/media/media_files/2025/03/31/ONTPusU84gwEJFCfggm4.jpg)
ഗ്രൗണ്ട് സ്റ്റാഫിനൊപ്പം റിയാൻ പരാഗിന്റെ സെൽഫി Photograph: (Screengrab)
Riyan Parag Rajasthan Royals IPL 2025: കഴിഞ്ഞ ഐപിഎൽ സീസണിൽ റിയാൻ പരാഗ് കണ്ടെത്തിയത് 500ന് മുകളിൽ റൺസ്. പിന്നാലെ പതിനെട്ടാം ഐപിഎൽ സീസണിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനവും റിയാൻ പരാഗിലേക്ക് എത്തി. ഇങ്ങനെ ചെറിയ പ്രായത്തിൽ തന്നെ ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഉൾപ്പെടെയുള്ള നേട്ടങ്ങളിലേക്ക് എത്തിയ റിയാൻ പരാഗിന്റെ ഗ്രൗണ്ടിലെ ഒരു പെരുമാറ്റം ആരാധകരെ ക്ഷുഭിതരാക്കുന്നത് കുറച്ചൊന്നുമല്ല.
ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ട് കളിയിലും റിയാൻ പരാഗിന് ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. മൂന്നാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ജയം പിടിച്ചതോടെ ക്യാപ്റ്റൻ സ്ഥാനത്തെ റിയാന്റെ ആദ്യ ജയവുമായി അത് മാറി. എന്നാൽ മത്സരത്തിന് ശേഷം ഗ്രൗണ്ട് സ്റ്റാഫിന് നേരെ ഉണ്ടായ റിയാൻ പരാഗിന്റെ പെരുമാറ്റമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.
ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരം നടന്നത്. അസമിൽ നിന്നുള്ള റിയാൻ പരാഗിന്റെ ഹോം ഗ്രൗണ്ടാണ് ഇത്. ഇവിടെ ചെന്നൈക്കെതിരായ മത്സരത്തിന് ശേഷം ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നിന്ന് റിയാൻ പരാഗ് സെൽഫി എടുത്തു. ഗ്രൗണ്ട് സ്റ്റാഫിലെ ഒരാളുടെ ഫോണിലാണ് റിയാൻ സെൽഫി എടുത്തത്.
സെൽഫി എടുത്തതിന് പിന്നാലെ റിയാൻ ഫോൺ ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് നേരെ എറിഞ്ഞു നൽകി. പ്രയാസപ്പെട്ട് ആണ് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾ ഫോൺ നിലത്ത് വീഴാതെ പിടിച്ചത്. ഗ്രൗണ്ട് സ്റ്റാഫിന് നേരെ ഫോൺ എറിഞ്ഞു നൽകിയ റിയാൻ പരാഗിന്റെ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വിമർശനത്തിന് ഇടയാക്കുന്നത്.
Okka match ke bhoomi meedha aaguthaledu... pic.twitter.com/bAx5mmTU2r
— EpicCommentsTelugu (@EpicCmntsTelugu) March 31, 2025
ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളുടെ കൈകളിലേക്ക് ഫോൺ തിരികെ വെച്ച് നൽകാൻ എന്തുകൊണ്ട് റിയാൻ തയ്യാറായില്ല എന്നാണ് ആരാധകരുടെ ചോദ്യം. റിയാൻ പരാഗിന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ആണ് ഇതെന്നും ഗ്രൗണ്ട് സ്റ്റാഫിനോട് അൽപ്പം ബഹുമാനത്തോടെ പെരുമാറാൻ റിയാൻ തയ്യാറാവണമായിരുന്നു എന്നും ആരാധകരുടെ കമന്റുകൾ വരുന്നു.
Read More
- RR Vs CSK: ധോണി നേരത്തെ ഇറങ്ങിയിട്ടും രക്ഷയില്ല; ആദ്യ ജയം തൊട്ട് രാജസ്ഥാൻ റോയൽസ്
- Sanju Samson: ഒന്ന് മുതൽ ആറ് വരെയുള്ള ഓവർ; സഞ്ജുവിന്റെ റൺവേട്ട ഞെട്ടിക്കുന്നത്
- SRH vs DC IPL 2025: വീണ്ടും തോറ്റ് ഹൈദരാബാദ്; ഡൽഹിക്ക് അനായാസ ജയം
- SRH vs DC: ആരാണ് സീഷാൻ അൻസാരി? പട്ടിണിയോട് പടവെട്ടി വരവ്; ലെഗ് ബ്രേക്ക് ഗൂഗ്ലി വജ്രായുധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us