/indian-express-malayalam/media/media_files/2025/03/31/fpbLVU2tHbfK6G92OvNE.jpg)
Ashwani Kumar, Vighnesh Puthur Photograph: (IPL, Instagram)
Ashwani Kumar Mumbai Indians IPL 2025: ആരും കൊതിക്കുന്ന ഐപിഎൽ അരങ്ങേറ്റം ആണ് മുംബൈ ഇന്ത്യൻസിന്റെ അശ്വനി കുമാറിന് ലഭിച്ചത്. മൂന്ന് ഓവറിൽ 23കാരൻ വീഴ്ത്തിയത് കൊൽക്കത്തയുടെ നാല് വമ്പന്മാരെ. ഐപിഎൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായി അശ്വനി കുമാർ മാറി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങും മുൻപുണ്ടായ മാനസിക സമ്മർദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അശ്വനി കുമാർ ഇപ്പോൾ.
"ഇന്ന് അരങ്ങേറ്റം കുറിക്കാനാവും എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. സമ്മർദമുണ്ടായിരുന്നു. എന്നാൽ ടീമിനുള്ളിലെ അന്തരീക്ഷം എന്റെ അസ്വസ്ഥത മാറ്റാൻ സഹായിച്ചു. ഉച്ചഭക്ഷണം ഞാൻ കഴിച്ചില്ല. ഒരു പഴം മാത്രമാണ് കഴിച്ചത്. സമ്മർദമുണ്ടായത് കൊണ്ട് എനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല. ഞാനൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് നിന്റെ അരങ്ങേറ്റമാണ് എന്നും കഴിവിൽ വിശ്വസിച്ച് ആസ്വദിച്ച് കളിക്കാനുമാണ് ടീം മാനേജ്മെന്റ് പറഞ്ഞത്,"അശ്വനി കുമാർ പറഞ്ഞു.
"ക്യാപ്റ്റനും എന്നെ സഹായിച്ചു. സ്റ്റംപ് ലക്ഷ്യമിട്ട് പന്തെറിയാനാണ് ഹർദിക് ആവശ്യപ്പെട്ടത്. എന്റെ ഗ്രാമത്തിലെ എല്ലാവരും ഞാൻ കളിക്കുന്നത് കണ്ടിട്ടുണ്ടാവും. ഈ നിമിഷം ഞാൻ ഏറെ സന്തോഷവാനാണ്," നാല് വിക്കറ്റ് പിഴുത ഇന്നിങ്സിന് പിന്നാലെ അശ്വനി കുമാർ പറഞ്ഞു.
തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ രഹാനെയുടെ വിക്കറ്റ് ആണ് അശ്വനി ആദ്യം വീഴ്ത്തിയത്. രണ്ടാമത്തെ ഓവറിൽ രണ്ട് കൊൽക്കത്ത ബാറ്റർമാരെ അശ്വിനി ഡ്രസ്സിങ് റൂമിലേക്ക് മടക്കി. പിന്നാലെ വന്ന മൂന്നാമത്തെ ഓവറിൽ കൊൽക്കത്തയുടെ കൂറ്റനടിക്കാരൻ റസലിനെ അശ്വനി ബൗൾഡാക്കി.
ഐപിഎല്ലിൽ കളിക്കുന്നതിന് മുൻപ് രണ്ട് ഫസ്റ്റ് ക്ലാസ് മത്സരവും നാല് ലിസ്റ്റ് എ മത്സരവും മാത്രമാണ് അശ്വനി കളിച്ചിട്ടുള്ളത്. ഇത് ആദ്യമായാണ് ഒരു മത്സരത്തിൽ അശ്വനി നാല് വിക്കറ്റ് വീഴ്ത്തുന്നത് തന്നെ. ലിസ്റ്റ് എയിൽ ഒരു കളിയിൽ മൂന്ന് വിക്കറ്റ് പിഴുതതായിരുന്നു അശ്വനിയുടെ മികച്ച പ്രകടനം.
Read More
- RR Vs CSK: ധോണി നേരത്തെ ഇറങ്ങിയിട്ടും രക്ഷയില്ല; ആദ്യ ജയം തൊട്ട് രാജസ്ഥാൻ റോയൽസ്
- Sanju Samson: ഒന്ന് മുതൽ ആറ് വരെയുള്ള ഓവർ; സഞ്ജുവിന്റെ റൺവേട്ട ഞെട്ടിക്കുന്നത്
- SRH vs DC IPL 2025: വീണ്ടും തോറ്റ് ഹൈദരാബാദ്; ഡൽഹിക്ക് അനായാസ ജയം
- SRH vs DC: ആരാണ് സീഷാൻ അൻസാരി? പട്ടിണിയോട് പടവെട്ടി വരവ്; ലെഗ് ബ്രേക്ക് ഗൂഗ്ലി വജ്രായുധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us