/indian-express-malayalam/media/media_files/a4L69Nf7KrS6LAnWeyp6.jpg)
Virat Kohli(File Photo)
Virat Kohli: 2027 ലോകകപ്പ് വരെ ഏകദിനം കളിക്കാനുള്ള താത്പര്യം വ്യക്തമാക്കി ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന ലോക കിരീടം ഉയർത്തുകയാണ് അടുത്ത ലക്ഷ്യം എന്നാണ് വിരാട് കോഹ്ലി പറഞ്ഞത്. ഒരു ഇവന്റിൽ പങ്കെടുക്കുമ്പോഴാണ് കോഹ്ലി നയം വ്യക്തമാക്കിയത്.
2027 ലോകകപ്പ് വരെ കളിക്കാനുള്ള താത്പര്യം കോഹ്ലി പരസ്യമായി പ്രകടിപ്പിച്ചത് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ചീഫ് സെലക്ടർ അജിത് അഗാർക്കർക്കുമുള്ള സന്ദേശമാണ്. വർത്തമാനകാലത്തിൽ നിന്നുകൊണ്ട് അടുത്ത വലിയ ചുവടുവയ്പ്പ് എന്താണ് എന്ന് പറയാമോ എന്നാണ് കോഹ്ലിക്ക് നേരെ ഇവന്റിൽ അവതാരകയിൽ നിന്ന് ചോദ്യം വന്നത്.
ഈ ചോദ്യത്തിന് ഇന്ത്യയുടെ റൺമെഷീനിൽ നിന്ന് വ്യക്തമായ ഉത്തരം വന്നു. " അടുത്ത വലിയ ചുവടുവയ്പ്പ്, എനിക്ക് അറിയില്ല, ചിലപ്പോൾ അടുത്ത ലോക കിരീടം ജയിക്കുക എന്നതാവാം," വിരാട് കോഹ്ലി പറഞ്ഞു. 2027 ലോകകപ്പിലേക്ക് എത്തുമ്പോഴേക്കും കോഹ്ലിക്ക് 39 വയസാവും.
Question: Seeing In The Present, Any Hints About The Next Big Step?
— virat_kohli_18_club (@KohliSensation) April 1, 2025
Virat Kohli Said: The Next Big Step? I Don't Know. Maybe Try To Win The Next World Cup 2027.🏆🤞 pic.twitter.com/aq6V9Xb7uU
ഇനി രണ്ട് വർഷം കൂടി ഏകദിന ക്രിക്കറ്റിൽ തുടരാൻ വിരാട് കോഹ്ലിയെ സെലക്ടർമാർ അനുവദിക്കുമോ എന്ന വലിയ ചോദ്യം ഉയരുന്നുണ്ട്. അതിനിടയിൽ ബിസിസിഐയുടെ വാർഷിക കരാറിൽ കോഹ്ലിയും രോഹിത് ശർമയും എ പ്ലസ് ഗ്രേഡ് കാറ്റഗറിയിൽ തന്നെ സ്ഥാനം ഉറപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ഇരുവരേയും എ പ്ലസ് ഗ്രേഡ് വിഭാഗത്തിൽ നിന്ന് മാറ്റുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി ബാറ്റിങ് മികവ് കാണിച്ച ശ്രേയസ് അയ്യർ ബിസിസിഐയുടെ വാർഷിക കരാർ ലിസ്റ്റിലേക്ക് മടങ്ങി എത്തുന്നതായാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. ശ്രേയസിനൊപ്പം കഴിഞ്ഞ വർഷം വാർഷിക കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇഷാൻ കിഷന് കരാർ വീണ്ടെടുക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
Read More
- MI vs KKR: കൊൽക്കത്ത ചാരമായി; ആദ്യ ജയം ആഘോഷമാക്കി മുംബൈ ഇന്ത്യൻസ്
- Ashwani Kumar IPL: ഉച്ചഭക്ഷണം കഴിച്ചില്ല; സമ്മർദമായിരുന്നു; വിക്കറ്റ് വേട്ടയെ കുറിച്ച് അശ്വനി
- MI vs KKR: മുംബൈയുടെ മറ്റൊരു കണ്ടുപിടുത്തം; കൊൽക്കത്തയുടെ തലയറുത്തു; ആരാണ് അശ്വനി കുമാർ?
- IPL 2025: ഗ്രൗണ്ട് സ്റ്റാഫിന്റെ ഫോൺ എറിഞ്ഞ് റിയാൻ പരാഗ്; അഹങ്കാരി എന്ന് വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us