/indian-express-malayalam/media/media_files/2025/04/03/A44bsXjtnqIwT7QlR5CC.jpg)
ഡേവിഡ് കറ്റാല
അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് മുഖ്യ പരിശീലകന് ഡേവിഡ് കറ്റാല. മുഴുവന്‍ ആരാധകരേയും തൃപ്തരാക്കുന്ന മികച്ച പ്രകടനം ഉറപ്പുനല്കുവാന് തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും അത് സാധ്യമാകുന്ന ഒരു ടീമിനെയാണ് തയ്യാറാക്കുന്നതെന്നും മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ കറ്റാല പറഞ്ഞു.
'ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. വലിയ സാധ്യതകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്, ഒപ്പം ശക്തമായ ആരാധക അടിത്തറയും ക്ലബിനുണ്ട്. ഒരു കോംപാക്ട് ടീമിനെ സജ്ജമാക്കുവാനായിരിക്കും ഞാന്‍ ശ്രമിക്കുന്നത്. അറ്റാക്കിംഗിനും പ്രതിരോധത്തിനും തികഞ്ഞ സന്തുലിത നല്‍കിക്കൊണ്ട് ഓരോ മാച്ചിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്ന ഒരു ടീമിനെ തയ്യാറാക്കുവാനാണ് ഞങ്ങളുടെ ലക്ഷ്യം' കറ്റാല പറഞ്ഞു.
ഡേവിഡ് കറ്റാല ടീമിനോപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം പ്രാപ്തനാണെന്ന ആത്മവിശ്വാസം ക്ലബിനുണ്ടെന്നും ഡേവിഡ് കറ്റാലയെ സ്വാഗതം ചെയ്തുകൊണ്ട് ക്ലബ്ബിന്റെ സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും വീക്ഷണവും ക്ലബിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നവയാണ്. ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ സുതാര്യതയോടെ ആരാധകരുമായും മാധ്യമങ്ങളുമായും പങ്ക് വയ്ക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More
- ബട്ട്ലറിന്റെ വെടിക്കെട്ട്; ബെംഗളൂരുവിനെതിരെ ഗുജറാത്തിന് അനായാസ ജയം
- PBKS vs LSG: ഓയ് ബല്ലേ ബല്ലേ..പവറില്ലാതെ ലക്നൗ; പഞ്ചാബിന് തുടരെ രണ്ടാം ജയം
- Rishabh Pant IPL: 27 കോടി വെള്ളത്തിലായി; മൂന്ന് മത്സരം 17 റൺസ്; മാക്സിയെ പേടിച്ച് ഋഷഭ് പന്ത്
- Ashwani Kumar: അശ്വനിക്ക് അഞ്ചാം വിക്കറ്റ് നിരസിച്ചത് ഹർദിക്; ആഞ്ഞടിച്ച് ഹർഭജൻ സിങ്
- Virat Kohli: പ്രായം 39 ആവും; 2027 ലോകകപ്പ് വരെ കളിക്കുമെന്ന് വിരാട് കോഹ്ലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.