/indian-express-malayalam/media/media_files/2025/02/04/4BzeOSqwvchOG3KAowKa.jpg)
മെസിക്കടുത്തേക്ക് വന്ന ആരാധകനെ പിടിച്ചു മാറ്റുന്ന ബോഡിഗാർഡ് Photograph: (സ്ക്രീൻഷോട്ട്)
Lionel Messi: ഗ്രൗണ്ടിൽ മെസി പന്ത് തട്ടുമ്പോൾ യാസീൻ ചുക്കോയുടെ കണ്ണുകൾ മെസിയിലേക്ക് മാത്രമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മെസിയുടെ അരികിലേക്ക് ആരാധകർ ആരെങ്കിലും എത്തിയാൽ യാസീൻ മെസിക്ക് അടുത്തേക്ക് പാഞ്ഞെത്തും. ആരാധകർക്കിടയിൽ മെസിയുടെ ബോഡിഗാർഡും പ്രശസ്തനാണ്. എന്നാൽ ഇന്റർ മയാമിയുടെ മത്സരങ്ങളിൽ ടച്ച് ലൈനിൽ നിൽക്കുന്നതിൽ നിന്ന് യാസീനെ വിലക്കിയിരിക്കുന്നു എന്ന റിപ്പോർട്ടാണ് വരുന്നത്.
മത്സര സമയത്തെ പൂർണ സുരക്ഷ എംഎൽഎസ് ഏറ്റെടുക്കുന്നതോടെ യാസീന് മെസിക്ക് സുരക്ഷ ഒരുക്കി ടച്ച് ലൈനിൽ നിൽക്കാനാവില്ല. ഇന്റർ മയാമിക്കൊപ്പമുള്ള രണ്ട് സീസണിലും യാസീൻ സ്റ്റാൻഡിങ് ഗാർഡ് ആയി നിന്നിരുന്നു. യാസീനെ വിലക്കിയതിൽ മെസിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നു.
'20 മിനിറ്റിൽ 16 പേർ മെസിക്കടുത്തേക്ക് വന്നു'
ലോക്കർ റൂമിലും മിക്സഡ് സോണുകളിലും മാത്രമാണ് മെസിക്ക് സുരക്ഷ ഒരുക്കി ഇനി യാസീന് നിൽക്കാനാവുക. "ഏഴ് വർഷം ഞാൻ യൂറോപ്പിലുണ്ടായി. ലീഗ് വണ്ണിലും ചാംപ്യൻസ് ലീഗിലും ആറ് പേർ മാത്രമാണ് മെസിക്കടുത്തേക്ക് മത്സരത്തിന് ഇടയിൽ എത്തിയത്. യുഎസ്എയിലേക്ക് വന്നപ്പോൾ 20 മിനിറ്റിന് ഉള്ളിൽ 16 പേർ മെസിക്കടുത്തേക്ക് വന്നു. ഇവിടെ വലിയ പ്രശ്നം ഉണ്ട്. അദ്ദേഹത്തെ സഹായിക്കാൻ എന്നെ അനുവദിക്കൂ,"യാസീൻ ഹൗസ് ഓഫ് ഹൈലൈറ്റ്സിനോട് പറഞ്ഞു.
എംഎൽഎസിന് ഒപ്പം തന്നെയും സുരക്ഷ ഒരുക്കാൻ അനുവദിച്ചുകൂടെ എന്നാണ് യാസീനിന്റെ ചോദ്യം. സഹായിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാനാണ് ഏറ്റവും മികച്ചത് എന്നല്ല. എന്നാൽ യൂറോപ്പിൽ നിന്ന് എനിക്ക് വേണ്ട അനുഭവസമ്പത്ത് ലഭിച്ചിട്ടുണ്ടെന്നും മെസിയുടെ ബോഡിഗാർഡ് പറഞ്ഞു.
Read More
- Kerala Blasters: അഡ്രിയാൻ ലൂണയുടെ ഭാവി ഉടൻ അറിയാം; പണി തുടങ്ങി പുതിയ പരിശീലകൻ
- നിറഞ്ഞാടി റൊണാൾഡിഞ്ഞോയും വിജയനും; ബ്രസീലിന് 2-1ന്റെ ജയം
- Kerala Blasters: ഗോൾവേട്ടക്കാരൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സ് വിടുമോ? റാഞ്ചാൻ മറ്റ് ക്ലബുകൾ
- പൊന്നും പണം തന്നാൽ എടുത്തോ! ഹോർമിപാമിനെ വിൽക്കാൻ തയ്യാറായി കേരള ബ്ലാസ്റ്റേഴ്സ്; റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.