/indian-express-malayalam/media/media_files/2025/02/21/JWh4hhPEnY4Hip80z5HN.jpg)
അഡ്രിയാൻ ലൂണ, ഹോർമിപാം Photograph: (ഇൻസ്റ്റഗ്രാം)
Kerala Blasters Transfer News: സ്പാനിഷ് പരിശീലകൻ ഡേവിഡ് കാറ്റാലയെ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചുവരാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഐഎസ്എല്ലിൽ എട്ടാമത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ ഇനി സൂപ്പർ കപ്പിലേക്ക് ആണ്. ഇതിന് ഇടയിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒരു താരം മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും വരുന്നു.
പ്രതിരോധനിര താരം ഹോർമിപാമിനെ ക്ലബ് വിടാൻ അനുവദിക്കാമെന്ന നിലപാടിലാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് സൂചന. 2021ൽ ആണ് ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. എന്നാൽ ഹോർമിപാമിന്റെ ട്രാൻസ്ഫറിനായി വമ്പൻ തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മറ്റ് ടീമുകൾക്ക് മുൻപിൽ വയ്ക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നു. വമ്പൻ തുക നൽകി ഈ 24കാരനായ സെന്റർ ബാക്ക് താരത്തെ ഏത് ഐഎസ്എൽ ക്ലബ് സ്വന്തമാക്കാൻ തയ്യാറാവും എന്നാണ് അറിയേണ്ടത്.
ഹോർമിപാമിന്റെ നിലവിലെ ട്രാൻസ്ഫർ വാല്യു?
2019ലെ സാഫ് അണ്ടർ 18 ചാംപ്യൻഷിപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഹോർമിപാം. മിനർവ പഞ്ചാബ് എഫ്സിയിലും ഇന്ത്യൻ ആരോസിലുമായി ഐ ലീഗിൽ മികവ് കാണിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ യുവ പ്രതിരോധ നിര താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2023ൽ ഹോർമിപാം മോഹൻ ബഗാനിലേക്ക് പോകും എന്ന നിലയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ നടന്നില്ല.
നിലവിൽ രണ്ട് കോടി രൂപയാണ് ഹോർമിപാമിന്റെ ട്രാൻസ്ഫർ വാല്യു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്ന് 1188 മിനിറ്റ് ആണ് ഹോർമിപാം കളിച്ചത്. നാല് ക്ലീൻ ഷീറ്റാണ് സീസണിൽ ഹോർമിപാമിനുള്ളത്. 20 ഇന്റർസെപ്ഷനുകൾ ഹോർമിപാമിൽ നിന്ന് വന്നപ്പോൾ 80 ആണ് താരത്തിന്റെ പാസ് കൃത്യത. 22 ടാക്കിളുകൾ സീസണിൽ ജയിച്ചപ്പോൾ 69 റിക്കവറീസ് ആണ് നടത്തിയത്. 947 ടച്ചുകളിൽ 609 വിജയകരമായ പാസുകൾ ഉൾപ്പെടുന്നു.
കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തിരഞ്ഞെടുത്തതിന് പിന്നാലെ കൂടുതൽ കളിക്കാരെ സൈൻ ചെയ്തേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഏതെല്ലാം കളിക്കാർ കേരള ബ്ലാസ്റ്റേഴ്സ് വിടും എന്നതിലേക്കും ആകാംക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ നോക്കുന്നത്.
Read More
- നൂറ്റാണ്ടിലെ സേവ്; മൂന്ന് മാസം ഇൻസോമ്നിയ ബാധിച്ചിരുന്നു; എമിയുടെ വെളിപ്പെടുത്തൽ
- മെസിക്ക് ഒപ്പം റൊണാൾഡോ ഇന്റർ മയാമിയിലേക്ക്? വഴി തുറക്കുന്നത് ക്ലബ് ലോകകപ്പ്
- Lionel Messi: "ഞങ്ങൾ സംസാരിക്കുക ഫുട്ബോളിലൂടെയാണ്"; മാസ് മറുപടിയുമായി മെസി
- Argentina Football: മെസിയും അർജന്റീനയും കേരളത്തിലേക്ക്; സ്ഥിരീകരിച്ച് സ്പോൺസർമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.