scorecardresearch

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ കുതിച്ചുയർന്ന്  ബ്രാൻഡ് സിആർ7

ടൂറിസം, വിനോദം, ഹോസ്പിറ്റാലിറ്റി, വസ്ത്ര ബ്രാൻഡുകൾ എന്നിവ മുതൽ ടേബിൾവെയർ, വീട്ടുപകരണങ്ങൾ, സ്പെയിനിലെ ഹെയർ-ട്രാൻസ്‌പ്ലാന്റേഷൻ ശൃംഖല തുടങ്ങിയ ബിസിനസുകൾ വരെ, റൊണാൾഡോയോടുള്ള ആരാധനപ്പോലെ അദ്ദേഹത്തിന്റെ വിപുലമായ സംരംഭങ്ങൾ അതിവേഗം വളർന്നു

ടൂറിസം, വിനോദം, ഹോസ്പിറ്റാലിറ്റി, വസ്ത്ര ബ്രാൻഡുകൾ എന്നിവ മുതൽ ടേബിൾവെയർ, വീട്ടുപകരണങ്ങൾ, സ്പെയിനിലെ ഹെയർ-ട്രാൻസ്‌പ്ലാന്റേഷൻ ശൃംഖല തുടങ്ങിയ ബിസിനസുകൾ വരെ, റൊണാൾഡോയോടുള്ള ആരാധനപ്പോലെ അദ്ദേഹത്തിന്റെ വിപുലമായ സംരംഭങ്ങൾ അതിവേഗം വളർന്നു

author-image
Sandip G
New Update
Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഒരിക്കൽ എന്തുകൊണ്ടാണ് ജനക്കൂട്ടം തന്നെ കളിയാക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം തന്റെ തികഞ്ഞ പുഞ്ചിരിയും പരിഹാസവും കൊണ്ട് തിരിച്ചടിച്ചു: "കാരണം ഞാൻ ധനികനും സുന്ദരനും മികച്ച കളിക്കാരനുമാണ്."  അത് പറയുന്ന കാലത്ത് അദ്ദേഹത്തിന് 26 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 40 വയസ്സ് തികഞ്ഞിട്ടും തന്നെ ഇപ്പോഴും  നിർവചിക്കുന്നത് അത് തന്നെയെന്നു പറയാം. അദ്ദേഹത്തിന് ആ വരിയോട് ഇത് കൂടി കൂട്ടിച്ചേർക്കാൻ കഴിയും- "കാരണം ഞാൻ ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോൾ കളിക്കാരനാണ്; ലോകത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരൻ, ലോകത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയയാൾ; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തി, 850 മില്യൺ യൂറോ ബ്രാൻഡ് മൂല്യം."  അദ്ദേഹം ഒരു വിജയിയായ ബിസിനസുകാരനാണ് എന്ന് കൂടി പറയാം.

Advertisment

ലെബ്രോൺ ജെയിംസ്, ഡേവിഡ് ബെക്കാം, സ്റ്റീഫൻ കറി, മാജിക് ജോൺസൺ, സെറീന വില്യംസ് എന്നിവരുടെ മിന്നുന്ന നിക്ഷേപക-സംരംഭക-വെഞ്ച്വർ സംഭരക പോർട്ട്‌ഫോളിയോ പോലെ  അദ്ദേഹത്തിന് ഇപ്പോള്‍ അഭിമാനിക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ ജീവിതത്തിലെ ഓരോ ചുവടും വയ്ക്കുമ്പോൾ റൊണാൾഡോ ചെയ്യുന്നതുപോലെ, ചഞ്ചലവും സങ്കീർണ്ണവുമായ ബിസിനസിന്റെ ലോകത്തെ ആക്രോമണോത്സുകമായി സ്വീകരിച്ചിട്ടുണ്ട്. ടൂറിസം, വിനോദം, ഹോസ്പിറ്റാലിറ്റി, വസ്ത്ര ബ്രാൻഡുകൾ എന്നിവ മുതൽ ടേബിൾവെയർ, ഹോം ഡെക്കർ, സ്പെയിനിലെ 21 സംരംഭങ്ങൾക്കിടയിൽ ഒരു ഹെയർ-ട്രാൻസ്‌പ്ലാന്റ് ശൃംഖല ഉള്‍പ്പെടെയുള്ള ബിസിനസുകൾവരെ പടർന്നു കിടക്കുന്നു.  വൈവിധ്യമാർന്ന ഈ ശൈലി അദ്ദേഹത്തിനെ അതിവേഗം അളക്കാനാകാത്ത സമ്പത്തിനുടമയാക്കി.

സി ആർ 7( CR-7) എന്ന ആദ്യ സംരംഭത്തിലേക്ക് കാലെടുത്ത് വച്ചത് 2006-ലായിരുന്നു.  ലൈഫ്‌സ്റ്റൈൽ ബ്രാൻഡായിരുന്നു ആദ്യ സംരംഭം. തന്റെ ജന്മനാടായ ഫഞ്ചലിൽ, തോട്ടക്കാരിയായി ജോലി ചെയ്തിരുന്ന അമ്മയോടൊപ്പം അദ്ദേഹം ആദ്യത്തെ ബ്രാഞ്ച് തുറന്നു. "ഞാൻ ജനിച്ചു വളർന്ന ഈ പട്ടണത്തിൽ ഇതുപോലൊന്ന് ആരംഭിക്കാൻ കഴിഞ്ഞത് എനിക്ക് വളരെ വൈകാരികമായ ഒരു നിമിഷമാണ്," അദ്ദേഹം  മാധ്യമപ്രവർത്തകരോട്  കണ്ണീരോടെ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിൽ, കൂടുതൽ സംരംഭങ്ങൾക്കിടയിൽ അത് പതുക്കെ പിന്നോട്ട് പോയി, അതിന്  മുമ്പ്, പോർച്ചുഗലിന്റെയും യൂറോപ്പിന്റെയും മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു.  CR7  ബ്രാൻഡ് ഒരു സുഗന്ധദ്രവ്യ സ്റ്റിക്കറും, വളരെ ജനപ്രിയമായി മാറിയ  (നർമ്മബോധത്തോട്ടെ അനുകരിച്ച) CR7 അടിവസ്ത്രങ്ങളും  ഷൂസ്, കണ്ണടകൾ, ട്രാക്ക്-പാന്റ്സ് എന്നിവയും ഉൾപ്പെടുത്തി. മഹാമാരിക്കാലം വിൽപ്പനയെ സാരമായി ബാധിച്ചു, ഫഞ്ചാലിലെ തുണിക്കട ഉൾപ്പെടെയുള്ള വസ്ത്രശാലകൾ അടച്ചുപൂട്ടി. എന്നാൽ CR7 അടിവസ്ത്ര ബ്രാൻഡ് റൊണാൾഡോയോടുള്ള  ആരാധനപ്പോലെ തന്നെ വളർന്നു.

Advertisment

 2015ൽ റയൽ മാഡ്രിഡിലുള്ളപ്പോഴാണ് റൊണാൾഡോ തന്റെ ഏറ്റവും പ്രധാന സംരംഭം ആരംഭിച്ചത്. കോടീശ്വരനായ ഡയോണിസിയോ പെസ്റ്റാനയുടെ ഉടമസ്ഥതയിലുള്ള പെസ്റ്റാന ഗ്രൂപ്പുമായി ചേർന്ന്  അദ്ദേഹം ഹോസ്പിറ്റാലിറ്റി വ്യവസായത്തിലേക്ക് പ്രവേശിച്ചു. തുല്യതയുള്ള കരാറിന്റെ അടിസ്ഥാനത്തിൽ, അവർ പോർച്ചുഗലിലും പിന്നീട് യൂറോപ്പിലും ഹോട്ടൽ ശൃംഖല തുറന്നു. തന്റെ ജന്മനാടായ ഫഞ്ചലിലെ അദ്ദേഹം ആദ്യത്തേത് തുടങ്ങി. തുടർന്ന് മറ്റൊരു വൈകാരിക പത്രസമ്മേളനം. ലിസ്ബൺ, ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ, മാഡ്രിഡ്, മാരാകേഷ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.  ഇതിനൊപ്പം പാരീസിൽ, ഓസ്റ്റർലിറ്റ്സ് ട്രെയിൻ സ്റ്റേഷന് സമീപമുള്ള സീൻ നദിയുടെ ഇടത് കരയിൽ ഒരു വമ്പന്‍ പദ്ധതി വികസിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ഹോട്ടലുകളിലും ഒരുപോലെ തീമാക്കിയിരിക്കുന്നത്  റൊണാൾഡോയെയാണ്.  2022-ൽ, ഗ്രൂപ്പ് അതിന്റെ വരുമാനം 500 മില്യൺ യൂറോയിലെത്തിയെന്ന് അവകാശപ്പെട്ടു.

ന്യൂയോർക്കിലെ ഫിഫ്ത്ത് അവന്യൂവിലെ ട്രംപ് ടവറിൽ വാങ്ങിയ അപ്പാർട്ട്മെന്റ് വൻ വിലയ്ക്ക് വിറ്റപ്പോഴുണ്ടായതു പോലുള്ള നഷ്ടങ്ങൾ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും റിയൽ എസ്റ്റേറ്റ് മറ്റൊരു വ്യക്തമായ നിക്ഷേപ കേന്ദ്രമായിരുന്നു. അമ്മയും സഹോദരനും താമസിക്കുന്ന ഫഞ്ചാലിലെ ഏഴ് നില അപ്പാർട്ട്മെന്റ് ബ്ലോക്ക്, ടൂറിനിലെ ഒരു വില്ല, മാഡ്രിഡിനടുത്തുള്ള ലാ ഫിൻക എന്ന ഗേറ്റഡ് എസ്റ്റേറ്റിലെ മാളികയ്ക്ക്  ആറ് മില്യൺ പൗണ്ട് വിലമതിക്കും, മാർബെല്ലയിലെ വിശാലമായ ഒരു അവധിക്കാല വസതി, ലിസ്ബണിലെ ഏറ്റവും വിലകൂടിയ ഫ്ലാറ്റ് (£6.5 മില്യൺ) എന്നിവ ഉൾപ്പെടുന്നു.

ഒരു സെലിബ്രിറ്റി-കായികതാരം-ബിസിനസുകാരൻ എന്ന നിലയിൽ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്, കാരണം റൊണാൾഡോ, ബെക്കാം , സെറീന വില്യംസ്, എന്നിവരെ പോലെ  ഏറ്റവും പ്രശസ്തനായ കായികതാരങ്ങളിൽ ഒരാളാണ്, കായിക മികവിന്റെയും ഗ്ലാമറിന്റെയും സമ്പൂർണ്ണ സംയോജനം, ഒരു കൂട്ടം വിദഗ്ദ്ധ ഉപദേശകർ ഇത് ഉപയോഗിക്കുന്നു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ രൂപഭാവത്തിനും മഹത്വത്തിനും പുറമെ, അദ്ദേഹത്തിന് മറ്റ് വിൽപ്പന സാധ്യതകളുമുണ്ട്.  സ്വയം സൃഷ്ടിച്ച വിജയത്തിന്റെ, പൂർണതയിലേക്കുള്ള ആവേശകരമായ തുടർച്ചയുടെ, അഭിലാഷത്തിന്റെ മനുഷ്യരൂപത്തിന്റെ, ദീർഘായുസ്സിന്റെയും ശാരീരിക അവസ്ഥയുടെയും പ്രചോദനാത്മകമായ കഥയാണിത്. ഒരർത്ഥത്തിൽ, ഫുട്ബോളിനെപ്പോലെ തന്നെ ബിസിനസ്സിനു വേണ്ടിയും അദ്ദേഹം സൃഷ്ടിക്കപ്പെട്ടു എന്ന് പറയാം. കോർപ്പറേറ്റ് വസ്ത്രധാരണം, പെരുമാറ്റം, സംസാരം എന്നിവയെല്ലാം അദ്ദേഹത്തിന് തന്റെ നിത്യ എതിരാളിയായ ലയണൽ മെസ്സി (ബാഴ്‌സലോണയുടെ ജെഴ്സിയിലെ വരകളിൽ മാത്രമേ അദ്ദേഹത്തെ സങ്കൽപ്പിക്കാൻ കഴിയൂ), അല്ലെങ്കിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, നെയ്മർ എന്നിവരെക്കാൾ യോജിക്കുന്നു.

Cristiano Ronaldo | Kings Cup Final | Al Nassr

 മറ്റ് വിജയകരമായ സംരംഭകരെപ്പോലെയല്ല, പൊതുവിൽ കായികതാരങ്ങൾ. അവർ വളരെ അപൂർവമായി മാത്രമേ ബിസിനസുകൾ ആരംഭിക്കുകയോ ഒറ്റയ്ക്ക് നിക്ഷേപിക്കുകയോ ചെയ്യാറുള്ളൂ. പെസ്റ്റാനയുമായി റൊണാൾഡോ ചെയ്‌തതുപോലെ, അവർ പരിചയസമ്പന്നരായ പങ്കാളികളുമായി ഇത് ചെയ്യുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത ഉപദേഷ്ടാക്കളിൽ ജ്യേഷ്ഠൻ ഹ്യൂഗോ അവീറോയും മുൻ സ്‌പോർട്ടിങ് സഹതാരം മിഗുവൽ പൈക്‌സാവോയും ഉൾപ്പെടുന്നു.

ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം അദ്ദേഹം നടത്തിയ ഓഹരി നിക്ഷേപങ്ങളാണ്. (രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രമായ കൊറിയോ ഡ മൻഹ, ഒരു സ്പോർട്സ് ദിനപത്രം, ഒരു ബിസിനസ് പത്രം, ഒരു ടെലിവിഷൻ ചാനൽ എന്നിവയുടെ ഉടമയായ കോഫിനയിൽ ഏകദേശം 20 ശതമാനം ഓഹരി) . ഓഹരികൾ വാങ്ങുന്നതിനുമുമ്പ്, അദ്ദേഹം പതിനൊന്ന് തവണ പത്രത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. “ആ പത്രത്തോട് എനിക്ക് ബഹുമാനമില്ല, കാരണം അത് നിരന്തരം വാർത്തകൾ കണ്ടുപിടിക്കുന്നു, വിവാദങ്ങൾ കണ്ടുപിടിക്കുന്നു, മോശം ബന്ധം കണ്ടുപിടിക്കുന്നു, ദേശീയ ടീമിൽ മോശം അന്തരീക്ഷം സൃഷ്ടിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു അവസരത്തില്‍, 2016 യൂറോ കപ്പിൽ അദ്ദേഹം ഒരു റിപ്പോർട്ടറുടെ മൈക്രോഫോൺ ഒരു തടാകത്തിലേക്ക് വലിചെറിഞ്ഞിട്ടുണ്ട്. അതായത്, അവരുടെ പോരാട്ടം തടയാൻ കഴിയുന്നില്ലെങ്കിൽ അത് വാങ്ങുക എന്ന ബിസിനസ്സ് യുക്തി അദ്ദേഹം പിന്തുടരുകയായിരുന്നു.

അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ വളരെ വലുതും വൈവിധ്യപൂർണ്ണവുമാണ്, റൊണാൾഡോ എന്ന ഫുട്ബോൾ കളിക്കാരൻ ഇപ്പോഴില്ല. CR7 എന്ന ബ്രാന്‍ഡ്‌ മാത്രമേ  ഉള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ കളിക്കാരൻ, ഗോൾ സ്കോറർ, ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോൾ കളിക്കാരൻ, ഇൻസ്റ്റാ-ചക്രവർത്തി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ (ഒരു ഉൽപ്പന്നം പ്രൊമോട്ട് ചെയ്യാന്‍ ഏകദേശം £1.2 മില്യൺ പൗണ്ട് ഈടാക്കുന്നു), പരസ്യങ്ങളുടെ ദൈവം, അങ്ങനെ വിവിധമായ  അവതാരങ്ങളാണ് അദ്ദേഹത്തിന്റേത്. "പണം സമ്പാദിക്കുന്നത് കലയാണ്. ജോലി ചെയ്യുന്നത് കലയാണ്. നല്ല ബിസിനസാണ് ഏറ്റവും നല്ല കല" എന്ന ആൻഡി വാർഹോൾ വാക്യം പോലെ അദ്ദേഹം ജീവിക്കുന്നു. അദ്ദേഹത്തിന് ആത്മപ്രശംസ നടത്താൻ കഴിയാത്ത ഒരേയൊരു കാര്യം അദ്ദേഹം ഒരു ലോകകപ്പ് ജേതാവല്ല എന്നതാണ്. അത് അദ്ദേഹത്തെ പാപ്പരായ കോടീശ്വരനെപ്പോലെ തോന്നിപ്പിക്കും.

Read More

Christiano Ronaldo Football Fans

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: