/indian-express-malayalam/media/media_files/2025/01/20/cEudX0evUiLcS4wuvtfN.jpg)
എംബാപ്പെ Photograph: (ഇൻസ്റ്റഗ്രാം)
Mbappe Real Madrid Vs Arsenal Champions League Quarter Final: ആഴ്സണലിന് മറക്കാനാവാത്ത രാത്രികളിലൊന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ പിറന്നപ്പോൾ എതിരില്ലാത്ത മൂന്ന് ഗോൾ തോൽവിയുടെ ഭാരവുമായാണ് റയൽ മാഡ്രിഡ് മടങ്ങിയത്. ചാംപ്യൻസ് ട്രോഫി ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന് ഗണ്ണേഴ്സിന് മുൻപിൽ കാലിടറിയെങ്കിലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുന്ന വാക്കുകളുമായി വരികയാണ് റയൽ​ സൂപ്പർ താരം എംബാപ്പെ.
റൈസിന്റെ ഇരട്ട ഗോൾ ബലത്തിലാണ് ചാംപ്യൻസ് ലീഗിൽ എന്നും കരുത്ത് കാണിച്ചിട്ടുള്ള റയലിനെ ആഴ്സണൽ വീഴ്ത്തിയത്. റൈസിന്റെ ഫ്രീകിക്ക് ഗോളുകൾ റയലിനെ ഞെട്ടിക്കുന്ന തോൽവിയിലേക്ക് തള്ളിവിട്ടെങ്കിലും ഇവിടംകൊണ്ട് എല്ലാം അവസാനിപ്പിച്ചിട്ടില്ല എന്നാണ് എംബാപ്പെ പറയുന്നത്. ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ റയലിന് ഇനി എത്താനുള്ള​ സാധ്യത കുറവാണ് എന്ന് പരിശീലകൻ ആഞ്ചലോട്ടി തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും എംബാപ്പെ അതിന് തയ്യാറല്ല.
"അവസാന നിമിഷം വരെ വിശ്വാസം കൈവിടാതിരിക്കണം", ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എംബാപ്പെ കുറിച്ചത് ഇങ്ങനെ. ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ഗോൾ അഗ്രഗേറ്റിൽ മുൻപിലെത്തി ചാംപ്യൻസ് ലീഗ് സെമിയിലേക്ക് എത്താനാവും എന്ന ഉറച്ച വിശ്വാസം വാക്കുകളിൽ നിറച്ചാണ് എംബാപ്പെയുടെ പ്രതികരണം.
ബെർണാബ്യുവിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്
ഈ സീസണിൽ റയലിന് വേണ്ടി 32 ഗോളുകളാണ് എംബാപ്പെയിൽ നിന്ന് വന്നത്. എന്നാൽ ആഴ്സണലിന് എതിരെ ആദ്യ പാദ ക്വാർട്ടറിൽ റയലിനായി വല കുലുക്കാൻ ഫ്രഞ്ച് താരത്തിനായില്ല. നോർത്ത് ലണ്ടനിൽ വെച്ച് തോൽവിയിലേക്ക് വീണെങ്കിലും തിരിച്ചുവരവ് അസാധ്യമല്ല എന്ന പ്രതികരണവുമായാണ് ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെലിങ്ങാമും എത്തിയത്.
എന്നാൽ ചാംപ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ തിരികെ വന്ന് സെമിയിൽ എത്താനുള്ള​ സാധ്യത കുറവാണ് എന്നാണ് ആഞ്ചലോട്ടി പ്രതികരിച്ചത്. ഇന്നത്തെ റയലിന്റെ പ്രകടനം നോക്കുകയാണ് എങ്കിൽ ഒരു സാധ്യതയും ഉണ്ടാവില്ല. എന്നാൽ ബെർണാബ്യുവിൽ പലപ്പോഴും അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Read More
- ബയേണിനും ജർമനിക്കും കനത്ത തിരിച്ചടി; മുസിയാലയ്ക്ക് സീസൺ നഷ്ടം
- Cristiano Ronaldo: 1000 ഗോളിന് അടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇനി അധിക സമയം വേണ്ട
- Kerala Blasters: വിദേശ സൂപ്പർ താരം നാട്ടിലേക്ക് മടങ്ങുന്നു? കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായേക്കും
- ഗുഡ്ബൈ സിറ്റി; ഞെട്ടിച്ച് ഡി ബ്രൂയ്ൻ; 10 വർഷത്തിനൊടുവിൽ ക്ലബ് വിടുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us