/indian-express-malayalam/media/media_files/2024/11/20/zFMZ45LL9eYdLfPt2caq.jpg)
Messi (File Photo)
2026 ഫിഫ ലോകകപ്പ് ഇനി 14 മാസം മാത്രം അകലെയാണ്. മെക്സിക്കോയും യുഎസും കാനഡയും ചേർന്ന് വേദിയൊരുക്കുന്ന ലോകകപ്പിലേക്ക് ഇതിഹാസ താരങ്ങളായ മെസിയും റൊണാൾഡോയും കളിക്കാനെത്തുമോ എന്നതാണ് ഫുട്ബോൾ ലോകത്ത് ഉയരുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തിൽ ഉൾപ്പെടെ ഇപ്പോൾ മനസ് തുറക്കുകയാണ് അർജന്റീനയെ ലോക കിരീടത്തിലേക്കും രണ്ട് കോപ്പ അമേരിക്ക കിരീടത്തിലേക്കും നയിച്ച നായകൻ മെസി.
2026 ലോകകപ്പിൽ കളിക്കാനുള്ള സാധ്യത തള്ളാതെയാണ് മെസിയുടെ വാക്കുകൾ. "2026 ലോകകപ്പ് കളിക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ ഈ വർഷം നിർണായകമാവും. അതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞാൽ അത് ഒരു കള്ളമായിരിക്കും," മെസി പറഞ്ഞു.
2026 ഫിഫ ലോകകപ്പിന് ആരവം ഉയരുമ്പോൾ മെസിയുടെ പ്രായം 39ലേക്ക് എത്തും. 1093 മത്സരങ്ങളാണ് കരിയറിൽ ഇതുവരെ മെസി കളിച്ചത്. അതിൽ 191 മത്സരങ്ങൾ ആൽബിസെലസ്റ്റുകൾക്ക് വേണ്ടിയായിരുന്നു. 2005ൽ അർജന്റീനയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷം 112 ഗോളുകളാണ് മെസി സ്കോർ ചെയ്തത്.
അർജന്റീനയ്ക്ക് വേണ്ടി മെസി അവസാനമായി ഗോൾ സ്കോർ ചെയ്തത് 2024 ഒക്ടോബറിലാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളിവിയക്കെതിരെ മെസി ഹാട്രിക് നേടിയിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി അർജന്റീനക്കായി മെസി കളിച്ചിട്ടില്ല.
മിന്നും ഫോമിൽ അർജന്റീന
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മിന്നും ഫോമിലാണ് അർജന്റീന കളിക്കുന്നത്. മെസി ഇല്ലാതെ തന്നെ ജയങ്ങളിലേക്ക് അർജന്റീനയ്ക്ക് എത്താനാവുന്നു. 14 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പത്തിലും അർജന്റീന ജയിച്ചു. ഇനി നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് അർജന്റീനയ്ക്ക് മുൻപിലുള്ളത്.
ജൂണിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലിയേയും കൊളംബിയയേയും അർജന്റീന നേരിടും. സെപ്തംബറിലാണ് പിന്നെ വരുന്ന അർജന്റീനയുടെ രണ്ട് ലോകകപ്പ് മത്സരങ്ങൾ. വെനസ്വേലയും ഇക്വഡോറുമാണ് സെപ്തംബറിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്ക് മുൻപിലെത്തുന്നത്.
ഇന്റർ മയാമിക്ക് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് മെസിയിൽ നിന്ന് വന്നത്. പരുക്കുകൾ അടിക്കടി കല്ലുകടിയായി എത്തിയെങ്കിലും അഞ്ച് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മെസി സ്കോർ ചെയ്തു. നിലവിലെ സാഹചര്യം നോക്കിയാൽ പരുക്കിന്റെ പിടിയിൽ അല്ലെങ്കിൽ മെസി അടുത്ത വർഷത്തെ ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ തന്നെയാണ് സാധ്യത കൂടുതൽ.
Read More
- പ്രീമിയർ ലീഗ്; കിരീടത്തിനായി ലിവർപൂളിന് എത്ര മത്സരങ്ങൾ കൂടി കാത്തിരിക്കണം?
- കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ ഒഴിവാക്കിയേക്കും; പകരം താരത്തെ കണ്ടെത്താൻ ശ്രമം; റിപ്പോർട്ട്
- തടയാൻ കരുത്തുള്ളവരുണ്ടോ? അമ്പരപ്പിക്കുന്ന വോളിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ബെംഗളൂരുവിന്റെ നെഞ്ചുപിളർത്തി മക്ലാരന്റെ ഗോൾ; ഐഎസ്എൽ കിരീടം മോഹൻ ബഗാന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us