/indian-express-malayalam/media/media_files/2025/04/17/ki7xAE2MrAcNLu7LZTob.jpg)
Neymar Photograph: (Facebook)
മാർച്ച് രണ്ടിന് ആണ് പരുക്കിനെ തുടർന്ന് സാന്റോസ് താരം നെയ്മറിന് ഗ്രൗണ്ട് വിടേണ്ടി വന്നത്. എന്നാൽ അതിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങി എത്തിയ ബുധനാഴ്ച വീണ്ടും പരുക്കിന്റെ പിടിയിലേക്ക് വീണ് കണ്ണീരണിഞ്ഞ് നെയ്മർക്ക് മടങ്ങേണ്ടി വന്നു. സാന്റോസിന്റെ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് നെയ്മറിന് ഗ്രൗണ്ട് വിടേണ്ടി വരികയായിരുന്നു.
ബ്രസീൽ സീരി എയിൽ സാന്റോസിന്റെ അത്ലറ്റിക്കോയ്ക്ക് എതിരായ മത്സരത്തിന് ഇടയിലാണ് ബ്രസീൽ സൂപ്പർ താരത്തിന് വീണ്ടും പരുക്കേറ്റത്. 2023 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുറുഗ്വെയ്ക്ക് എതിരെ കളിക്കുമ്പോൾ കാൽമുട്ടിന് പരുക്കേറ്റത് മുതൽ ഫിറ്റ്നസ് പ്രശ്നങ്ങളിൽ വലയുകയാണ് താരം.
ബ്രസീലിന്റെ അർജന്റീനയ്ക്ക് എതിരെ ഉൾപ്പെടെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്ക് നെയ്മറിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് താരത്തിന് കളിക്കാനായില്ല. സാന്റോസിന്റെ അത്ലറ്റിക്കോയ്ക്ക് എതിരായ മത്സരത്തിന്റെ 34ാം മിനിറ്റിലാണ് ഇടത് തുടയിലെ മസിൽ ഇഞ്ചുറിയെ തുടർന്ന് നെയ്മർ ഗ്രൗണ്ട് വിട്ടത്.
നെയ്മറിന്റെ പരുക്ക് സംബന്ധിച്ച് ഇപ്പോൾ വ്യക്തത നൽകാനാവില്ലെന്ന് സാന്റോസ് പരിശീലകൻ അറിയിച്ചു. പരുക്കിന്റെ തീവ്രത എത്രമാത്രം എന്ന് പരിശോധിച്ച് വരികയാണ്. ഒരുപാട് നാളത്തേക്ക് നെയ്മറെ കളിക്കളത്തിൽ നിന്ന് മാറ്റി നിർത്തുന്ന വിധമുള്ള പരുക്കായിരിക്കല്ലേ അതെന്ന് പ്രാർഥിക്കുന്നതായും സാന്റോസ് പരിശീലകൻ പറഞ്ഞു.
എന്നാൽ വീണ്ടും പരുക്കിന്റെ പിടിയിലേക്ക് വീണതോടെ നെയ്മർ വിരമിക്കണം എന്ന മുറവിളിയുമായി ഒരു വിഭാഗം ആരാധകർ എത്തിക്കഴിഞ്ഞു. ഫിഫ ലോകകപ്പ് മുൻപിൽ നിൽക്കുമ്പോൾ പരുക്കിനെ തുടർന്ന് നെയ്മറിന് കളിക്കാനാവാതെ വന്നാൽ അത് ടീമിന് വലിയ തിരിച്ചടിയാവും.
Read More
- പ്രീമിയർ ലീഗ്; കിരീടത്തിനായി ലിവർപൂളിന് എത്ര മത്സരങ്ങൾ കൂടി കാത്തിരിക്കണം?
- കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ ഒഴിവാക്കിയേക്കും; പകരം താരത്തെ കണ്ടെത്താൻ ശ്രമം; റിപ്പോർട്ട്
- തടയാൻ കരുത്തുള്ളവരുണ്ടോ? അമ്പരപ്പിക്കുന്ന വോളിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ബെംഗളൂരുവിന്റെ നെഞ്ചുപിളർത്തി മക്ലാരന്റെ ഗോൾ; ഐഎസ്എൽ കിരീടം മോഹൻ ബഗാന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.