scorecardresearch

റൊണാൾഡോയുടെ പേര് അവഗണിച്ച് മെസി; കുട്ടികൾ അനുകരിക്കുന്നത് ഇവരെയെന്ന് താരം

Lionel Messi About Cristiano Ronaldo: കുട്ടികൾ കൂടുതലായി അനുകരിക്കുന്ന ഇപ്പോൾ ഫുട്ബോളിൽ തുടരുന്ന അഞ്ച് കളിക്കാർ ആരെല്ലാമാണ് എന്നാണ് മെസിക്ക് നേരെ എത്തിയ ചോദ്യം

Lionel Messi About Cristiano Ronaldo: കുട്ടികൾ കൂടുതലായി അനുകരിക്കുന്ന ഇപ്പോൾ ഫുട്ബോളിൽ തുടരുന്ന അഞ്ച് കളിക്കാർ ആരെല്ലാമാണ് എന്നാണ് മെസിക്ക് നേരെ എത്തിയ ചോദ്യം

author-image
Sports Desk
New Update
lionel messi | cristiano ronaldo

Messi, Ronaldo (File Photo)

മെസിയാണോ റൊണാൾഡോയാണോ എക്കാലത്തേയും മികച്ച താരം?  ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള ഫുട്ബോൾ ലോകത്തിന്റെ ചർച്ച അവസാനമില്ലാതെ തുടരുകയാണ്. അതിനിടയിൽ മെസിയുടെ ഒരു പ്രതികരണമാണ് ഇപ്പോൾ വരുന്നത്. ഒരു ചോദ്യത്തിന് ഉത്തരം നൽകവെ റൊണാൾഡോയുടെ പേര് മെസി ഒഴിവാക്കിയതാണ് പലരേയും അമ്പരപ്പിക്കുന്നത്. 

Advertisment

കുട്ടികൾ കൂടുതലായി അനുകരിക്കുന്ന ഇപ്പോൾ ഫുട്ബോളിൽ തുടരുന്ന അഞ്ച് കളിക്കാർ ആരെല്ലാമാണ് എന്നാണ് മെസിക്ക് നേരെ എത്തിയ ചോദ്യം. ഇതിൽ തന്റെ പേരും റൊണാൾഡോയുടെ പേരും ഒഴിവാക്കിയാണ് മെസി മറുപടി നൽകിയത്. ബാഴ്സ താരം ലെവൻഡോസ്കി ഉൾപ്പെടെയുള്ള കളിക്കാരുടെ പേരാണ് മെസി പറയുന്നത്. 

ലാമിൻ യമാലിനെ വാനോളം പ്രശംസിച്ച് മെസി

"കുട്ടികൾ എല്ലാം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യും. അവർക്ക് എല്ലാവരേയും അറിയാം. എല്ലാവരേയും അവർ ഫോളോ ചെയ്യുന്നുണ്ട്. എംബാപ്പെ, വിനിഷ്യസ്, ഹാലൻഡ്, ലെവൻഡോസ്കി, ലാമിൻ യമാൽ എന്നിവരെ കുറിച്ചാണ് കുട്ടികൾ സംസാരിക്കുന്നത്," മെസി പറഞ്ഞു. 

ബാഴ്സയുടെ സ്പാനിഷ് താരം ലാമിൻ യമാലിനെ മെസി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. "ലാമിൻ യമാലിന്റെ കളിയും അവൻ ഇപ്പോൾ തന്നെ സ്വന്തമാക്കിയിരിക്കുന്ന നേട്ടങ്ങളും അമ്പരപ്പിക്കുന്നതാണ്. സ്പെയിനിനൊപ്പം അവർ യൂറോപ്യൻ ചാംപ്യനായി കഴിഞ്ഞു. 17 വയസ് മാത്രമാണുള്ളത്. വളർന്ന് തുടങ്ങുന്നതേയള്ളു. ഇനിയും വളർന്ന് ടീമിനെ സഹായിക്കും, ഞാൻ ചെയ്തത് പോലെ. അതിശയിപ്പിക്കുന്ന ക്വാളിറ്റിയാണ് അവന്റേത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി ലാമിൻ മാറി കഴിഞ്ഞു," മെസി പറഞ്ഞു. 

Read More

Lionel Messi Cristiano Ronaldo Lamine Yamal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: