/indian-express-malayalam/media/media_files/YGfjTBn4uSDpYILujETn.jpg)
Cristiano Ronaldo (File Photo)
Cristiano Ronaldo Al Nassr Contract Details: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലെ ഭാവി അനിശ്ചിതത്വത്തിലേക്ക് എന്ന് റിപ്പോർട്ട്. പുതിയ കരാറുമായി ബന്ധപ്പെട്ട് റൊണാൾഡോയും അൽ നസറും തമ്മിലുള്ള ചർച്ചകൾ ധാരണയിലെത്താത്തതിനെ തുടർന്ന് നിർത്തിവെച്ചതായി ദ് സൺ റിപ്പോർട്ട് ചെയ്യുന്നു.
അൽ നസറുമായുള്ള പോർച്ചുഗൽ സൂപ്പർ താരത്തിന്റെ കരാർ ഏതാനും മാസത്തിനുള്ളിൽ അവസാനിക്കും. റൊണാൾഡോയ്ക്ക് മുൻപിൽ അൽ നസർ പുതിയ ഡീൽ വയ്ക്കും എന്നാണ് റിപ്പോർട്ടുകൾ വന്നത്. അൽ നസറിലേക്ക് 2022ൽ ആണ് റൊണാൾഡോ എത്തിയത്. എന്നാൽ ഇതുവരെ അൽ നസറിനെ ഒരു കിരീടത്തിലേക്ക് നയിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ല. പ്രതിമാസം 200 മില്യൺ യൂറോയാണ് റൊണാൾഡോയുടെ അൽ നസറിലെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് റൊണാൾഡോ.
അൽ നസറിനും ആരാധകർക്കും റൊണാൾഡോയെ മതിയായോ?
ഈ സീസണിലും അൽ നസറിനെ സൗദി ലീഗ് ചാംപ്യനാക്കാൻ റൊണാൾഡോയ്ക്ക് സാധിക്കാതെ വന്നതോടെ താരത്തെ പുറത്താക്കണം എന്ന ആവശ്യം ആരാധകരിൽ നിന്ന് ഉയർന്നിരുന്നു. റൊണാൾഡോയുടെ പെരുമാറ്റത്തിൽ അൽ നസറിന് അതൃപ്തിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. മറ്റൊരു സൗദി ക്ലബ് ആയ അൽ ഹിലാലിലേക്ക് റൊണാൾഡോ മാറിയേക്കും എന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
ഈ സീസണിൽ 39 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളാണ് റൊണാൾഡോ സ്കോർ ചെയ്തത്. എന്നാൽ എഎഫ്സി ചാംപ്യൻസ് ലീഗ് സെമിയിൽ അവസാന നിമിഷം ഗോൾ നേടാൻ സുവർണാവസരം റൊണാൾഡോയ്ക്ക് മുൻപിൽ വന്നിരുന്നു. എന്നാൽ പ്രായം 40ലേക്ക് എത്തിയതിന്റെ പ്രശ്നങ്ങൾ ഈ നിമിഷം ഫിനിഷിങ്ങിൽ റൊണാൾഡോയെ പിന്നോട്ടടിച്ചു. ഇതും ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.
Read More
- Kerala Blasters: ലൂണയെ പുറത്താക്കി പകരം കൊണർ ഷീൽഡ്സ്? മറ്റൊരു ദുരന്ത നീക്കമായേക്കും
- അൽ നസർ പെട്ടു; റൊണാൾഡോ പ്രായശ്ചിത്തം ചെയ്യുമോ? ഇനി ലക്ഷ്യം 1000 ഗോൾ; കിരീടം വേണ്ട!
- റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?
- 'ജ്യോതിയും വന്നില്ല തീയും വന്നില്ല' അവസ്ഥയാകുമോ? അർജന്റീന കേരളത്തിൽ വരുന്നതിൽ അവ്യക്തത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.