/indian-express-malayalam/media/media_files/w2uF3XtHLIAIOLnI6hWz.jpg)
Lionel Messi, Cristiano Ronaldo (File Photo)
Lionel Messi Freekick Goal: തകർപ്പൻ ഫ്രീകിക്കോടെ മറ്റൊരു പൊൻതൂവൽ കൂടി തന്റെ തൊപ്പിയിലേക്ക് ചാർത്തി ഇതിഹാസ താരം മെസി. ഇന്റർ മയാമിയുടെ ഫിലാഡൽഫിയ യുണിയനെതിരായ 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിലാണ് മെസി, ക്രിസ്റ്റ്യാനൊ റൊണാൾഡോയേയും ഡേവിഡ് ബെക്കാമിനേയും മറികടന്ന റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയത്.
87ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് വലയിലായപ്പോൾ ഫിലാഡെൽഫിയയുടെ ലീഡ് കുറയ്ക്കാൻ ഇന്റർ മയാമിക്കായി. ഇത് മാത്രമല്ല. ഇത് മാത്രമല്ല, പ്രൊഫഷണൽ ഫുട്ബോളിലെ മെസിയുടെ 67ാമത്തെ ഡയറക്റ്റ് ഫ്രീകിക്ക് ഗോളായിരുന്നു അത്. ഇതിലൂടെ ഡെഡ് ബോൾ സ്പെഷ്യലിസ്റ്റുമാരുടെ പട്ടികയിൽ റൊണാൾഡോയേയും ഡേവിഡ് ബെക്കാമിനേയും മറികടക്കാൻ മെസിക്ക് സാധിച്ചു.
Outro ângulo do golaço de falta de Lionel Messi no jogo de hoje.
— LM10 Brasil (@MessiLeoBrasil_) May 25, 2025
O jogador com mais gols de faltas na atualidade. 🐐 pic.twitter.com/a5tDEM5K47
64 ഫ്രീകിക്ക് ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് ഇതുവരെ വന്നത്. 65 ഫ്രീകിക്ക് ഗോളുകളാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം അടിച്ചത്.
Also Read: വൈകാരികമായി ഗുഡ്ബൈ പറഞ്ഞ് റൊണാൾഡോ; അൽ നസർ വിടാൻ ഉറപ്പിച്ചു?
സീസണിലെ മെസിയുടെ ആറാമത്തെ ഗോളാണ് ഇത്. എംഎൽഎസ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്റർ മയാമി ഇപ്പോൾ. 14 മത്സരങ്ങളിൽ നിന്ന് ആറ് ജയവും അഞ്ച് തോൽവിയുമായി കണ്ടെത്തിയത് 23 പോയിന്റ്.
Also Read: Cristiano Ronaldo: അൽ നസർ റൊണാൾഡോയെ കൈവിടുന്നു; കരാർ ചർച്ചകൾ നിർത്തിവെച്ചു; റിപ്പോർട്ട്
ജൂണിൽ ആരംഭിക്കുന്ന ക്ലബ് ലോകകപ്പിൽ ഇന്റർ മയാമിക്കായി മെസി കളിക്കാനിറങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. റൊണാൾഡോയും ക്ലബ് ലോകകപ്പ് കളിക്കാൻ മറ്റൊരു ക്ലബിലേക്ക് താത്കാലിക ട്രാൻസ്ഫറിന് ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.
Also Read: 40കാരനായ റൊണാൾഡോയുടെ ശരീരം 28 വയസുകാരന്റേത്; പഠന റിപ്പോർട്ട്
റൊണാൾഡോയെ ക്ലബ് ലോകകപ്പിനായി ഇന്റർ മയാമി സ്വന്തമാക്കും എന്ന നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നാലെ ചെൽസി, അൽ ഹിലാൽ, ബ്രസീലിയൻ ക്ലബ് ഉൾപ്പെടെയുള്ള ക്ലബുകൾ റൊണാൾഡോയിൽ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
Read More:
Cristiano Ronaldo: റൊണാൾഡോ ഇല്ലാതെ എന്ത് ക്ലബ് ലോകകപ്പ്! സൂചനയുമായി ഫിഫ പ്രസിഡന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us